ഹോർമോസ്ഗാൻ പ്രവിശ്യ

Coordinates: 27°06′N 56°00′E / 27.100°N 56.000°E / 27.100; 56.000
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹോർമോസ്ഗാൻ പ്രവിശ്യ

استان هرمزگان
Location of Hormozgan within Iran
Hormozgan Province and its counties
Map of Iran with Hormozgan highlighted
Map of Iran with Hormozgan highlighted
Coordinates: 27°06′N 56°00′E / 27.100°N 56.000°E / 27.100; 56.000
Countryഇറാൻ
മേഖലമേഖല # 2
Capitalബന്ദർ അബ്ബാസ്
Counties13
ഭരണസമ്പ്രദായം
 • Governor-generalമഹ്ദി ദൗസ്തി
വിസ്തീർണ്ണം
 • ആകെ70,697 ച.കി.മീ.(27,296 ച മൈ)
ജനസംഖ്യ
 (2016)[1]
 • ആകെ17,76,415
 • ജനസാന്ദ്രത25/ച.കി.മീ.(65/ച മൈ)
സമയമേഖലUTC+03:30 (IRST)
Main language(s)Mostly Persian, small minority speaks Gulf Arabic and Balochi [1]
HDI (2017)0.768[2]
high · 25th

ഹോർമോസ്ഗാൻ പ്രവിശ്യ (പേർഷ്യൻ: استان هرمزگان) ഇറാനിലെ 31 പ്രവിശ്യകളിൽ ഒന്നാണ്. രാജ്യത്തിന്റെ തെക്ക് ഭാഗത്തായി, ഇറാന്റെ റീജിയൻ 2 ൽ,[3] ഒമാൻ, യു.എ.ഇ., ഹോർമൂസ് കടലിടുക്ക് എന്നിവയ്ക്ക് അഭിമുഖമായാണ് ഈ പ്രവിശ്യയുടെ സ്ഥാനം. ഏകദേശം 70,697 കിലോമീറ്റർ (27,296 ചതുരശ്ര മൈൽ) വിസ്തീർണ്ണമുള്ള ഈ പ്രവിശ്യയുടെ തലസ്ഥാനം ബന്ദർ അബ്ബാസ് നഗരമാണ്. പ്രവിശ്യയ്ക്ക് പേർഷ്യൻ ഗൾഫിൽ പതിനാല് ദ്വീപുകളും ഏകദേശം 1,000 കിലോമീറ്റർ (620 മൈൽ) തീരപ്രദേശവുമുണ്ട്.

ബന്ദർ അബ്ബാസ്, ബന്ദർ ലെംഗേ, ഹാജിയാബാദ്, മിനാബ്, ക്വഷ്ം, സർദാഷ്ത്, സിറിക്, ജാസ്ക്, ബസ്തക്, ബന്ദർ ഖമീർ, പാർസിയൻ, റുദാൻ, അബൂമൂസ എന്നിങ്ങനെ പ്രവിശ്യയിൽ 13 പ്രധാന നഗരങ്ങളുണ്ട്. ഈ പ്രവിശ്യയിൽ 13 കൗണ്ടികളും (അല്ലെങ്കിൽ ജില്ലകളും), 69 മുനിസിപ്പാലിറ്റികളും 2,046 ഗ്രാമങ്ങളുമുണ്ട്. 2011-ൽ ഹോർമോസ്ഗാൻ പ്രവിശ്യയിൽ 1.5 ദശലക്ഷത്തിലധികം ആളുകൾ താമസിച്ചിരുന്നു. പാഴ്‌സിയൻ കൗണ്ടി, ബസ്താക് കൗണ്ടി, ബന്ദർ ലെംഗേ കൗണ്ടി, അബുമുസ കൗണ്ടി, ക്യുഷ്ം കൗണ്ടി, ഖമീർ കൗണ്ടി, ബന്ദർ അബ്ബാസ് കൗണ്ടി, ഹജ്ജിയാബാദ് കൗണ്ടി, റുഡാൻ കൗണ്ടി, മിനാബ് കൗണ്ടി, സിറിക് കൗണ്ടി, ബഷഗാർഡ് കൗണ്ടി, ജാസ്ക് കൗണ്ടി എന്നിവയാണ് ഹോർമോസ്ഗാൻ പ്രവിശ്യയിലെ കൗണ്ടികൾ.

ചരിത്രം[തിരുത്തുക]

അക്കീമെനിഡ് കാലഘട്ടത്തിൽ ഹോർമോസ്ഗാൻ ഒരു സ്ഥിരവാസകേന്ദ്രമായി ഇതിനെ കണ്ടെത്തിയിട്ടുണ്ടങ്കിലും ഗ്രീക്കുകാരനായ നിയർച്ചസിൻ പര്യവേക്ഷണയാത്ര കടന്നുപോയ ഈ പ്രദേശത്തെ ഹോർമോസ്ഗന്റെ (ബന്ദർ-ഇ ഹോർമോസ്) എന്ന പ്രധാന തുറമുഖത്തിന്റെ ലിഖിത ചരിത്രം ആരംഭിക്കുന്നത് സസാനിഡ് സാമ്രാജ്യകാലഘട്ടത്തിലെ പേർഷ്യയിലെ അർദാഷിർ I-ൽ നിന്നാണ്. പ്രത്യേകിച്ചും ബിസി 241 നും ബിസി 211 നും ഇടയിലുള്ള കാലഘട്ടത്തിൽ സമ്പന്നമായിരുന്നുവെന്ന് പറയപ്പെടുന്ന ഈ പ്രവിശ്യ എന്നാൽ ഇസ്ലാമിക യുഗത്തിന്റെ ആഗമനത്തിനുശേഷം വ്യാപാര വാണിജ്യ പ്രാധാന്യത്തോടെ കൂടുതൽ വളർച്ച് പ്രാപിച്ചു. മാർക്കോ പോളോ 1272-ലും 1293-ലും ബന്ദർ അബ്ബാസ് തുറമുഖം സന്ദർശിച്ചു. പേർഷ്യൻ ആഭരണങ്ങൾ, ആനക്കൊമ്പ്, ഇന്തോചൈനയിലെ പട്ട്, ബഹ്‌റൈനിൽ നിന്നുള്ള മുത്തുകൾ എന്നിവയുടെ വ്യാപാരം ഹോർമുസ് തുറമുഖത്തെ ബസാറുകളിൽ വ്യാപകമായ രീതിയിൽ നടന്നിരുന്നതായി അദ്ദേഹം റിപ്പോർട്ട് ചെയ്തു.

1497-ൽ വാസ്കോ ഡ ഗാമയുടെ നേതൃത്വത്തിൽ യൂറോപ്യന്മാർ ആദ്യമായി ഈ പ്രദേശത്ത് കപ്പലിറങ്ങി. 1508-ൽ ഈജിപ്തിൽ നിന്നും വെനീസിൽ നിന്നും തങ്ങളുടെ വാണിജ്യ താൽപ്പര്യങ്ങൾ സംരക്ഷിക്കാനെന്ന വ്യാജേന പോർച്ചുഗീസുകാർ അഫോൺസോ ഡി അൽബുക്കർക്കിൻറെ നേതൃത്വത്തിൽ ഏഴ് യുദ്ധക്കപ്പലുകളുമായി ഈ പ്രദേശം ആക്രമിച്ചു. അക്കാലത്ത് ഹോർമുസ് തുറമുഖം പേർഷ്യൻ ഗൾഫിലെ വാണിജ്യ താൽപ്പര്യങ്ങളുടെ ഒരു തന്ത്രപരമായ സ്ഥാനം അലങ്കരിച്ചിരുന്നതായി കണക്കാക്കപ്പെട്ടിരുന്നു.

പടിഞ്ഞാറ് ഒട്ടോമൻ സാമ്രാജ്യത്തെ നേരിടാൻ ശ്രമിച്ച ഇസ്മായിൽ I ന് പോർച്ചുഗീസുകാരിൽ നിന്ന് തുറമുഖത്തെ രക്ഷിക്കാനായില്ല. ഒടുവിൽ ഷാ അബ്ബാസ് I ബ്രിട്ടീഷുകാരുടെ സഹായത്തോടെ അവരെ പേർഷ്യൻ ഗൾഫിൽ നിന്ന് തുരത്തി. ബന്ദർ അബ്ബാസിന്റെ പേരിൻറെ ഉത്ഭവം ഷാ അബ്ബാസ് I-ന്റെ പേരിൽ നിന്നാണ്.

ഭൂമിശാസ്ത്രവും കാലാവസ്ഥയും[തിരുത്തുക]

സാഗ്രോസ് പർവതനിരയുടെ തെക്കേയറ്റം ഉൾപ്പെടുന്ന ഈ പ്രവിശ്യ പ്രാഥമികമായി ഒരു പർവതപ്രദേശമാണ്. വളരെ ചൂടുള്ളതും ഈർപ്പമുള്ളതുമായ കാലാവസ്ഥ അനുഭവപ്പെടുന്ന ഈ പ്രവിശ്യയിൽ വേനൽക്കാലത്ത് താപനില ചിലപ്പോൾ 120 °F (49 °C) കവിയുന്നു. പ്രവിശ്യയിൽ വർഷം മുഴുവനും മഴ വളരെ കുറവാണ്.

ഹോർമോസ്ഗാൻ ഇന്ന്[തിരുത്തുക]

ഹോർമോസ്ഗാൻ പ്രവിശ്യയിൽ ഇന്ന് 11 തുറമുഖങ്ങളും അഞ്ച് ദേശീയ വിമാനത്താവളങ്ങളും മൂന്ന് അന്താരാഷ്ട്ര വിമാനത്താവളങ്ങളും ഉണ്ട്. സജീവമായ ഒരു കാർഷിക മേഖലയുള്ള പ്രവിശ്യ ചെറുനാരങ്ങ ഉൽപാദനത്തിൽ ഇറാനിൽ ഒന്നാം സ്ഥാനത്തും ഈന്തപ്പഴ ഉൽപാദനത്തിൽ രണ്ടാം സ്ഥാനത്തുമാണ്. ഇറാന്റെ മത്സ്യോത്പ്പന്നത്തിന്റെ 30 ശതമാനവും ഈ പ്രവിശ്യയിൽ നിന്നാണ്. എസ്റ്റെഗ്ലാൽ അണക്കെട്ട് (അതായത്, ബന്ദർ അബ്ബാസിന്റെ ജല ഉപഭോഗത്തിന്റെ ഭൂരിഭാഗവും വിതരണം ചെയ്യുന്ന മിനാബ് അണക്കെട്ട്), ജെഗിൻ അണക്കെട്ട്, ഷെമിൽ അണക്കെട്ട് എന്നീ മൂന്ന് പ്രധാന ജലവൈദ്യുത അണക്കെട്ടുകൾ പ്രവിശ്യയുടെ ജല ആവശ്യങ്ങൾ നിറവേറ്റുന്നു.

അവലംബം[തിരുത്തുക]

  1. "Archived copy" (PDF). Archived from the original (PDF) on 2017-03-15. Retrieved 2017-03-19.{{cite web}}: CS1 maint: archived copy as title (link)
  2. "Sub-national HDI - Area Database - Global Data Lab". hdi.globaldatalab.org (in ഇംഗ്ലീഷ്). Retrieved 2018-09-13.
  3. "همشهری آنلاین-استان‌های کشور به ۵ منطقه تقسیم شدند (Provinces were divided into 5 regions)". Hamshahri Online (in പേർഷ്യൻ). 22 June 2014 [1 Tir 1393, Jalaali]. Archived from the original on 23 June 2014.
"https://ml.wikipedia.org/w/index.php?title=ഹോർമോസ്ഗാൻ_പ്രവിശ്യ&oldid=3828331" എന്ന താളിൽനിന്ന് ശേഖരിച്ചത്