ഹീലിയം ഫ്ലാഷ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചുവപ്പ് ഭീമന്‍ നക്ഷത്രത്തില്‍ ഹീലിയത്തിന്റെ എരിയല്‍ തുടങ്ങുന്ന ഘട്ടത്തിനാണു ഹീലിയം ഫ്ലാഷ് (Helium Flash)എന്നു പറയുന്നത്.
ചുവപ്പു ഭീമന്‍ നക്ഷത്രത്തിന്റെ കാമ്പില്‍ ഹൈഡ്രജന്‍ എല്ലാം സംയോജിച്ച് ഹീലിയം ആയി മാറിയിരിക്കും. കാമ്പിലുള്ള ഹീലിയം സംയോജിച്ച് അടുത്ത ഉയര്‍ന്ന മൂലകം ഉണ്ടാകണം എങ്കില്‍ കാമ്പിലെ താപനില വളരെയധികം ഉയര്‍ന്നതായിരിക്കണം. കാമ്പിന്റെ സങ്കോചം മൂലം ഉണ്ടാകുന്ന താപനില ഏതാണ്ട് 108 K ആകുമ്പോള്‍ ഹീലിയം എരിച്ച് ഊര്‍ജ്ജ ഉല്‍പാദനം തുടങ്ങും. ഇതിനു ഹീലിയം ഫ്ലാഷ് എന്നു പറയുന്നു.
ഒരു സാധാരണ ലഘുതാരത്തിന്റെ പരിണാമത്തില്‍ ഈ രണ്ട് തരത്തിലുള്ള എരിയല്‍ മാത്രമേ ഉണ്ടാവൂ. കാര്‍ബണും ഓക്സിജനുമാണ് ഇതു മൂലം അങ്ങേയറ്റം ഉല്‍പാദിപ്പിക്കപ്പെടുന്ന മൂലകങ്ങള്‍.
|
|||||||||||||||||