ഹീത്ത് ലെഡ്ജർ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഹീത്ത് ലെഡ്ജർ | |
|---|---|
ഹീത്ത് ലെഡ്ജർ 2006-ലെ ബെർളിൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ |
|
| ജനനം | Heath Andrew Ledger |
| തൊഴിൽ | ചലച്ചിത്ര അഭിനേതാവ് |
| സജീവം | 1996–2008 |
| പങ്കാളി | Naomi Watts (2002–2004) Michelle Williams (2005–2007) |
| പുരസ്കാരങ്ങൾ | LVFCS Sierra Award 2005 Brokeback Mountain NYFCC Award for Best Actor 2005 Brokeback Mountain PFCS Award for Best Actor 2005 Brokeback Mountain SFFCC Award for Best Actor 2005 Brokeback Mountain Robert Altman Award 2007 I'm Not There |
ഹീത്ത് ആൻഡ്രു ലെഡ്ജർ ഒരു ഓസ്ട്രേലിയൻ ടെലിവിഷൻ- ചലച്ചിത്ര നടൻ ആയിരുന്നു (ഏപ്രിൽ 4, 1979 – ജനുവരി 22, 2008).
1990-കളിൽ ഓസ്ട്രേലിയൻ ടെലിവിഷനിലും ചിത്രങ്ങളിലും അഭിനയിച്ച ലെഡ്ജർ 1998-ൽ തന്റെ അഭിനയജീവിതം കൂടുതൽ വികസിപ്പിക്കുന്നതിനായി യുണൈറ്റഡ് സ്റ്റേറ്റ്സിലെത്തി. 19 ചലച്ചിത്രങ്ങളിൽ ഇദ്ദേഹം അഭിനയിച്ചു. നിരൂപക പ്രശംസ നേടിയതും ബോക്സ് ഓഫീസ് വിജയങ്ങളുമായ 10 തിങ്സ് ഐ ഹേറ്റ് എബൗട്ട് യു(1999), ദ പേട്രിയറ്റ് (2000), മോൺസ്റ്റേർസ് ബോൾ (2000), എ നൈറ്റ്സ് റ്റേൽ (2001), ബ്രോക്ക്‌ബാക്ക് മൗണ്ടൻ(2005), ദ ഡാർക്ക് നൈറ്റ് (2008) എന്നീ ചിത്രങ്ങൾ അവയിൽ ചിലതാണ്. നടൻ എന്നതിലുപരി ലെഡ്ജർ ഒരു സംഗീത വീഡിയോ നിർമാതാവും സംവിധായകനുമായിരുന്നു. ഒരു ചലച്ചിത്രസംവിധായകനാവാനും ഇദ്ദേഹം ആഗ്രഹിച്ചിരുന്നു.