സ്വ. ലേ. (ചലച്ചിത്രം)
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| സ്വ. ലേ. | |
|---|---|
| സംവിധാനം | പി. സുകുമാർ |
| രചന | കലവൂർ രവികുമാർ |
| അഭിനേതാക്കൾ | ദിലീപ്, ഗോപിക, നെടുമുടി വേണു, ജഗതി ശ്രീകുമാർ, കെ.പി.എ.സി. ലളിത |
| സംഗീതം | ബിജിബാൽ |
| ഗാനരചന | അനിൽ പനച്ചൂരാൻ |
| ചിത്രസംയോജനം | രഞ്ജൻ ഏബ്രഹാം |
| റിലീസിങ് തീയതി | 2009 |
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
2009 ഒക്ടോബർ 29-ന് പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് സ്വ.ലേ. പി. സുകുമാർ ആണ് ഈ ചലച്ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ദിലീപ്, ഗോപിക എന്നിവർ നായികാനായികന്മാരായി അഭിനയിച്ചിരിക്കുന്ന ഈ ചലച്ചിത്രത്തിൽ നെടുമുടി വേണു, ജഗതി ശ്രീകുമാർ, കെ.പി.എ.സി. ലളിത എന്നിവരും പ്രാധാന്യമുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. വിവാഹത്തിനുശേഷമുള്ള ഗോപികയുടെ ആദ്യ ചിത്രം എന്ന നിലയിൽ ഈ ചിത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു.
അഭിനേതാക്കൾ[തിരുത്തുക]
| നടൻ | വേഷം |
|---|---|
| ദിലീപ് | ഉണ്ണിമാധവൻ |
| ഗോപിക | വിമല |
| ഇന്നസെന്റ് | കൈമൾ |
| നെടുമുടി വേണു | പാലാഴി ശിവശങ്കരപ്പിള്ള |
| സലിം കുമാർ | ചന്ദ്രമോഹൻ |
| ജഗതി ശ്രീകുമാർ | |
| ഹരിശ്രീ അശോകൻ | |
| അശോകൻ | |
| വിജയരാഘവൻ | |
| നന്ദു പൊതുവാൾ |
മറ്റ് അണിയറപ്രവർത്തകർ[തിരുത്തുക]
- കലാസംവിധാനം : ബാവ
- ചിത്രസംയോജന : വി സാജൻ
- മേക്കപ്പ് : സുദേവൻ
- വസ്ത്രാലങ്കാരം : അനിൽ ചെമ്പൂർ
- നൃത്തകല : പ്രസന്ന
- സംഘട്ടനം : മാഫിയാ ശശി