ഗോപിക
| ഗോപിക | |
|---|---|
2008 ലെ അമ്മയുടെ ജനറൽ ബോഡി മീറ്റിംഗിൽ |
|
| ജനനം | ഗേർളി ആന്റൊ തൃശ്ശൂർ, കേരളം |
| ഉദ്യോഗം | അഭിനേത്രി |
| ജീവിത പങ്കാളി | അജിലേഷ് |
| ഐ.എം.ഡി.ബിയിൽ | |
| www.imdb.com/name/nm1560318/ | |
മലയാള ചലച്ചിത്രരംഗത്തെ ഒരു നടിയാണ് ഗോപിക എന്നറിയപ്പെടുന്ന ഗേർളി ആന്റൊ.
ഉള്ളടക്കം |
[തിരുത്തുക] ആദ്യകാലം
കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ജനനം. പിതാവ് ആന്റൊ ഫ്രാൻസിസ്, മാതാവ് ഡെസ്സി ആന്റോ. ഒരു സഹോദരി ഗ്ലിനി. ഒല്ലൂർ സെ. റാഫേൽ സ്കൂളിലും, പിന്നീട് കാലിക്കറ്റ് സർവകലാശാലയിലുമായി വിദ്യാഭ്യാസം പൂർത്തീകരിച്ചു. കൂടാതെ ഗോപിക നൃത്തവും പഠിച്ചിട്ടുണ്ട്. ജയസൂര്യ , വിനീത് എന്നിവരോടൊപ്പം അഭിനയിച്ച് പ്രണയമണിത്തൂവൽ ആണ് ആദ്യചിത്രം .
[തിരുത്തുക] വിവാഹം
2008 ജൂലൈ 17 ന് അയർലണ്ടിൽ ജോലി നോക്കുന്ന അജിലേഷ് എന്നെ യുവാവിനെ വിവാഹം ചെയ്തു. സിനിമ അഭിനയം വിവാഹത്തോടെ നിർത്തുവാൻ തീരുമാനിക്കുകയും അയർലണ്ടിൽ അജിലേഷിനോടൊപ്പം താമസിക്കാൻ തീരുമാനിക്കുകയും ചെയ്തു.
[തിരുത്തുക] സിനിമ ജീവിതം
കോളേജ് പഠനകാലത്ത് മിസ്സ്. കോളേജ് ആയി തിരഞ്ഞെടുക്കപ്പെട്ട ഗേർളി, ഒരു എയർ ഹോസ്റ്റസ് ആവാൻ ലക്ഷ്യമിടുകയും പിന്നീട് മലയാള ചലച്ചിത്രവേദിയിൽ എത്തി ച്ചേരുകയും ചെയ്യുകയായിരുന്നു.
[തിരുത്തുക] ചില പ്രധാന ചിത്രങ്ങൾ
- കാണാകണ്ടേൻ
- തൊട്ടീ ജയ
- ആട്ടോഗ്രാഫ്
- 4 ദ പ്യൂപ്പിൾ
ഒരിക്കലും ഒരു സിനിമ നടി ആവുക എന്നെ ലക്ഷ്യം തനിക്ക് ഉണ്ടായിരുന്നില്ലെന്ന് ഗോപിക ഇടക്ക് പറയുകയുണ്ടായി. [1] തന്റെ ചിത്രങ്ങൾക്ക് താൻ തന്നെയാണ് ശബ്ദം കൊടുക്കുന്നതെന്ന പ്രത്യേകതയും ഗോപികക്ക് ഉണ്ട്.
[തിരുത്തുക] അഭിനയിച്ച ചിത്രങ്ങൾ
[തിരുത്തുക] തമിഴ് ചിത്രങ്ങൾ
- 2004 - ആട്ടോഗ്രാഫ്
- 2004 - 4 സ്റ്റുഡെന്റ്സ്
- 2005 - തൊട്ടി ജയ
- 2005 - പൊന്നിയിൻ സെൽവം
- 2006 - കണ കണ്ടേൻ
- 2006 - അരൻ
- 2006 - എംടൻ മകൻ
- 2007 - വീരപ്പ്
- 2008 - വെള്ളി തിരൈ
[തിരുത്തുക] മലയാളം ചിത്രങ്ങൾ
- 2008- വെറുതെ ഒരു ഭാര്യ
- 2008- മലബാർ വെഡ്ഡിംഗ്
- 2008- അണ്ണൻ തമ്പി
- 2007- അലിബായ്
- 2006- മായാവി
- 2006- പോത്തൻവാവ
- 2006- ഡോൺ
- 2006- കീർത്തിചക്ര
- 2006- പച്ചക്കുതിര
- 2005- ദി ടൈഗർ
- 2005- ചാന്തുപൊട്ട്
- 2004- നേരറിയാൻ സി. ബി. ഐ.
- 2004- ഫോർ ദി പ്യൂപ്പിൾ
- 2002- പ്രണയമണിത്തൂവൽ
[തിരുത്തുക] അവലംബം
- ↑ "Hot Tamil Actresses - Gopika", Rediff.com