സാർക്ക്
| ഈ ലേഖനം ഒരു അനാഥലേഖനമാണ്. ഈ ലേഖനത്തിലേക്ക് മറ്റു ലേഖനങ്ങളിൽ നിന്നും കണ്ണികളില്ല. മറ്റ് ലേഖനങ്ങളിൽ നിന്ന് ദയവായി ഈ ലേഖനത്തിലേക്ക് കണ്ണികൾ കൊടുക്കുക. (നവംബർ 2010) |
പ്രാദേശിക സഹകരണത്തിനുള്ള ദക്ഷിണേഷ്യൻ സംഘടന എന്നാണ് സാർക്ക് എന്നതിന്റെ മലയാള പൂർണ്ണകരൂപം (South Asian Association for Regional Cooperation) 1985 ലാണ് ഇത് സ്ഥാപിതമായത്. ദക്ഷിണേഷ്യൻ രാജ്യങ്ങളുടെ പരസ്‌പരമുള്ള സാമ്പത്തിക, സാമൂഹിക, സാങ്കേതികവും, സാംസ്‌ക്കാരികവുമായ സഹകരണം എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം . ബംഗ്ലാദേശ്, ഭൂട്ടാൻ, ഇന്ത്യ, മാലിദ്വീപ്, നേപ്പാൾ, പാക്കിസ്ഥാൻ, ശ്രീലങ്ക, അഫ്‌ഗാനിസ്ഥാൻ തുടങ്ങിയ രാജ്യങ്ങൾ സാർക്കിൽ അംഗത്വമുള്ള രാജ്യങ്ങളാണ്. ഇതിന്റെ ആസ്ഥാന കേന്ദ്രം സ്ഥിതിചെയ്യുന്നത് നേപ്പാളിലെ കാഠ്‌മണ്ഡുവിലാണ്. ഇംഗ്ലീഷ് ആണ് സംഘടനയുടെ ഔദ്യോഗിക ഭാഷ. നിലവിൽ എട്ട് അംഗരാഷ്ട്രളാണ് ഇതിലുൾപ്പെടുന്നത്.
ബംഗ്ലേദേശ് പ്രസിഡന്റായിരുന്ന സിയാഉർ റഹ്‌്‌മാൻ ആണ് സാർക്കിന്റെ ആശയത്തിന് തുടക്കമിട്ടത്. സംഘടന രൂപവത്‌ക്കരിക്കുന്നതിന്റെ മുന്നോടിയായി നിരവധി സമ്മേളനങ്ങൾ നടന്നിട്ടുണ്ട്. 2002 ഏപ്രിലിൽ ശ്രീലങ്കയിലെ കൊളൊമ്പൊയിൽ നടന്ന സമ്മേളനത്തിൽ വിവിധ രാജ്യങ്ങളിലെ വിദേശ കാര്യ സെക്രട്ടറിമാർ പങ്കെടുത്തു. 2007 ഏപ്രിൽ മൂന്നിനാണ് അഫ്‌ഗാനിസ്ഥാനെ ഈ സംഘടനയിൽ ഉൽപ്പെടുത്തിയത്.
[തിരുത്തുക] ഉദ്ദേശ്യങ്ങൾ
- ദക്ഷിണേഷ്യൻ രാജ്യങ്ങളിലെ ജനങ്ങളുടെ ക്ഷേമത്തിനാും പുരോഗതിയേയും പ്രോത്സാഹിപ്പിക്കുക
- മറ്റു രാജ്യങ്ങളുമായുള്ള ബന്ധം
[തിരുത്തുക] നിലവിലെ അംഗങ്ങൾ
അഫ്‌ഗാനിസ്ഥാൻ
ബംഗ്ലേദേശ്
ഭൂട്ടാൻ
ഇന്ത്യ
മാലിദ്വീവ്‌സ്
നേപ്പാൾ
പാക്കിസ്ഥാൻ
ശ്രീലങ്ക
[തിരുത്തുക] നിരീക്ഷക രാജ്യങ്ങൾ (Observers )
ആസ്‌ത്രേലിയ
ചൈന
യൂറോപ്പ്യൻ യൂണിയൻ
ഇറാൻ
ജപ്പാൻ
മൗറീഷ്യസ്
മ്യാൻമാർ
ദക്ഷിണ കൊറിയ
അമേരിക്ക (USA)