സനേലി മുഹോലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സനേലി മുഹോലി
സനേലി മുഹോലി
മുഹോലി 2011 ലെ അന്തർദേശീയ ഗേ - ലെസ്ബിയൻ ചലച്ചിത്രോത്സവത്തിൽ
ജനനം (1972-07-19) 19 ജൂലൈ 1972  (51 വയസ്സ്)
ദേശീയതസൗത്ത് ആഫ്രിക്ക
പുരസ്കാരങ്ങൾമൊറോക്കോ അവാർഡ് (ദൃശ്യ കല)

ഒരു സൗത്ത് ആഫ്രിക്കൻ ഫോട്ടോഗ്രാഫറും വിഷ്വൽ ആർട്ടിസ്റ്റുമാണ് സനേലി മുഹോലി (ജനനം. 19 ജൂലൈ). കറുത്തവർഗക്കാരായ ഭിന്നലൈംഗികരുടെ ജീവിതവും അവരുടെ പ്രശ്നങ്ങളുമാണ് സനേലിയുടെ രചലകളുടെ കാതൽ.

2015 ൽ ഡ്യൂച്ച് ബോർസെ ഫോട്ടോഗ്രാഫി പ്രൈസിനായി ഷോർട്ട്ലിസ്റ്റു ചെയ്യപ്പെട്ടു. 2016ൽ ഇൻഫിനിറ്റി അവാർഡ് ഇന്റർനാഷണൽ സെന്റർ ഫോർ ഫോട്ടോഗ്രാഫിയിൽ നിന്നു ലഭിച്ചു. 2018 ൽ റോയൽ ഫോട്ടോഗ്രാഫിക് സൊസൈറ്റിയുടെ ഹോണററി ഫെലോഷിപ്പ് ലഭിച്ചു.

ജീവിതരേഖ[തിരുത്തുക]

സൗത്ത് ആഫ്രിക്കയിലെ ഡർബനിൽ ആണ് സനേലി മുഹോലി ജനിച്ചു വളർന്നത്. വർണ്ണവിവേചനകാലത്ത് ഒരു വെള്ളക്കാരന്റെ കുടുംബത്തിലെ വീട്ടുവേലക്കാരിയായിരുന്നു ഇവരുടെ അമ്മ.[1] [1]

ജൊഹാനസ് ബർഗിൽ നിന്ന് 2003 -ൽ ഫോട്ടോഗ്രാഫി കോഴ്സ് പാസായി. ജൊഹാനസ് ആർട്ട് ഗാലറിയിൽ 2004 -ൽ ആദ്യ പ്രദർശനം നടത്തി. 2009 ൽ ടൊറന്റോയിലെ റയർസൺ സർവകലാസാലയിൽ നിന്ന് ഡോകുമെന്ററി നിർമ്മാണത്തിൽ ബിരുദാന്ദര ബിരുദം നേടി. വർണ്ണ വിവേചനാന്തര കാലത്തെ സൗത്ത് ആഫ്രിക്കയിലെ സ്വ വർഗ്ഗ ലെംഗികതയുടെ ചരിത്രം അന്വേഷിക്കുന്ന പ്രബന്ധമാണ് മുഹോലി അവതരിപ്പിച്ചത്.[2]

On 28 ഒക്ടോബർ 2013, മുതൽ ജർമമ്മനിയിലെ ബ്രെമൻ ആർട്സ് സർവകലാശാലയിലെ വീഡിയോ - ഫോട്ടോഗ്രാഫി വകുപ്പിലെ പ്രൊഫസറാണ്.[3]

കൊച്ചി മുസിരിസ് ബിനാലെ 2018[തിരുത്തുക]

മുഖങ്ങളും ഘട്ടങ്ങളും എന്നർത്ഥം വരുന്ന ഫേസസ് ആൻഡ് ഫേസസ് എന്ന പരമ്പരയാണ് ബിനാലെയിൽ അവതരിപ്പിച്ചത്. ക്വിയർ സമൂഹത്തിന്റെ 2006 ലാരംഭിച്ച ഒരു ആർക്കൈവാണിത്.

ഫോട്ടോഗ്രാഫി[തിരുത്തുക]

ഡബ്ല്യു.ഇ.ബി. ഡുബോയിസിന്റെ വിശകലനരീതിയോടാണ് മുഹോലിയുടെ രചനകളെ താരതമ്യപ്പെടുത്താറുളളത്. സൗത്ത് ആഫ്രിക്കൻ ക്യുർ സമൂഹത്തിന്റെ വലിയൊരു ആർക്കൈവ് ശേഖരമാണത്. [4][5][6][7][8] [9]

അവലംബം[തിരുത്തുക]

  1. 1.0 1.1 {{cite news}}: Empty citation (help)
  2. "Account Suspended" (PDF). zanelemuholi.com. Archived from the original (PDF) on 2011-07-18. Retrieved 2019-03-04. {{cite web}}: Italic or bold markup not allowed in: |website= (help)
  3. "HFK Bremen". hfk-bremen.de. Archived from the original on 2019-04-16. Retrieved 2019-03-04.
  4. Raél Jero Salley. African Arts. Los Angeles: Winter 2012. Vol. 45, Iss. 4; pg. 58, 12 pgs
  5. Muholi, Zanele. "Faces and phases." Transition: An International Review 107 (2011): 112+. Literature Resource Center. Web. 14 May 2015.
  6. Natasha Bissonauth (2014), "Zanele Muholi's Affective Appeal to Act". Photography and Culture 7:3, pp. 239–251.
  7. van der Vlies, Andrew. "Queer Knowledge And The Politics Of The Gaze In Contemporary South African Photography: Zanele Muholi And Others." Journal of African Cultural Studies 24.2 (2012): 140–156. Academic Search Complete. Web. 14 May 2015.
  8. Makhubu, Nomusa M. "Violence and the cultural logics of pain: representations of sexuality in the work of Nicholas Hlobo and Zanele Muholi." Critical Arts 26.4 (2012): 504+. Literature Resource Center. Web. 14 May 2015.
  9. {{cite journal}}: Empty citation (help)
"https://ml.wikipedia.org/w/index.php?title=സനേലി_മുഹോലി&oldid=3950072" എന്ന താളിൽനിന്ന് ശേഖരിച്ചത്