ഡർബൻ
| ഡർബൻ eThekwini |
|||
|---|---|---|---|
|
|||
|
|
|||
| സ്ഥാനം: 29°53′S 31°03′E / 29.883°S 31.050°E | |||
| Country | South Africa | ||
| Province | KwaZulu-Natal | ||
| East Coast of South Africa | |||
| Established | 1835 | ||
| ഭരണം | |||
| • മേയർ | Obed Mlaba(ANC) | ||
| വിസ്തീർണ്ണം[1] | |||
| • മൊത്തം | [.89 | ||
| ജനസംഖ്യ (2007)[2] | |||
| • മൊത്തം | 34,68,086 | ||
| • ജനസാന്ദ്രത | 1,513/km2 (3/sq mi) | ||
| സമയമേഖല | SAST (യു.റ്റി.സി.+2) | ||
| ഏരിയ കോഡുകൾ | 031 | ||
| വെബ്‌സൈറ്റ് | Official Durban city website | ||
ദക്ഷിണാഫ്രിക്കയിലെ ഒരു പ്രധാന തുറമുഖ നഗരമാണ് ഡർബൻ. മുൻ നേറ്റാൾ പ്രവിശ്യയിലെ ഏറ്റവും വലിയ നഗരമായ ഡർബൻ ദക്ഷിണാഫ്രിക്കൻ നഗരങ്ങളിൽ മൂന്നാം സ്ഥാനത്ത് നിൽക്കുന്നു. ഇപ്പോഴത്തെ ക്വാസുലു-നേറ്റാൾ (Kwazulu-Natal) പ്രവിശ്യയുടെ ഭാഗമായ ഡർബൻ ഉംഗെനി (Umgeni) നദിക്കു തെ. നേറ്റാൾ ഉൾക്കടലിന്റെ ഉത്തര തീരത്ത് സ്ഥിതി ചെയ്യുന്നു. ഇന്ത്യൻ സമുദ്ര തീരത്തിലെ ഒരു പ്രധാന ശൈത്യകാല വിശ്രമ സങ്കേതമാണ് ഡർബൻ. ജനസംഖ്യ: 2554400 (99 est).
1824-ൽ ലെഫ്. ഫ്രാൻസിസ് ഫെയർവെലിന്റെ (Lt.Francis Farewell) നേത്യത്വത്തിലുള്ള 25 അംഗസംഘം ഇവിടെ താവളമുറപ്പിച്ചതോടെയാണ് ഡർബൻ അറിയപ്പെട്ടു തുടങ്ങിയത്. അന്ന് പോർട്ട് നേറ്റാൾ എന്നായിരുന്നു നഗരത്തിന്റെ പേര്. 1835-ൽ ഈ പ്രദേശം ഡർബൻ എന്ന് പുനർ നാമകരണം ചെയ്യപ്പെട്ടു. 1866-ൽ ഇവിടെ സ്വർണ നിക്ഷേപം കണ്ടെത്തുന്നതുവരെ നഗര വികസനം മന്ദഗതിയിലായിരുന്നു. 1884-86 -ലെ നേറ്റാൾ സ്വർണ വേട്ട ഈ നഗരത്തിന്റെ സമ്പൽ സമൃദ്ധിക്ക് ആക്കം കൂട്ടി. 1895-ൽ ഡർബനെയും, ജൊഹാനസ്ബർഗിനെയും ബന്ധിപ്പിക്കുന്ന റെയിൽപ്പാതയുടെ നിർമ്മാണം നഗരത്തിന്റേയും തുറമുഖത്തിന്റേയും ദ്രുതഗതിയിലുള്ള വികസനത്തിന് വഴിയൊരുക്കി. ഐക്യരാഷ്ട്ര സംഘടനയുടെ ആഭിമുഖ്യത്തിൽ 2001 ആഗ. -31 മുതൽ സെപ്. 8-വരെ നടന്ന പ്രഥമ ലോകവംശീയതാവിവേചന വിരുദ്ധ സമ്മേളനത്തിന്റെ വേദിയായിരുന്നു ഡർബൻ.
പ്രമാണങ്ങൾ [തിരുത്തുക]
- ↑ Municipal Demarcation Board, South Africa Retrieved on 2008-03-23.
- ↑ Statistics South Africa, Community Survey, 2007, Basic Results Municipalities (pdf-file) Retrieved on 2008-03-23.
- Municipal Demarcation Board
- Statssal
- Independent Electoral Commission 2004 election results
- FallingRain Map - elevation = 46 m
മറ്റ് ലിങ്കുകൾ [തിരുത്തുക]
Durban travel guide from Wikivoyage- Durban is at coordinates 29°53′S 31°03′E / 29.883°S 31.050°Eസ്ഥാനം: 29°53′S 31°03′E / 29.883°S 31.050°E