സത്രിയ നൃത്തം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇന്ത്യയിലെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രചാരത്തിലുള്ള ഒരു നൃത്തരൂപമാണ് സാത്രിയ. അസമിൽ ബ്രഹ്മപുത്രാ നദിക്കു നടുവിലുള്ള മാജുലി ദ്വീപിലാണ് ഈ നൃത്തരുപം ആവിർഭവിച്ചത്[അവലംബം ആവശ്യമാണ്]. ലോകത്തിലെ തന്നെ ഏറ്റവും വലിയ നദീദ്വീപാണ് മാജുലി.
പേരിനു പിന്നിൽ [തിരുത്തുക]
വൈഷ്ണവമതകേന്ദ്രമായ ‘സാത്രി‘ യിൽ നിന്നാണ് സാത്രിയ എന്ന പേരുണ്ടായത്.
ഘടകങ്ങൾ [തിരുത്തുക]
ഇന്ത്യൻ ശാസ്ത്രീയ നൃത്തരൂപങ്ങളിൽ ഏറ്റവും കുറഞ്ഞ പ്രാചാര്യമുള്ള ഒന്നാണിത്. ഈ നൃത്തരൂപത്തിലെ ഇതിവൃത്തം ഭക്തിയാണ്. ഈ നൃത്തരൂപം പരിണമിച്ചിട്ട് ഏകദേശം 500 കൊല്ലത്തോളമെങ്കിലും ആയികാണും. ആസ്സാമിൽ മാത്രമാണ് ഇതിന് പ്രാധാന്യം ഉള്ളത്. ശാസ്ത്രീയ ഗാനവും വയലിനും പുല്ലാംങ്കുഴലും ദോളൂം എല്ലാം കൂടിച്ചേർന്നുള്ള താളമയമായ ഒരു നൃത്തമാണ് ഇത്.
|
ഇന്ത്യൻ ശാസ്ത്രീയ നൃത്തം |
|---|
| എട്ടു ഇന്ത്യൻ ശാസ്ത്രീയ നൃത്തങ്ങൾ |
| ഭരതനാട്യം | കഥക് | കഥകളി | കുച്ചിപ്പുടി മണിപ്പൂരി നൃത്തം | മോഹിനിയാട്ടം | ഒഡീസ്സി | സത്രിയ നൃത്തം |
|
|||||||||||||||||||||||