നാട്യശാസ്ത്രം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകളെ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
നാട്യവിദ്യയെ സംബന്ധിച്ച് ഭാരതീയർക്ക് ആദ്യമായി കിട്ടിയ മഹത്തരമായ ഒരു ഗ്രന്ഥമാണ് ഭരതമുനിയുടെ നാട്യശാസ്ത്രം. പണ്ഡിതരത്നം പ്രൊഫ.കെ.പി.നാരായണ പിഷാരോടിയുടെ നാട്യശാസ്ത്രം തർജ്ജമ വളരെ പ്രസിദ്ധമാണ്. നൃത്തം, ഗീതം, അഭിനയം എന്നീ മൂന്നു കലകളെക്കുറിച്ചാണ് നാട്യശാസ്ത്രം പ്രധാനമായും പ്രതിപാദിക്കുന്നത്[1]
[തിരുത്തുക] കാലഘട്ടം
വ്യാസന്റെയും വാല്‌മീകിയുടേയും കാലത്തിനു മുമ്പാണ് നാട്യശാസ്ത്രത്തിൻെറ നിർമ്മാണമെന്നു ഊഹിക്കപ്പെടുന്നു. ഇതിനു കാരണം താഴെപ്പറയുന്നവയാണ്.
- മുപ്പത്താറ് അധ്യായമുള്ള നാട്യശസ്ത്രത്തിൽ രാമയണമഹാഭാരതാദികളിലെ കഥാപാത്രങ്ങളേയൊ കഥാഭാഗങ്ങളേയോ തീരെ പരാമർശിച്ചു കാണുന്നില്ല. മറിച്ച് അസുരനിഗ്രഹം, ത്രിപുരദഹനം, അമൃതമഥനം മുതലായ വൈദികകഥകളുടെ പ്രസ്താവം മാത്രമേ ഇതിലുള്ളു.
- രാമാണത്തിന്നും മഹാഭാരതത്തിന്നും പ്രസിദ്ധിയും പ്രചാരവും സിദ്ധിച്ച ശേഷമാണ് നാട്യശാസ്ത്രനിർമ്മാണമെങ്കിൽ ഭരതമുനി അവയെ നിശ്ശേഷം ഒഴിവാക്കാൻ സാധ്യതയില്ല.
- അയോദ്ധ്യയിൽ വധൂനാടകസംഘങ്ങൾ ഉണ്ടായിരുന്നിവെന്നും കുശലവൻമാരുസടെ രാമായണഗാനം സ്വരമൂർച്ഛനാതാളലയാദിശുദ്ധിയോടു കൂടി ആയിരുന്നിവെന്നും [ബാലകാണ്ഡം സർഗ്ഗം 5, ശ്ലോകം 12-ലും ബാലകാണ്ഡം സർഗ്ഗം 4, ശ്ലോകം 8-10 -ലും] വാല്‌മീകരാമായണത്തിലും മഹാഭാരതത്തിൽ വിരാടപർവ്വം അധ്യായം 22, ശ്ലോകം - 3-ലും ഉണ്ട്. ഈ പ്രസ്താവനകൾ വാല്മീകിക്കും വ്യാസനും നാട്യശാസ്ത്രത്തിൻറെ അറിവു ഉണ്‌ടായിരുന്നുവെന്നു സൂചിപ്പിക്കുന്നു. ഭരതമുനിയുടെ ജീവിതകാലത്തിന് മുൻപ് നാടകസംഘങ്ങളോ നൃത്തശാലയോ ശാസ്ത്രനിഷ്കർഷയോട് കൂടിയ സംഗീതമോ ഇല്ലായിരുന്നുവെന്നാണ് നാട്യശാസ്ത്രത്തിൽ നിന്ന് മനസ്സലാവുന്നത്.
മുപ്പത്താറ് അധ്യായത്തിലും കൂടി ആറായിരം ഗ്രന്ഥമാണ് നാട്യശാസ്ത്രത്തിൽ ഉള്ളത്. ഒരു ഗ്രന്ഥത്തിനു മുപ്പത്തിരണ്ട് അക്ഷരം എന്നാണ് കണക്കു്. ആറായിരത്തോളം ശ്ലോകത്തിൻറെ വലിപ്പമുണ്‌ടു്, ഗദ്യപദ്യങ്ങളടക്കം ഈ നാട്യശാസ്ത്രത്തിനെന്നു താത്പര്യം. നാട്യകലയോടു ബന്ധപ്പെട്ട സകലവിഷയങ്ങളും ഇതിൽ ലളിതവും വിശദവുമായി പ്രദിപാദിച്ചിരിക്കുന്നു.
[തിരുത്തുക] ഇവയും കാണുക
[തിരുത്തുക] അവലംബം
- ↑ സുകുമാർ അഴീക്കോട് (1993). "4-ശാസ്ത്രവും കലയും" (മലയാളം ഭാഷയിൽ). ഭാരതീയത. കോട്ടയം, കേരളം, ഇന്ത്യ: ഡി.സി. ബുക്സ്. താളുകൾ. 101. ISBN 81-7130-993-3.