സംവാദം:സിസ്റ്റർ അഭയ കൊലക്കേസ്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മുൻ‌വിധി/പക്ഷപാതം[തിരുത്തുക]

വൈദീകരുടെ ഭാഷ്യം എന്ന തലക്കെട്ടിനു താഴത്തെ ഭാഗങ്ങൾ നീക്കം ചെയ്യെണ്ടതല്ലേ? അനൂപൻ 08:17, 10 സെപ്റ്റംബർ 2007 (UTC)[മറുപടി]


ഇതിൽ വൈദീകരുടെ ഭാഷ്യം വായിച്ചാൽ ഒരു ബ്ലോഗ് അല്ലെങ്കിൽ ഒരു പത്രവാർത്ത വായിക്കുന്ന അനുഭവമാണ്‌ തരുന്നത്. വിക്കിയിൽ ഇത് അഭികാമ്യമൊ? --പൊന്നമ്പലം 08:29, 10 സെപ്റ്റംബർ 2007 (UTC)[മറുപടി]


വൈദീകരുടെ ഭാഷ്യം[തിരുത്തുക]

'അഭയ മാനസികാസ്വാസ്ഥ്യങ്ങളാൽ ആത്മഹത്യചെയ്തു എന്നായിരുന്നു ഈ മഠത്തിലെ കന്യാസ്ത്രികൾ അവകാശപ്പെട്ടത്.ഇത് കന്യാസ്ത്രീകളുടെ അഭിപ്രായമായിരുന്നില്ല.അവരകൊണ്ട് നിറ്ബന്ധപൂറ്വ്വം ചില അഛന്മാഅരും ചില കന്യാ സ്ത്രീകളും പറയിപ്പിക്കൂകയായിരുന്നു.എന്നാൽ സി.ബി.ഐ. കേന്ദ്രങ്ങളിലെക്ക് നിരന്തരം വന്ന് കൊണ്ടിരുന്ന പേരുവെക്കാത്ത കന്യാസ്ത്രീകളുടെ കത്തുകളിൽ പ്രതിക്കളെപ്പറ്റിവ്യക്തമായ സൂചനകളുൺടായിരുന്നു.എന്നിട്ടും ഈ കേസ് അട്ടിമറിഞ്ഞതെങ്ങിനെയാണ് .ഇതിനുപിന്നിൽ ഏതച്ചന്റെ കൈ ആണ് . ഏത് കന്യാസ്ത്രീയാണ് കൂട്ടിക്കൊടുത്ത്ത്.അവരെ പിടികൂടുകതന്നെ വേണം. ഇവരെയൊക്കെ ആരാണ് സിസ്റ്ററും ബ്രദറുമൊക്കെയാക്കുന്നത്.വേദത്തിൽ എവിടെയാണ് ഈഒരു കാര്യം പറഞ്ഞത്. (കല്യാണം കഴിക്കാതിരുന്നാൽ പുണ്യമാണെന്ന്) .മട്ടത്തിന്റെ അടുക്കള വഴി വരുന്ന സ്ഥിരം "കുറ്റി"യെയും അറിയാമത്രെ.

ഒരു പൈങ്കിളി പത്രത്തിന്റെ സ്വഭാവമുള്ള വരികൾ നീക്കം ചെയ്യപ്പെടേണ്ടതു തന്നെ അനൂപൻ 08:39, 10 സെപ്റ്റംബർ 2007 (UTC)[മറുപടി]

നീക്കം ചെയ്തിട്ടുണ്ട്..--Vssun 20:14, 10 സെപ്റ്റംബർ 2007 (UTC)[മറുപടി]


ശ്രദ്ധ ക്ഷണിക്കുന്നു[തിരുത്തുക]

"ചീഫ്‌ കെമിക്കൽ എക്സാമിനേഷൻ ലബോറട്ടറിയിൽ നടത്തിയ പരിശോധനാ റിപ്പോർട്ടിൽ തിരുത്തൽ വരുത്തിയതായി ഒരു ഇംഗ്ലീഷ്‌ പത്രമാണ്‌ റിപ്പോർട്ട്‌ ചെയ്‌തത്‌." എന്നത് തെറ്റിദ്ധാരണ ഉണ്ടാക്കുന്നതാണ് . പരിശോധനയുടെ ശാസ്ത്രീയ വശം മനസ്സിലാക്കാതെയാണ് ഇന്ത്യൻ എക്സ്പ്രസ്സ് വാർത്ത കൊടുത്തത് . ഉദാഹരണത്തിന് അഞ്ചു ഘട്ടങ്ങളിലായി നടത്തിയ പരിശോധനയില് നാലാം ഘട്ടത്തില് ഫലം പോസിറ്റിവ് ആകുകയും അടുത്ത ഘട്ടത്തില് അതു സ്ഥിരീകരിക്കാന് സാധിക്കാത്തതിനാലാണ് തിരുത്തല് വരുത്തി റിപ്പോർട്ടില് നെഗറ്റീവ് എന്ന് രേഖപ്പെടുത്തി.

"അഗസ്‌റ്റിൻ കേസ്‌ സംബന്ധിച്ച നിർണായകമായ പല തെളിവുകളും നശിപ്പിച്ചുവെന്ന്‌ നേരത്തെ ആരോപണം ഉയർന്നിരുന്നു" വിക്കിപീഡിയ പോലുള്ള പേജുകളിൽ "ആരോപണങ്ങൾക്ക്" പ്രസക്തിയില്ല . അഗസ്റ്റിൻ ഒരു തെളിവും നശിപ്പിച്ചതായി കേസ് ഡയറിൽ ഇല്ല . ജാമ്യ വിധിയുടെ ജഡ്ജുമെന്റ് പരിശോധിക്കാവുന്നതാണ് .

"സിസ്റ്റർ അഭയയെ തലയ്‌ക്കടിക്കാൻ ഫാ. തോമസിന്‌ കൂട്ടുനിന്ന ഫാ. ജോസ്‌ പൂതൃക്കയിൽ രണ്ടാം പ്രതിയാണ്" , ഇതൊക്കെ സിബിഐ ഉണ്ടാക്കിയ സാങ്കൽപ്പിക കഥകളാണ് . തെളിവുകൾ ഇല്ലാത്തതിന്റെ പേരിൽ പിതൃക്കയിലിനെ കോടതി വിചാരണയിൽ നിന്ന് ഒഴിവാക്കി എന്നത് ഇവിടെ തന്നെ കൂട്ടിച്ചേർക്കേണ്ടതാണ് .

കഴിഞ്ഞ രണ്ട് ദിവസമായി ഈ കേസിനെപറ്റിയുള്ള ധാരാളം വിവരങ്ങൾ പത്രമാദ്ധ്യമങ്ങളിൽകൂടെ വരുന്നുണ്ട്. അതൊക്കെ ഉപയോഗപ്പെടുത്തി ഈ ലെഖനം വലിയ അളവിൽ തന്നെ വികസിപ്പിക്കാവുന്നതാണ്‌. ഉദാഹരണത്തിനു കേസിന്റെ നാൾവഴി ഒക്കെ പല പത്രങ്ങളും വിശദമായി കൊടുത്തിട്ടുണ്ട്. എല്ലാവരുടേയും ശ്രദ്ധ ഇതിലേക്ക് ക്ഷണിക്കുന്നു. --Shiju Alex|ഷിജു അലക്സ് 06:13, 20 നവംബർ 2008 (UTC)[മറുപടി]

ഈ കേസു പോലെ വൈദീകർ ഉൾപ്പെട്ട ചില പ്രമാദമായ കേസുകളുടെ വിവരം കൗമുദിയിൽ കാണുന്നു. http://news.keralakaumudi.com/news.php?nid=021f6dd88a11ca489936ae770e4634ad ഇതിനൊക്കെ വെവ്വേറെ ലേഖനങ്ങൾ വേണം. --Shiju Alex|ഷിജു അലക്സ് 07:11, 20 നവംബർ 2008 (UTC)[മറുപടി]

ഷിജു ലിങ്ക് കൊടുത്തിരിക്കുന്ന കൗമുദിയിലെ ലേഖനത്തിന്റെ തുടക്കത്തിൽ മൈനത്തരുവി കേസിനെക്കുറിച്ച് പറഞ്ഞിരിക്കുന്നത് അബദ്ധമാണ്. സെൻസേഷനൽ ആക്കാൻ വേണ്ടി അറിഞ്ഞുകൊണ്ടു കൊടുത്ത ട്വിസ്റ്റും ആകാം. ആ കേസിൽ ഫാദർ ബെനഡിക്ട് ജീവപര്യന്തം അനുഭവിച്ച് പുറത്തിറങ്ങിയശേഷം യഥാർഥ കൊലപാതകി മാപ്പു പറയാൻ ചെന്നു എന്നു പറഞ്ഞിരിക്കുന്നതിനെയാണ് ഞാൻ ഉദ്ദേശിച്ചത്. ഒന്നാമത് ഫാദർ ബെനഡിക്ടിന് ജീവപര്യന്തം അനുഭവിക്കേണ്ടി വന്നില്ല. അപ്പീലിൽ ഹൈക്കോടതി അദ്ദേഹത്തെ വെറുതേവിടുകയാണുണ്ടായത്. ഈ മാപ്പു പറയിലിന്റെ കഥയും ഭാവനാസൃഷ്ടമാകാനാണിട. ഫാദർ ബെനഡിക്ട് മരിച്ചപ്പോൾ വന്ന പത്രവാർത്തകളിലൊന്നും അങ്ങനെയൊരു കഥ കണ്ടതായി ഓർമ്മയില്ല. മൈനത്തരുവിക്കേസ് കേസ് അക്കാലത്ത് കേരളത്തിൽ ഉണർത്തിയ കോളിളക്കം പരിഗണിക്കുമ്പോൾ, യഥാർഥ കുറ്റവാളി പിന്നീട് മുന്നോട്ടു വന്നെങ്കിൽ അത് വെണ്ടക്കാ അക്ഷരത്തിൽ വലിയ വാർത്തയാകേണ്ടതായിരുന്നു, ആകുമായിരുന്നു.Georgekutty 20:01, 20 നവംബർ 2008 (UTC)[മറുപടി]

വെണ്ടയ്ക്കാ അക്ഷരത്തിൽ ദീപികയിൽ വാർത്തയുണ്ടായിരുന്നു. ഏതാണ്ട് ഫ്രണ്ട് പേജ് മുഴുവൻ. യഥാർത്ഥ പ്രതിയല്ല, അദ്ദേഹം മരിച്ച് വർഷങ്ങൾക്കഴിഞ്ഞ് മക്കളാണ്‌ വന്ന് മാപ്പുപറഞ്ഞത്. മാപ്പു പറയാനുള്ള കാരണത്തെക്കുറിച്ചും മറ്റുമൊക്കെ ഒരു ലേഖനം എഴുതാൻ മാത്രം ഉണ്ട്. എന്തായാലും അന്നാണ്‌ 1960കളിൽ ഇങ്ങനെയൊക്കെ നടന്നിട്ടുണ്ട് എന്ന് ഞാനൊക്കെ അറിയുന്നതുതന്നെ.. അച്ചൻ എത്രകാലം തടവിൽക്കിടന്നു എന്നതൊന്നും വായിച്ചതായി ഓർമ്മയില്ല. പ്രതിയായ അപ്പൻ ഏറേക്കാലം മുമ്പ് മരിച്ചതിനാൽ മക്കളുടെ അഭ്യർത്ഥന മാനിച്ച് കൂടുതൽ പരമ്പരയൊന്നും ഉണ്ടായിരുന്നില്ല. ഏറെക്കാലം രോഗബാധിതനായ കിടന്ന അച്ചൻ മാപ്പുനൽകി അധികം താമസിയാതെ മരിക്കുകയും ചെയ്തു. മരിച്ച അന്നും കാര്യമായ വാർത്തയുണ്ടായിരുന്നു. --ജേക്കബ് 20:38, 20 നവംബർ 2008 (UTC)[മറുപടി]


കൗമുദിയിലെ ലേഖനത്തിൽ പറയുന്നത് ശിക്ഷ അനുഭവിച്ചുവന്ന ഫാദർ ബെനഡിക്ടിനെ, യഥാർഥ കൊലപാതകി ചെന്ന് കണ്ട് മാപ്പുചോദിച്ചു എന്നാണ്. This is taking liberties with truth for sensational effect എന്നാണ് എന്റെ വാദം. രണ്ടു കാര്യങ്ങൾ സൗകര്യപൂർവം മറന്നുള്ള റിപ്പോർട്ടാണത്: ബെനഡിക്ടിനെ അപ്പീലിൽ ഹൈക്കോടതി വെറുതെ വിട്ടതിനാൽ ജീവപര്യന്തം അനുഭവിക്കേണ്ടി വന്നില്ല എന്നത്; മാപ്പ് പറയാൻ ചെന്നത് യഥാർഥകുറ്റവാളിയല്ല, അദ്ദേഹത്തിന്റെ മരണത്തിന് വളരെ വർഷങ്ങൾക്കുശേഷം മക്കളാണ് എന്നത്. കുറ്റവാളിയെന്ന് സംശയിക്കപ്പെടുന്ന ആൾ കുറ്റം സമ്മതിക്കുന്നതും, അയാളുടെ മരണത്തിന് വർഷങ്ങൾക്കുശേഷം മക്കൾ കുറ്റം 'അയാളുടെ' കുറ്റം സമ്മതിക്കുന്നതും തമ്മിലുള്ള വ്യത്യാസം അറിയാത്തയാളായിരിക്കുമോ റിപ്പോർട്ട് എഴുതിയത്? മറ്റൊന്നുകൂടി: പുരോഹിതന്മാർ ഉൾപ്പെട്ട കൊലപാതകങ്ങളെ പ്രത്യേകം അന്വേഷിച്ചുപോകേണ്ട കാര്യമൊന്നുമില്ല. പുരോഹിതന്മാർക്കിടയിലെ കുറ്റവാസനയുടെ ശരാരശരി സാധാരണക്കാർക്കിടയിലുള്ളതുപോലെ തന്നെയായിരിക്കാനാണിട. അവരും മനുഷ്യരാണ്. നരകത്തിൽ ഒരു conducted tour-ന് അവസരം കിട്ടിയ ഒന്നാം തരം കത്തോലിക്കനായ ദാന്തേ, ദിവൈൻ കോമഡിയിൽ തന്നിരിക്കുന്ന റിപ്പോർട്ട് അനുസരിച്ച്, അക്കലം വരെ ഭരിച്ച മാർപ്പാപ്പാമാരിൽ ഭൂരിഭാഗവും മരിച്ച് നരകത്തിലാണ് പോയത്. Georgekutty 11:12, 21 നവംബർ 2008 (UTC)[മറുപടി]

ചിത്രം - പകർപ്പവകാശം[തിരുത്തുക]

ഈ ചിത്രമിപ്പോൾ ഇംഗ്ലീഷ് വിക്കിയിലില്ല. മനോരമയിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രം ഇതുതന്നെയാണ്‌. പകർപ്പവകാശം ഉറപ്പില്ലത്തതിനാൽ ലേഖനത്തിൽ നിന്നു നീക്കുന്നു. --ജ്യോതിസ് 17:15, 20 നവംബർ 2008 (UTC)[മറുപടി]

ഇംഗ്ലീഷ് വിക്കിയിൽ ഇപ്പോൾ ഒരു ചിത്രമുണ്ട്.. അതിൽ ജി.എഫ്.ഡി.എൽ. ടാഗ് നൽകിയിട്ടുണ്ട്.. സോഴ്സ് ഇല്ലെന്നു തോന്നുന്നു..--Vssun 04:58, 4 ഫെബ്രുവരി 2009 (UTC)[മറുപടി]

തെറ്റ്[തിരുത്തുക]

പിന്നീട്‌ കാസർഗോഡ്‌ പയസ്‌ ടെൻത്‌ കോളജിൽ പഠിപ്പിച്ചു. എന്ന വാക്യം ശരിയല്ല. അതു മറച്ചുവെച്ചിരിക്കുന്നു. കാരണം ഫാദർ ജോസ് പുതൃക്കായിലാണ്‌ സെന്റ് പയസ് കോളേജിൽ പഠിപ്പിച്ചിരുന്നത്, കോട്ടൂരാനല്ല. Rajesh Odayanchal(രാജേഷ്‌ ഒടയഞ്ചാല്‍)‌‌ 06:02, 28 ജൂലൈ 2010 (UTC)[മറുപടി]