സംവാദം:മരച്ചീനി

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പണ്ട് തിരുവിതാംകൂരിൽ പട്ടിണി വന്നപ്പോൾ മഹാരാജാവ് എതോ പുറം രാജ്യത്തിൽ നിന്നും വരുവിച്ചതാണ് കപ്പ. ഏതു രാജ്യമാണെന്നു അറിയില്ല--Drnazeer 05:19, 22 ജൂലൈ 2007 (UTC)[മറുപടി]

തിരുവിതാംകൂറിൽ ‍മരച്ചീനിയുടെ വരവ്[തിരുത്തുക]

എം.കെ.കെ. നായർ കലാകൗമുദിയിൽ 1980-90-കളിലെപ്പോഴോ എഴുതിയിരുന്ന സ്മരണകളിൽ തിരുവിതാംകൂറിൽ മരച്ചീനിക്കൃഷി പ്രചാരത്തിൽ വന്നതിനെക്കുറിച്ച് പറയുന്ന രസകരമായ കഥ ഞാൻ വായിച്ചിട്ടുണ്ട്. മരച്ചീനിയിലക്കും കിഴങ്ങിനു തന്നെയും ഉള്ള ഒരു തരം മത്ത് കാരണം അത് വിഷമുള്ളതാണ് എന്ന വിശ്വാസം പരന്നിരുന്നതിനാൽ അതിന്റെ കൃഷി രാജ്യത്ത് പ്രചരിപ്പിക്കുവാനുള്ള വിശാഖം തിരുനാൾ മഹാരാജാവിന്റെ ശ്രമങ്ങൾ ആദ്യമൊന്നും വിജയിച്ചില്ലത്രെ. ഒടുവിൽ കൊട്ടാരം‌വക ശ്രീകാര്യം ഭൂമി കുറേ വളച്ചുകുട്ടി മരച്ചീനി കൃഷി ചെയ്യാൻ രാജാവ് ഉത്തരവിട്ടു. ഒപ്പം, ഈ വിള വളരെ പോഷകഗുണമുള്ളതാണെന്നറിയാവുന്ന ചില കശ്മലന്മാർ അത് മോഷ്ടിച്ചുകൊണ്ടുപോകാൻ പരിപാടിയിട്ടിട്ടുണ്ടെന്ന് രാജാവിന് അറിവു കിട്ടിയിട്ടുണ്ടെന്നും, മോഷ്ടിക്കുന്നവർക്ക് കടുത്ത ശിക്ഷ കൊടുക്കാൻ ഉത്തരവായിട്ടുണ്ടെന്നും കൃഷിയിടത്തിൽ എഴുതി വച്ചു. അതേ തുടർന്ന്, ഒന്നുരണ്ടു രാത്രി കൊണ്ട് മരച്ചീനിയും തണ്ടും മുഴുവൻ മോഷണം പോയി എന്നും അങ്ങനെയാണ് ആ കൃഷി തിരുവിതാംകൂർ പ്രചരിച്ചതെന്നുമാണ് കഥ. എം.കെ.കെ നായർ അന്നെഴുതിയ സ്മരണകൾ പുസ്തകരൂപത്തിൽ വന്നിട്ടുണ്ടാകുമെന്ന് ഉറപ്പാണ്. അത് കണ്ടുപിടിച്ചാൽ ഈ കഥ ലേഖനത്തിൽ ചേർക്കാം - കഥയായിട്ടു മാത്രമാണെങ്കിലും.Georgekutty 20:29, 19 ഏപ്രിൽ 2008 (UTC)[മറുപടി]


അപൂർണ്ണം[തിരുത്തുക]

അപൂർണ്ണം മാറ്റാമോ? അത്യാവശ്യം വിവരങ്ങൾ ഇല്ലേ--ഷാജി 00:18, 28 ജൂലൈ 2009 (UTC) checkY ചെയ്തു--Vssun 11:58, 28 ജൂലൈ 2009 (UTC)[മറുപടി]

ശാസ്ത്രനാമം[തിരുത്തുക]

Manihot utilissima എന്നാണ്‌ ശാസ്ത്രനാമം കണ്ടിട്ടുള്ളത്. esculanta ബ്രസീലിലെ സാധനം വല്ലതുമാണോ? -- റസിമാൻ ടി വി 09:42, 28 ജൂലൈ 2009 (UTC)[മറുപടി]

ഈ താളിനെ Tapioca ,Manihot_esculenta എന്നീ താൾ പോലെ തിരിച്ച് എഴുതണമെന്ന് അഭിപ്രായപ്പെടുന്നു.--മനോജ്‌ .കെ 06:24, 28 ഓഗസ്റ്റ് 2011 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:മരച്ചീനി&oldid=1304398" എന്ന താളിൽനിന്ന് ശേഖരിച്ചത്