സംവാദം:മന്നാ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

എന്നാൽ മോശ പറഞ്ഞു. സാബത്തു ദിവസമായ ഏഴാം ദിവസം ഒഴികെ ബാക്കി അഞ്ചുദിവസവും ശേഖരിക്കുന്നതിൽനിന്ന് ഒന്നുപോലും അടുത്ത ദിവസത്തേക്ക്‌ മാറ്റിവയ്ക്കരുത്‌ എന്ന്. this is not true. see http://216.156.35.218/Default.asp?Format=OS&GetbookNum=2&GetChapter=16&BfontSize=18&MFontSize=18&GetPageID=Home Also see http://en.wikipedia.org/wiki/Manna#The_Sabbath

താങ്കൾ പറഞ്ഞത് ശരിയാണ്‌. വിജ്ഞാനകോശത്തിലെ അക്ഷരപ്പിശകാണെന്നു തോന്നുന്നു. തത്കാലം ഇങ്ങനെ മാറ്റിയിട്ടുണ്ട്: "സാബത്തു ദിവസമായ ഏഴാം ദിവസത്തേക്ക് ഒഴികെ ബാക്കി അഞ്ചുദിവസവും ശേഖരിക്കുന്നതിൽനിന്ന് ഒന്നുപോലും അടുത്ത ദിവസത്തേക്ക്‌ മാറ്റിവയ്ക്കരുത്‌ എന്ന്". stub പൂർത്തീകരിക്കുമ്പോൾ ഇതെല്ലാം ഒന്നു rephrase ചെയ്യാൻ ശ്രദ്ധ കേന്ദ്രീകരിക്കാം. ജേക്കബ് 03:28, 5 ഓഗസ്റ്റ്‌ 2007 (UTC)

ചിത്രങ്ങൾ[തിരുത്തുക]

ചേർത്തിരിക്കുന്ന ചിത്രങ്ങളും ലേഖനവുമായുള്ള ബന്ധം എഴുതണം. --Vssun 15:02, 10 ഓഗസ്റ്റ്‌ 2007 (UTC)

ഇപ്പോൾ ശരിയായിട്ടുണ്ട്. --Vssun (സംവാദം) 01:47, 7 ഏപ്രിൽ 2013 (UTC)[മറുപടി]

മന്നാ/മന്ന[തിരുത്തുക]

മന്നാ/മന്ന? --Vssun (സംവാദം) 00:29, 6 ഏപ്രിൽ 2013 (UTC)[മറുപടി]

ഞാൻ മൂന്നു ബൈബിൾ പരിഭാഷകൾ നോക്കി: ഓശാന, പിഒസി, സത്യവേദപുസ്തകം. മൂന്നിലും മന്നാ എന്നു നീട്ടി തന്നെയാണ് കൊടുത്തിരിക്കുന്നത്.ജോർജുകുട്ടി (സംവാദം) 04:41, 7 ഏപ്രിൽ 2013 (UTC)[മറുപടി]

നന്ദി. --Vssun (സംവാദം) 11:06, 7 ഏപ്രിൽ 2013 (UTC)[മറുപടി]

മലയാളത്തിലെ മന്ന[തിരുത്തുക]

മലയാളത്തിൽ ഉപയോഗിക്കുന്ന 'മന്നാ' എന്ന വാക്കിന്റെ ഉദ്ഭവംതന്നെ 'മാൻഹൂ' എന്ന ഈ ഹീബ്രുപദത്തിൽനിന്നാകാനാണ്‌ സാധ്യത

ഈ പറഞ്ഞിരിക്കുന്നതിന് ബൈബിൾ അവലംബം നൽകിയിരിക്കുന്നു. അവലംബത്തിന്റെ സ്ഥാനം തെറ്റിയതല്ലേ? --Vssun (സംവാദം) 00:53, 6 ഏപ്രിൽ 2013 (UTC)[മറുപടി]

മലയാളത്തിൽ മന്നാ എന്ന വാക്കുണ്ടായത് 'മാൻഹൂ' എന്ന ഹീബ്രൂ പദത്തിൽ നിന്നൊന്നുമല്ല. മലയാളത്തിൽ മന്നാ വന്നത്, മന്നായിൽ നിന്നു തന്നെ. മലയാളിക്ക് ആ വാക്ക് ഉണ്ടാക്കേണ്ടി വന്നൊന്നുമില്ല. ഹീബ്രൂവിലെ മന്നാ, 'ഇതെന്ത്' എന്ന അർത്ഥത്തിലുള്ള 'മാൻഹൂ' എന്ന ചോദ്യത്തിൽ നിന്നാണുണ്ടായെന്നാണു ബൈബിൾ തന്നെ പറയുന്നത്. അതു തന്നെ പോപ്പുലർ ഇമാജിനേഷൻ ഉണ്ടാക്കിയെടുത്ത ഒരു നിഷ്പത്തി, ബൈബിൽ രേഖപ്പെടുത്തിയിരിക്കുന്നതേ ആവാനിടയുള്ളൂ. വാക്കുകളുടെ ഉല്പത്തി വിശദീകരിക്കുന്ന ഇത്തരം തമാശക്കഥകളിൽ ഫലിതമേ കാണുകയുള്ളു, നേരു കാണുകയില്ല.ജോർജുകുട്ടി (സംവാദം) 09:20, 6 ഏപ്രിൽ 2013 (UTC)[മറുപടി]

നന്ദി. അതൊഴിവാക്കിയതും നന്നായി. --Vssun (സംവാദം) 01:44, 7 ഏപ്രിൽ 2013 (UTC)[മറുപടി]

വർഗ്ഗം[തിരുത്തുക]

ബൈബിളിൽ പരാമർശിച്ചിരിക്കുന്ന വസ്തുക്കൾ? --Vssun (സംവാദം) 00:56, 6 ഏപ്രിൽ 2013 (UTC)[മറുപടി]

അങ്ങനെ ചേർത്തു. --Vssun (സംവാദം) 01:45, 7 ഏപ്രിൽ 2013 (UTC)[മറുപടി]

'ക്രിസ്തീയദൈവശാസ്ത്ര...'[തിരുത്തുക]

ഈ തലക്കെട്ടിനു താഴെക്കൊടുത്തിരിക്കുന്നത് അധികപ്പറ്റാണ്. പരമാവധി രണ്ടോ മൂന്നോ വാക്യം മതിയാവും. വിശുദ്ധ കുർബ്ബാനയിൽ ഊന്നിയുള്ള മന്നാ കഥയുടെ ഈ Typological വ്യാഖ്യാനം, ക്രിസ്തുമതത്തിൽ തന്നെ പരക്കെ അംഗീകരിക്കപ്പെട്ടിട്ടുള്ളതല്ല.ജോർജുകുട്ടി (സംവാദം) 09:39, 6 ഏപ്രിൽ 2013 (UTC)[മറുപടി]

ധൈര്യമായി മാറ്റിയെഴുതൂ. --Vssun (സംവാദം) 01:47, 7 ഏപ്രിൽ 2013 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:മന്നാ&oldid=1716390" എന്ന താളിൽനിന്ന് ശേഖരിച്ചത്