സംവാദം:പുഷ്പാഞ്ജലി

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

രക്തപുഷ്പാഞ്ജലിയും പുഷ്പാഞ്ജലിയും ലയിപ്പിക്കുന്നതുസംബന്ധിച്ച്[തിരുത്തുക]

സ്വതന്ത്രമായി വികസനസാദ്ധ്യതയുള്ളതിനാൽ ലയിപ്പിക്കേണ്ടതില്ല എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. --അജയ് ബാലചന്ദ്രൻ (സംവാദം) 04:08, 10 ഏപ്രിൽ 2013 (UTC)[മറുപടി]

ഉപയോഗിക്കുന്ന പൂജാദ്രവ്യങ്ങളോ ഉദ്ദിഷ്ഠമൂർത്തിയോ അല്ലാതെ ഇവ തമ്മിലുള്ള വ്യത്യാസമെന്താണ്? --Vssun (സംവാദം) 08:38, 10 ഏപ്രിൽ 2013 (UTC)[മറുപടി]
പല വ്യത്യാസങ്ങളുണ്ട് എന്നാണ് ഇതുവരെ വായിച്ചിട്ട് മനസ്സിലാകുന്നത്
  • പൂജയുടെ ലക്ഷ്യം ഓരോ തരം പുഷ്പാഞ്ജലികൾക്കും വ്യത്യസ്തമാണ്.
  • ചില ക്ഷേത്രങ്ങൾ ചില തരം പുഷ്പാഞ്ജലികൾക്ക് പ്രസിദ്ധമാണ്.
ഇനിയും വ്യത്യാസമുണ്ടെന്നിരിക്കാം. --അജയ് ബാലചന്ദ്രൻ (സംവാദം) 14:21, 10 ഏപ്രിൽ 2013 (UTC)[മറുപടി]
ഇത്തരം മാറ്റങ്ങൾ രണ്ടുമൂന്നു വരിയിൽക്കൂടുതൽ എഴുതാനുണ്ടാകുമോ? ലയിപ്പിക്കണമെന്നാണ് അഭിപ്രായം.--Vssun (സംവാദം) 17:33, 11 ഏപ്രിൽ 2013 (UTC)[മറുപടി]
കൂടുതൽ വിവരങ്ങൾ ലഭിക്കുന്നില്ല. ലയിപ്പിക്കുകയാണെങ്കിൽ നാൾവഴിലയനം നടത്തണം. ഓരോ വിഭാഗത്തിനും സ്വതന്ത്ര നിലനിൽപ്പ് സാദ്ധ്യമാകും എന്ന സ്ഥിതിയുണ്ടാവുകയാണെങ്കിൽ ഭാവിയിൽ പല ലേഖനങ്ങളായി വിഭജിക്കാവുന്നതുമാണ്. --അജയ് ബാലചന്ദ്രൻ (സംവാദം) 16:48, 12 ഏപ്രിൽ 2013 (UTC)[മറുപടി]
ലയിപ്പിക്കുന്നു. ഭാവിയിൽ വിഭാഗങ്ങൾ അധികമായി വികസിക്കുകയാണെങ്കിൽ വിഭജിക്കാവുന്നതാണ്. --അജയ് ബാലചന്ദ്രൻ (സംവാദം) 05:01, 2 മേയ് 2013 (UTC)[മറുപടി]

നീക്കം ചെയ്യാനുള്ള നിർദ്ദേശം[തിരുത്തുക]

ക്രമം പൂർത്തിയാക്കിയിട്ടില്ലാത്തതിനാൽ ഇവിടെ അഭിപ്രായം പറയുന്നു.

മൂന്ന് അവലംബങ്ങളിൽ കാര്യമായ പ്രസ്താവനയുണ്ട്. WP:GNG പാലിക്കുന്നുണ്ട്. നീക്കം ചെയ്യേണ്ടതില്ല. --അജയ് ബാലചന്ദ്രൻ (സംവാദം) 08:07, 15 മേയ് 2013 (UTC)[മറുപടി]

നീക്കം ചെയ്യാൻ കാരണം ഒന്നും പറഞ്ഞിട്ടില്ലല്ലോ. --Vssun (സംവാദം) 09:09, 15 മേയ് 2013 (UTC)[മറുപടി]

ഈ ലേഖനം എന്തുകൊണ്ടു നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടു എന്നു വ്യക്തമാക്കണം! ഒപ്പു്: വിശ്വപ്രഭViswaPrabhaസം‌വാദം 09:24, 17 മേയ് 2013 (UTC)[മറുപടി]

അവലംബങ്ങൾ[തിരുത്തുക]

ഒന്നാമത്തെ അവലംബത്തിലുള്ളത്

വഴിപാടുകൾ എന്തിന്?
ക്ഷേത്രങ്ങളിൽ വഴിപാട് നടത്തത്തവർ ചുരുക്കം.കുറഞ്ഞത് അർച്ചനയെങ്കിലും നടത്താത്തവരുണ്ടാവില്ല.
അഭീഷ്ട സിദ്ധിക്കും ഐഷ്വര്യത്തിനും രോഗശാന്തിക്കും ദോഷപരിഹാരത്തിമാണ് വഴിപാടുകൾ. ഈശ്വരപ്രീതി കാംക്ഷിച്ച് സമർപ്പിക്കുന്ന ഉപഹാരമാണ് വഴിപാട്.

ഓരോദേവതയുടേയും മന്ത്രങ്ങൾ ചൊല്ലി പൂക്കൾ കൊണ്ട് നടത്തുന്ന അർച്ചനയും അഞ്ജലിയുമാണ് എല്ലാ ക്ഷേത്രങ്ങളിലും കാണുന്ന ലളിതമായ വഴിപട്. വിളക്ക് വഴിപാടുകളിൽ പ്രധാന്യം എണ്ണ വിളക്കാണ്.

പൂക്കൾ കൊണ്ട് നടത്തുന്ന അർച്ചനയെ പുഷ്പാഞ്ജലി എന്നോ അർച്ചന എന്നോ വിളിക്കുന്നു. പൂക്കളുടേയും പൂജദ്രവ്യങ്ങളുടേയും മാറ്റത്തിനനുസരിച്ച്. വലിയ പുഷ്പാഞ്ജലി, ചെറിയ പുഷ്പാഞ്ജലി വെള്ളപുഷ്പാഞ്ജലി, രക്തപുഷ്പാഞ്ജലി എന്നിങ്ങനെ പലതരം പുഷ്പാഞ്ജലികളുണ്ട്.

വെറും അർച്ചന, അഷ്ടോത്തര അർച്ചന, ശതാർച്ചന, സഹസ്രാർച്ചന, ലക്ഷാർച്ചന എന്നിങ്ങനെ അർച്ചനകളുടെ വലുപ്പം കൂടിവരുന്നു. ഓരോ ദോഷ പരിഹാരത്തിന് ഓരോ വഴിപാടുകൾ ആചാര്യന്മാർ വിധിച്ചിട്ടുണ്ട്.

അഭീഷ്ട സിദ്ധി- നിറമാല, നെയ് വിളക്ക്, രക്തപുഷ്പാഞ്ജലി, ചന്ദനം ചാർത്തൽ,
ഐശ്വര്യം- സഹസ്രനാമാർച്ചന,നിറപറ,അന്നദാനം,
ശനിദോഷം- എള്ളെണ്ണ വിളക്ക്, നീരാഞ്ജ്ജന വിളക്ക്
മനഃശാന്തി- ചുറ്റുവിളക്ക്, ധാര
ആയുരാരോഗ്യം- പുഷ്പാഞ്ജലി, ധാര
ദുരിതനിവാരണം- ഭഗവതി സേവ, അന്നദാനം
ശത്രുദോഷം- രക്തപുഷ്പാഞ്ജലി
മംഗല്യം- സ്വയംവരാർച്ചന, കുങ്കുമാർച്ചന
ദാരിദ്യശമനം- അന്നദാനം

രണ്ടാമത്തെ അവലംബത്തിലുള്ളത്

:ഗ്രഹചാരഫലങ്ങൾ—ചെമ്പോളി ശ്രീനിവാസൻ

2012 ഏപ്രിൽ 16 മുതൽ 30 വരെയുള്ള കാലയളവിൽ ഓരോകൂറുകാർക്കും ഏനുഭവപ്പെടുന്ന സാമാന്യ ഗ്രഹചാരഫലങ്ങൾ എഴുതുന്നു.

ഓരോരുത്തരുടേയും ജാതകഫലം അഷ്ടവർഗ്ഗസ്ഥിതി അനുസരിച്ച് ഗുണദോഷഫലങ്ങളിൽ വ്യത്യാസം ഉണ്ടായിരിക്കുന്നതാണ്.

മേടക്കൂറ് : നക്ഷത്രം – അശ്വതി, ഭരണി, കാർത്തിക ആദ്യപാദം – മേടക്കൂറുമായി ബന്ധപ്പെടുന്ന ഗ്രഹസഞ്ചാരപദം ഇപ്രകാരമാകുന്നു.

ജന്മരാശിയിൽ വ്യാഴം സൂര്യൻ. രണ്ടിൽ ശുക്രൻ കേതു. അഞ്ചിൽ ചൊവ്വ. ഏഴിൽ ശനി. അഷ്ടമത്തിൽ രാഹു. പന്ത്രണ്ടിൽ ബുധൻ.

മേടക്കൂറുകാർക്ക് കണ്ടകശ്ശനിയുടെ കാലമാണ്. മേടക്കൂറുകാർക്ക് ഗുണദോഷഫലങ്ങൾ മിശ്രമായിട്ട് അനുഭവപ്പെടുന്ന കാലമാണിത്. ആരോഗ്യനില തൃപ്തികരമായിരിക്കയില്ല. ശാരീരിക അസ്വാസ്ഥ്യങ്ങൾക്ക് സാദ്ധ്യതയുണ്ട്. ചില നഷ്ടങ്ങൾ സംഭവിക്കാനും ഇടയുണ്ട്. വേണ്ടത്ര ആലോചനയില്ലാതെ തീരുമാനിക്കുന്ന കാര്യങ്ങൾ മറ്റുള്ളവരുടെ അതൃപ്തിക്ക് വഴിവെക്കും. സാമ്പത്തികനില മെച്ചപ്പെടും. അലങ്കാരവസ്തുക്കൾ സ്വർണ്ണാഭരണങ്ങൾ തുടങ്ങിയവ സമ്പാദിക്കുന്നതിന് സാദ്ധ്യതയുണ്ട്. സർക്കാരിൽ നിന്നും അനുകൂലനിലപാടുകൾ പ്രതീക്ഷിക്കാം. കുടുംബജനങ്ങളോട് ചേർന്ന് സന്തോഷിക്കും. ശത്രുഭയം അനുഭവപ്പെടും. യാത്രാക്ളേശം അനുഭവിക്കും. അന്യദേശയാത്രക്കും സാദ്ധ്യതയുണ്ട്. ഏർപ്പെടുന്ന കർമ്മങ്ങളിൽ തടസ്സങ്ങൾ അനുഭവപ്പെടും. അവിവാഹിതരുടെ വിവാഹന്വേഷണകാര്യങ്ങളിൽ പുരോഗതി കുറയും. ഭക്തിവിഷയങ്ങളിൽ വിമൂഖത കാണിക്കും. സന്തോനങ്ങളുടെ പ്രയാസങ്ങൾ മനസ്സിനെ അലട്ടും.

ദോഷപരിഹാരാർത്ഥം ശനീശ്ച്വര പ്രീതി വരുത്തുക. ആഞ്ജനേയ ക്ഷേത്രത്തിലോ ശാസ്താ ക്ഷേത്രത്തിലോ എള്ളുതിരി കത്തിക്കുക. വിഷ്ണു സഹസ്രനാനമ ജപം. ശിവ ക്ഷേത്ര ദർശനം തുടങ്ങിയവ ശുഭകരമാണ്.

എടവക്കൂറ് : നക്ഷത്രം – കാർത്തിക അവസാനത്തെ മൂന്ന് പാദങ്ങൾ രോഹിണി മകേര്യം ആദ്യത്തെ പകുതി.

എടവക്കൂറുമായി ബന്ധപ്പെടുന്ന ഗ്രഹസഞ്ചാരപദം ഇപ്രകാരമാകുന്നു.

ജന്മരാശിയിൽ ശുക്രൻ കേതു. നാലിൽ ചൊവ്വ. ആറിൽ ശനി. ഏഴിൽ രാഹു. പതിനൊന്നിൽ ബുധൻ. പന്ത്രണ്ടിൽ സൂര്യൻ വ്യാഴം.

എടവക്കൂറുകാർക്ക് കൂടുതലും ശുഭഫലങ്ങൾ അനുഭവപ്പെടുന്ന കാലമാണ്. സമൃദ്ധമായി കഭക്ഷണം കഴിക്കും. ദാമ്പത്യസുഖം അനുഭവിക്കും. ശയ്യോപകരണങ്ങൾ തുടങ്ങിയവ സമ്പാദിക്കുന്നതിന് സാധിക്കും. കലാരംഗത്ത് പ്രവർത്തിക്കുന്നവർ നേട്ടങ്ങൾ ഉണ്ടാക്കും. ശത്രുക്കളെ ജയിക്കും. ഏർപ്പെടുന്ന കർമ്മമേഖലകളിൽ വിജയം കൈവരിക്കുന്നതിന് സാധിക്കും. ഇവരുടെ വാക്കുകൾ മറ്റുള്ളവർക്ക് ഹൃദ്യമായി അനുഭവപ്പെടും. വാത്മികൾ വേദികളിൽ ശോഭിക്കും. ബന്ധുക്കൾ നല്ലനിലയിൽ സഹായിക്കും. ഭാര്യാപുത്രന്മാരോടൊത്ത് ചേർന്ന്ന സന്തോഷിക്കും. യാത്രാക്ളേശം അനുഭവിക്കാനിടയുണ്ട്. അവിവാഹിതരുടെ വിവാഹന്വേഷണകാര്യങ്ങളിൽ പുരോഗതി കുറയും. ആരോഗ്യനില തൃപ്തികരമായിരിക്കയില്ല. ത്വക്ക് രോഗങ്ങൾ ഉദരരോഗം രക്തദൂഷ്യരോദഗങ്ങൾ തുടങ്ങിയവക്ക് സാദ്ധ്യതയുണ്ട്. ഗൃഹനിർമ്മാണപ്രവൃത്തി ചെയ്യുന്നവർക്ക് ആയതിൽ തടസ്സങ്ങൾ അനുഭവപ്പെടുന്നതായിട്ട് കാണാം. കർമ്മരംഗത്ത്

പ്രതാപശക്തി ഉയർത്താൻ കഴിയും.

ദോഷപരിഹാരാർത്ഥം ശിവ ക്ഷേത്ര ദർശനം ചെയ്യുക. ഭദ്രകാളീ ക്ഷേത്രത്തിൽ രക്തപുഷ്പാഞ്ജലി ചെയ്യുക. രാഹു പൂജ ചെയ്യുക. വിഷ്ണു സഹസ്രനാമം ജപിക്കുക തുടങ്ങിയവ ശുഭഫലദായകമാണ്.

മിഥുനക്കൂറ് : നക്ഷത്രം – മകേര്യം, അവസാനത്തെ പകുതി തിരുവാതിര. പുണർതം ആദ്യത്തെ മൂന്ന് പാദങ്ങൾ.

മിഥുനക്കൂറുമായി ബന്ധപ്പെടുന്ന ഗ്രഹസഞ്ചാര പദം ഇപ്രകാരമാകുന്നു.

മൂന്നിൽ ചൊവ്വ. അഞ്ചിൽ ശനി. ആറിൽ രാഹു. പത്തിൽ ബുധൻ പതിനൊന്നിൽ സൂര്യൻ വ്യാഴം. പന്ത്രണ്ടിൽ ശുക്രൻ കേതു.

മിഥുനക്കൂറുകാർക്ക് ശുഭഫലങ്ങളായിരിക്കും കൂടുതലും അനുഭവപ്പെടുക. പുതിയസ്ഥാനമാനങ്ങൾ അലങ്കരിക്കും. കർമ്മമേഖലയിൽ പ്രതാപത്തോടെ വർത്തിക്കും. ആരോഗ്യപരമായ പ്രശ്നങ്ങൾ കുറയും രോഗികൾക്ക് രോഗമുക്തി അനുഭവപ്പെടും. സദ്കർമ്മങ്ങൾ അനുഷ്ഠിക്കുന്നതിന് അവസരമുണ്ടാവും. ആയതിൽ വിജയിക്കുകയും ചെയ്യുന്നതാണ്. ശത്രക്കളെ ജയിക്കും. സാമ്പത്തികനില ഉയരും. റിയൽ എസ്റേറ്റ് മേഖലയിൽ പ്രവർത്തിക്കുന്നവർ നേട്ടങ്ങൾ ഉണ്ടാക്കും. എല്ലാ കാര്യങ്ങളിലും ദൌവാധീനം അനുഭവപ്പെടും. ദാമ്പത്യസുഖം അനുഭവിക്കും. അവിവാഹിതരുടെ വിവാഹന്വേഷണകാര്യങ്ങളിൽ പുരോഗതിയുണ്ടാവും. വിവാഹസിദ്ധിയുമ്ടാവുന്നതിനും സാദ്ധ്യതയുണ്ട്. പുതുവസ്ത്രങ്ങൾ അലങ്കാരവസ്തുക്കൾ തുടങ്ങിയവ സമ്പാദിക്കും. സന്താനങ്ങളിൽ നിന്ന് അകന്നുനിൽക്കുന്ന അവസരങ്ങൾ ഉണ്ടാവും. പുണ്യസ്ഥലങ്ങൾ സന്ദർശിക്കുന്നിനോ സത്സംഗങ്ങളിൽ പങ്കാളികളാകുന്നതിനോ സാധിക്കും.

ദോഷപരിഹാരാർത്ഥം രാഹു പൂജ ചെയ്യുക. ശനീശ്ച്വര പ്രീതി വരുത്തുക. ധർമ്മ ദേവതയെ ഉപാസിക്കുക തുടങ്ങിയവ ശുഭകരമാണ്.

 കർക്കടകക്കൂറ് : നക്ഷത്രം – പുണർതം, അവസാനത്തെ പാദം പൂയ്യവും ആയില്ല്യം.

കർക്കിടകക്കൂറുമായി ബന്ധപ്പെടുന്ന ഗ്രഹ സഞ്ചാരപദം ഇപ്രകാരമാകുന്നു.

രണ്ടിൽ ചൊവ്വ. നാലിൽ ശനി. അഞ്ചിൽ രാഹു. ഒൻപതിൽ ബുധൻ. പത്തിൽ സൂര്യൻ വ്യാഴം. പതിനൊന്നിൽ ശുക്രൻ കേതു.

കർക്കടകക്കൂറുകാർക്ക് കണ്ടകശ്ശനിയുടെ കാലമാണ്. ഇവർക്ക് ശുഭഫലങ്ങൾക്കാണ് മുൻതൂക്കം. സമൃദ്ധമായി ഭക്ഷണം കഴിക്കുന്നതിന് അവസരമുണ്ടാവും. സുഗന്ധദ്രവ്യങ്ങൾ അലങ്കാരവസ്തുക്കൾ തുടങ്ങിയവ സമ്പാദിക്കും. വാഹനങ്ങൾ വാങ്ങുന്നതിന് ഉദ്യമിക്കുന്നവർക്ക് അനുകൂലസമയമാണ്. യാത്രാക്ളേശം അനുഭവിക്കും. അന്യദേശയാത്രകൾക്കും സാദ്ധ്യതയുണ്ട്. മറ്റുള്ളവരിമായി കലഹിക്കുന്നതിനുള്ള പ്രവണത കാണിക്കും. സാമ്പത്തികനില ഉയരുമെങ്കിലും അവിചാരിതമായുണ്ടാവുന്ന നഷ്ടങ്ങളെ കരുതിയിരിക്കേണ്ടതാണ്. കർമ്മമേഖലയിൽ ചെറുതായ അസ്വാസ്ഥ്യങ്ങൾ പ്രതീക്ഷിക്കുക. ആരോഗ്യനില പൊതുവെ തൃപ്തികരമായിരിക്കും. എന്നാൽ വാതരോഗികൾ ശ്രദ്ധിക്കേണ്ടതാണ്. സർക്കാരിൽ നിന്നുള്ള സഹായസഹകരണങ്ങൾ വൈകുന്നതിനിടയുണ്ട്. ഉദ്യോഗസ്ഥന്മാർ അധികാരങ്ങൾ കയ്യാളുന്നവർ തുടങ്ങിയവർക്ക് പ്രതാപത്തോടെ വർത്തിക്കുന്നതിന് സാധുക്കും.

ദോഷപരിഹാരാർത്ഥം ശനീശ്ച്വര പ്രീതി വരുത്തുക. ആഞ്ജനേയ ക്ഷേത്രത്തിലോ ശാസ്താ ക്ഷേത്രത്തിലോ എള്ളുതിരി കത്തിച്ച് പ്രാർത്ഥിക്കുക തുടങ്ങിയവ ശുഭഫലങ്ങളെ നല്കുന്നതാണ്.

ചിങ്ങക്കൂറ് : നക്ഷത്രം – മകം, പൂരം ഉത്രം ആദ്യത്തെ പാദം.

ചിങ്ങക്കൂറുമായി ബന്ധപ്പെടുന്ന ഗ്രഹസഞ്ചാരപദം ഇപ്രകാരമാണ്.

ജന്മരാശിയിൽ ചൊവ്വ. മൂന്നിൽ ശനി. നാലിൽ രാഹു. അഷ്ടമത്തിൽ ബുധൻ. ഒൻപതിൽ സൂര്യൻ വ്യാഴം. പത്തിൽ ശുക്രൻ കേതു.

ചിങ്ങക്കൂറുകാർക്ക് ഗുണദോഷഫലങ്ങൾ മിശ്രമായിട്ട് അനുഭവപ്പെടുന്നതാണ്. ആരോഗ്യപരമായ പ്രശ്നങ്ങൾ തുടരും. ചെറുതായിട്ട് രോഗങ്ങൾ വരും. ശരീരത്തിൽ മുറിവ് പറ്റുക തുടങ്ങിയവക്കുംസാദ്ധ്യതയുണ്ട്. ഏർപ്പെടുന്ന കർമ്മങ്ങളിൽ ഇവർ കഠിനാദ്ധ്വാനം ചെയ്ട് വിജയിക്കുന്നതായിട്ട് കാണാം. സാമ്പത്തികനില ഉരും. പ്രശ്നങ്ങളെ നേരിടുന്നതിൽ ഇവർ പ്രത്യേകനൈപുണ്യം കാണിക്കും. ധർമ്മചിന്ത മനസ്സിൽ പ്രകാശിക്കും. ദാമ്പത്യസുഖം അനുഭവിക്കും. കുടുംബബന്ധുജനങ്ങളോടൊത്തുചേർന്ന് സന്തോഷം പങ്കുവെക്കും. സന്താനങ്ങളുടെ സന്തോഷങ്ങളിൽ പങ്കുചേരും. സത്സംഗങ്ങളിൽ പങ്കാളികളാകുന്നതിനോ പുണ്യസ്ഥലങ്ങൾ സന്ദർശിക്കുന്നതിനോ അവസരങ്ങൾ ഉണ്ടാവും. കർഷകർ നേട്ടമുണ്ടാക്കും. നാല്കാലി ലാഭം ധനധാന്യ സമൃദ്ധി തുടങ്ങിയവ പ്രതീക്ഷിക്കാം.

ദോഷപരിഹാരാർത്ഥം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ പാല്പായസം കഴിക്കു. രാഹു പൂജ ചെയ്യുക. ഗണപതി ക്ഷേത്രത്തിൽ മുട്ടറുക്കുക തുടങ്ങിയവ ശുഭഫലദായകമാണ്.

കന്നിക്കൂറ് : നക്ഷത്രം – ഉത്രം, അവസാനത്തെ മൂന്ന് പദങ്ങൾ അത്തം ചിത്തിര ആദ്യത്തെ പകുതി

കന്നിക്കൂറുമായി ബന്ധപ്പെടുന്നഗ്രഹസഞ്ചാരപദം ഇപ്രകാരമാകുന്നു.

രണ്ടിൽ ശനി. മൂന്നിൽ രാഹു. ഏഴിൽ ബുധൻ. ഏട്ടിൽ സൂര്യനും വ്യാഴവും. ഒൻപതിൽ ശുക്രൻ കേതു. പന്ത്രണ്ടിൽ ചൊവ്വ.

കന്നിക്കൂറുകാർക്കിത് ഏഴരശ്ശനികാലം തുടരുന്നു. ഇവർക്ക് ദോഷാധിക്യമുള്ള മിശ്രഫലങ്ങൾ അനുഭവപ്പെടുന്നതിനാണ് സാദ്ധ്യത. സാമ്പത്തികനില തൃപ്തികരമായിരിക്കയില്ല. കച്ചവടങ്ങളിൽ നഷ്ടസാദ്ധ്യത കരുതുയുരുക്കേണ്ടതാണ്. ആരോഗ്യപരമായ കാര്യങ്ങളും തൃപ്തികരമായിരിക്കയില്ല. ശാരീരികമായി നല്ല ക്ഷീണം അനുഭവപ്പെടുന്നതിനിടയുണ്ട്. കർഷകർ നേട്ടങ്ങൾ #ുണ്ടാക്കും. മനസ്സിൽ ധാർമ്മികചിന്തകൾ പ്രബലമായുയരും. സർഗ്ഗാത്മകമേഖലയിലുള്ളവർക്ക് പുതിയ ആശയങ്ങൾ മനസ്സിലുണരും. ദാമ്പത്യസുഖം അനുഭവിക്കും. തെറ്റായ വഴികളിൽ പ്രവർത്തിക്കുന്നവർ പിടിക്കപ്പെടും. ബന്ധനയോഗത്തിനും സാദ്ധ്യതയുണ്ട്. മനോവിഷമതകൾ അലട്ടും. മറ്റുള്ളവരുമായി കലഹിക്കുന്നതിനുള്ള വാസന ഉടലെടുക്കുന്നതും ശ്രദ്ധിക്കേണ്ടതാണ്. ധാർമ്മികകാര്യങ്ങളിൽ ഇടപെട്ട് വിജയിക്കും. കഴിയുന്നത്ര സാത്വികകാര്യങ്ങളിൽ ലയിക്കുന്നതായാൽ പലവിധ സമൃദ്ധികളും ഇവർക്കനുഭവപ്പെടുന്നതായിട്ട് കാണാം. കർഷകർ നേട്ടങ്ങൾ ഉണ്ടാക്കും.

ദോഷപരിഹാരാർത്ഥം ശനീശ്ച്വര പ്രീതി വരുത്തുക. ആഞ്ജനേയ ക്ഷേത്രത്തിലോ ശാസ്താ ക്ഷേത്രത്തിലോ പ്രത്യേക പ്രാർത്ഥനകൾ ചെയ്യുക. സഹസ്രനാമം ജപിക്കുക തുടങ്ങിയവ ശുഭകരമാണ്.

തുലാക്കൂറ് : നക്ഷത്രം – ചിത്തിര, അവസാനത്തെ പാകുതി ചോതി, വിശാഖം. ആദ്യത്തെ മൂന്നു പാദങ്ങൾ.

തുലാക്കൂറുമായി ബന്ധപ്പെടുന്ന ഗ്രഹസഞ്ചാരപദം ഇപ്രകാരമാകുന്നു.

ജന്മരാശിയിൽ ശനി. രണ്ടിൽ രാഹു. ആറിൽ ബുധൻ. ഏഴിൽ സൂര്യനും വ്യാഴവും. അഷ്ടമത്തിൽ ശുക്രനും കേതുവും. പതിനൊന്നിൽ ചൊവ്വ.

തുലാക്കൂറുകാർക്കിത് ജന്മശ്ശനിയുടെ കാലമാണ്. ഇവർക്ക് കൂടുതലും ശുഭഫലങ്ങളാണ് അനുഭവപ്പെടുക. ഏർപ്പെടുന്ന കർമ്മമേഖലയിൽ ഇവർ വിജയിക്കുന്നതായിട്ട് കാണാം. ബുദ്ധിപൂർവ്വം കാര്യങ്ങൾ നടത്തുകയും. വിജയിക്കുകയും ചെയ്യും. ഇവർ വാക്കുകൾ സൂക്ഷിച്ചു പ്രയോഗിക്കുന്നതായിട്ട് കാണാം. അവിവാഹിതരുടെ വിവഹാന്വേഷണകാര്യങ്ങളിൽ പുരോഗതിയുണ്ടാവും. സത്സംഗങ്ങളിൽ സംബന്ധിക്കും. പുണ്യസ്ഥലങ്ങൾ സന്ദർശിക്കുന്നതിനും സാധിക്കും. ഇവർക്ക് ആരോഗ്യപരമായ പ്രശ്നങ്ങൾ ഉണ്ടാവുന്നതായിട്ട് കാണാം. ആരോഗ്യനില തൃപ്തികരമായിരിക്കയില്ല. ചെറുതായിട്ട് രോഗങ്ങൾക്കുള്ള സാദ്ധ്യതയുണ്ട്. അഗ്നി ഭയം വിഷ ഭയം തുടങ്ങിയവക്കും സാദ്ധ്യതയുണ്ട്. ഗൃഹോപകരണങ്ങൾ സമ്പാദിക്കും. സ്ത്രീകൾ അണിഞ്ഞൊരുങ്ങുന്നതിൽ അഭിരുചി കാണിക്കും. യാത്രാക്ളേശം അനുഭവിക്കും. അന്യദേശയാത്രക്കും സാദ്ധ്യതയുണ്ട്.

ദോഷപരിഹാരാർത്ഥം ശനീശ്ച്വര പ്രീതി വരുത്തുക. ആഞ്ജനേയ ക്ഷേത്രത്തിലോ ശാസ്താ ക്ഷേത്രത്തിലോ എള്ളുതിരികത്തിച്ച് പ്രാർത്ഥിക്കുക. ശിവ ക്ഷേത്ര ദർശനം നടത്തുക. രാഹു പൂജ ചെയ്യുക തുടങ്ങിയവ ശുഭഫലദായകങ്ങളാണ്.

വൃശ്ചികക്കൂറ് : നക്ഷത്രം – വിശാഖം, അവസാനത്തെ പാദം അനിഴം, തൃക്കേട്ട.

വൃശ്ചികക്കൂറുമായി ബന്ധപ്പെടുന്ന ഗ്രഹ സഞ്ചാരപദം ഇപ്രകാരമാകുന്നു.

ജന്മരാശിയിൽ രാഹു. അഞ്ചിൽ ബുധൻ. ആറിൽ സൂര്യനും വ്യാഴവും. ഏഴിൽ ശുക്രൻ കേതു. പത്തിൽ ചൊവ്വ. പന്ത്രണ്ടിൽ ശനി.

വൃശ്ചികക്കൂറുകാർക്ക് ഏഴരശ്ശനികാലമാണ്. ഇവർക്ക് കൂടുതലും ശുഭഫലങ്ങൾ അനുഭവപ്പെടുന്നതിനാണ് സാദ്ധ്യത. സദാചാരകാര്യങ്ങളിൽ നിഷ്കർഷത പുലർത്തുക. അപവാദങ്ങൾക്ക് സാദ്ധ്യതയുണ്ട്. ആരോഗ്യപരമായ പ്രശ്നങ്ങൾക്ക് സാദ്ധ്യതയുണ്ട്. ചെറുതായിട്ട് രോഗങ്ങൾക്ക് സാദ്ധ്യതയുണ്ട്. അഗ്നി ഭയം വിഷ ഭയം തുടങ്ങിയവക്കും സാദ്ധ്യത. ഗൃഹനിർമ്മാണപ്രവൃത്തികളിൽ തടസ്സങ്ങളി#ക്കും അലച്ചിലിനും സാദ്ധ്യതയുണ്ട്. ബന്ധുജനങ്ങളുടെ പ്രയാസങ്ങൾ മനസ്സിനെ അലട്ടും. ശത്രു ഭയം അനുഭവപ്പെടും. സുഖ വസ്തുക്കൾ ഏറെയുണ്ടായിട്ടും അതൊന്നും അനുഭവിക്കാൻ കഴിയാത്ത അവസ്ഥയുണ്ടാവും. സന്താനങ്ങളുടെ പ്രയാസങ്ങൾ മനസ്സിനെ അലട്ടും. എന്നാൽ അവിചാരിതമായുണ്ടാവുന്ന ദ്രവ്യ ലാഭം പ്രതീക്ഷിക്കാവുന്നതാണ്. സാമ്പത്തിക കാര്യങ്ങളിൽ മിശ്രാനുഭവം മാത്രമേ പ്രതീക്ഷിക്കാവൂ.

ദോഷപരിഹാരാർത്ഥം വിഷ്ണു സഹസ്രനാമം ജപിക്കുക. നവഗ്രഹ പൂജ ചെയ്യുക. ശനീശ്ച്വര പ്രീതി വരുത്തുക. ആഞ്ജനേയ ക്ഷേത്രത്തിലോ ശാസ്താ ക്ഷേത്രത്തിലോ എള്ളുതിരി കത്തിക്കുക. രാഹു പൂജ ചെയ്യുക തുടങ്ങിയവ ശുഭകരമാണ്.

ധനുക്കൂറ് : നക്ഷത്രം – മൂലം, പൂരാടം ഉത്രാടം ആദ്യത്തെ പാദം.

ധനുക്കൂറുമായി ബന്ധപ്പെടുന്നഗ്രഹസഞ്ചാരപദം ഇപ്രകാരമാണ്.

നാലിൽ ബുധൻ. അഞ്ചിൽ സൂര്യനുംമ വ്യാഴവും. ആറിൽ ശുക്രൻ കേതു. ഒൻപതിൽ ചൊവ്വ. പതിനൊന്നിൽ ശനി. പന്ത്രണ്ടിൽ രാഹു.

ധനുക്കൂറുകാർക്ക് കൂടുതലും ശുഭഫലങ്ങളായിരിക്കും അനുഭവപ്പെടുക. അവിവാഹിതരുടം വിവാഹന്വേഷണകാര്യങ്ങളിൽ പുരോഗതിയുണ്ടാവും. സദ്സംഗങ്ങളിൽ പങ്കാളികളാവും. പുണ്യസങ്കേതങ്ങൾ സന്ദർശികത്കുന്നതിനും സാദ്ധ്യതയുണ്ട്. സന്താനങ്ങൾ വഴി സന്തോഷകരമായ അനുഭവങ്ങൾ ഉണ്ടാവും.

സാമ്പത്തികനില മെച്ചപ്പെടും. ഗൃഹനിർമ്മാണപ്രവൃത്തികളിൽ പുരോഗതിയുണ്ടാവും. വാഹനങ്ങൾ വാങ്ങുന്നതിനുദ്ദേശിക്കുന്നവർക്ക് അനുകൂല സമയമാണ്. കുടുംബബന്ധുജനങ്ങൾക്ക് സമൃദ്ധിയുണ്ടാവും. ആരോഗ്യനില തൃപ്തികരമായിരിക്കയില്ല. ചെറുതായിട്ട് രോഗങ്ങൾക്കുള്ള സാദ്ധ്യതയുണ്ട്. ശത്രു ഭയം അനുഭവിക്കുന്നതിനിടയുണ്ട്. കർമ്മമേഖലയിൽ പ്രതാപശക്തി ഉയർത്തും. പ്രധാനകാര്യങ്ങൾ നിർത്തിവെക്കേണ്ടതില്ല. സർവ്വകാര്യങ്ങളിലും വിജയസിദ്ധി പ്രതീക്ഷിക്കാവുന്നതാണ്. മാനസികഉല്ലാസം അനുഭവപ്പെടും. വിനോദയാത്രകൾക്ക് സാദ്ധ്യത. വരവിനേക്കാൾ ചിലവേറുന്നതായ സന്ദർഭങ്ങൾ ഉണ്ടാവും.

ദോഷപരിഹാരാർത്ഥം ശിവ ക്ഷേത്രങ്ങളിൽ പ്രാര്ത്ഥിക്കുക. സുബ്രഹ്മണ്യ പ്രീതി വരുത്തുക. ഭദ്രകാളീ ക്ഷേത്രത്തിൽ രക്തപുഷ്പാഞ്ജലി കഴിക്കുക തുടങ്ങിയവ ശുഭഫലദായകമാണ്.

മകരക്കൂറ് : നക്ഷത്രം – ഉത്രാടം, അവസാനത്തെ മൂന്ന് പാദങ്ങൾ തിരുവോണം. അവിട്ടം ആദ്യത്തെ പകുതി.

മരക്കൂറുമായി ബന്ധപ്പെട്ട ഗ്രഹസഞ്ചാരപദം ഇപ്രകാരമാകുന്നു.

മൂന്നിൽ ബുധൻ. നാലിൽ സൂര്യനും വ്യാഴവും. അഞ്ചിൽ ശുക്രൻ കേതു. അഷ്ടമത്തിൽ ചൊവ്വ. പത്തിൽ ശനി. പതിനൊന്നിൽ രാഹു.

മകരക്കൂറുകാർക്ക് കണ്ടകശ്ശനികാലമാണ്. ഇവർക്ക് ഗുണദോഷഫലങ്ങൾ മിശ്രമായി അനുഭവപ്പെടുന്ന കാലമാണിത്. ആരോഗ്യപരമായ പ്രശ്നങ്ങൾക്ക് സാദ്ധ്യതയുണ്ട്. ശരീരത്തിൽ വ്രണങ്ങളും മറ്റും ഉണ്ടാവുക രക്ത ദൂഷ്യസംബന്ധമായ രോഗങ്ങൾ ഉണ്ടാവുക തുടങ്ങിയവക്ക് സാദ്ധ്യതയുണ്ട്. സർക്കാരകിൽ നിന്നുണ്ടാവുന്ന അനുഭവങ്ങൾ വിപരീതമായി അനുഭവപ്പെടും. ശത്രുഭയം അനുഭവപ്പെടുന്നതിനും ഇടയുണ്ട്. കുടുംബബന്ധുജനങ്ങൾക്ക് പ്രശ്നങ്ങൾ ഉണ്ടാവും. സാമ്പത്തികനില മെച്ചപ്പെടും. സന്താനങ്ങൾക്ക് വിജയകരമായ അനുഭവങ്ങൾ ഉണ്ടാവും. ഗുരുജനപ്രീതിയുണ്ടാവും. സദ്സംമങ്ങളിൽ പങ്കാളികളാവും. യാത്രാക്ളേശം അനുഭവിക്കും. അന്യദേശയാത്രകൾക്കും സാദ്ധ്യതയുണ്ട്. അവിചാരിതമായുണ്ടാവുന്ന ചിലവുകൾ കരുതിയിരിക്കുക. കർമ്മമേഖലയിൽ പ്രവർത്തിച്ച് വിജയിക്കും.

ദോഷപരിഹാരാർത്ഥം ആഞ്ജനേയ ക്ഷേത്രത്തിലോ ശാസ്താ ക്ഷേത്രത്തിലോ എള്ളുതിരി കത്തിച്ച് പ്രാർത്ഥിക്കുക. ശ്രീകൃഷ്ണ ക്ഷേത്രത്തിൽ പാല്പായസം കഴിക്കുക. വിഷ്ണു സഹസ്രനാമം ജപിക്കുക. തുടങ്ങിയവ ശുഭഫലങ്ങളെ നല്കും.

കുംഭക്കൂറ് : നക്ഷത്രം – അവിട്ടം, അവസാനത്തെ പകുതി ചതയം. പൂരുരുട്ടാതി ആദ്യത്തെ മൂന്ന് പാദങ്ങൾ

കുംഭക്കൂറുകാരുമായി ബന്ധപ്പെടുന്ന ഗ്രഹസഞ്ചാര പഥം ഇപ്രകാരമാകുന്നു.

രണ്ടിൽ ബുധൻ. മൂന്നിൽ സൂര്യൻ വ്യാഴം. നാലിൽ ശുക്രൻ കേതു. ഏഴിൽ ചൊവ്വ. ഒൻപതിൽ ശനി. പത്തിൽ രാഹു.

കുംഭക്കൂറുകാർക്ക് ഗുണദോഷഫലങ്ങൾ മിശ്രമായിട്ട് അനുഭവപ്പെടുന്നതാണ്. ഇവരുടെ വാക്കുകൾ ശ്രദ്ധിക്കപ്പെടും. വാത്മികൾ വേദികളിൽ ശോഭിക്കും. സാമ്പത്തികനില പുഷ്ടിപ്പെടും. ശത്രുക്കളെ ജയിക്കും. ആരോഗ്യപരമായ പ്രശ്നങ്ങൾ കുറഞ്ഞിരിക്കാനാണ് സാദ്ധ്യത. എന്നാൽ നേത്രരോഗങ്ങൾക്കും ഉദരവ്യാധികൾക്കുമുള്ള സാദ്ധ്യത കരുതിയിരിക്കണം. സർക്കാരിന്റെ അപ്രീതിക്ക് കാരണമാകുന്നതാണ്. ബന്ധുജനങ്ങളുമായി കലഹിക്കുന്നതിനുള്ള പ്രവണത കാണിക്കും. കർമ്മമേഖലയിൽ തടസ്സങ്ങൾ അതിജീവിക്കേണ്ടതായിട്ട് വരും. ഉദ്യോഗസ്ഥന്മാർ മറ്റു അധികാരസ്ഥാനങ്ങൾ

അലങ്കരിക്കുന്നവർ തുടങ്ങിയവർക്ക് അധികാരശക്തി പ്രകടിപ്പിക്കാൻ കഴിയും. തെറ്റായ വഴികളിൽ പ്രവർത്തിക്കുന്നവർ പിടിക്കപ്പെടും. ധാർമ്മികകാര്യങ്ങളിൽ വ്യതിചലിക്കുന്നതിനുള്ള പ്രവണത കാണിക്കും. യാത്രാക്ളേശം അനുഭവിക്കും. അന്യദേശയാത്രക്കും സാദ്ധ്യതയുണ്ട്. അവിവാഹിതരുടെ വിവാഹന്വേഷണകാര്യങ്ങളിൽ പുരോഗതി കുറയും.

ദോഷപരിഹാരാർത്ഥം നവഗ്രഹ പൂജ ചെയ്യുക. വിഷ്ണു സഹസഹസ്രനാമം ജപിക്കുക. ഭദ്രകാളീ ക്ഷേത്രത്തിൽ രക്തപുഷ്പാഞ്ജലി ചെയ്യുക തുടങ്ങിയവ ശുഭഫലദായകമാണ്.

മീനക്കൂറ് : നക്ഷത്രം – പൂരുരുട്ടാതി, അവസാനത്തെ പാദം ഉത്രട്ടാതി രേവതി.

മീനക്കൂറുമായി ബന്ധപ്പെടുന്ന ഗ്രഹസഞ്ചാരപദം ഇപ്രകാരമാകുന്നു.

ജന്മരാശിയിൽ ബുധൻ. രണ്ടിൽ സൂര്യനും വ്യാഴവും. മൂന്നിൽ ശുക്രൻ കേതു. ആറിൽ ചൊവ്വ. അഷ്ടമത്തിൽ ശനി. ഒൻപതിൽ രാഹു.

മീനക്കൂറുകാർക്ക് ശുഭാശുഭ ഫലങ്ങൾ മിശ്രമായിട്ട് അനുഭവപ്പെടുന്നതിനാണ് സാദ്ധ്യത. സാമ്പത്തികനില പൊതുവെ തൃപ്തികരമായിരിക്കും. അവിചാരിതമായ ധനലാഭം പ്രതീക്ഷിക്കാവുന്നതാണ്. ദാമ്പത്യസുഖം അനുഭവിക്കും. അവിവാഹിതരുടെ വിവാഹന്വേഷണകാര്യങ്ങളിൽ പുരോഗതി പ്രതീക്ഷിക്കാം. പുതിയസ്ഥാനമാനങ്ങൾ അലങ്കരിക്കുന്നതിന് അവസരമുണ്ടാവും. ശത്രുക്കളെ ജയിക്കും. കുടുംബജനങ്ങളിൽ നിന്ന് അകന്ന് കഴിയുന്നതിന് ഇടയാകും. വരവിനേക്കാളും ചിലവേറുന്നതായിട്ട് കാണാം. കലാകായികമേഖലകളിൽ പ്രവർത്തിക്കുന്നവർ അംഗീകരിക്കപ്പെടും. സ്വർണ്ണലാഭം അനുഭവിക്കുന്നതിനും സാദ്ധ്യതയുണ്ട്. ആരോഗ്യനില തൃപ്തികരമായിരിക്കയില്ല. നേത്രരോഗങ്ങൾക്കും മറ്റും സാദ്ധ്യതയുണ്ട്. മറ്റുള്ളവരാൽ കബളിപ്പിക്കപ്പെടുന്നതിനുള്ള സാദ്ധ്യത കരുതിയിരിക്കുക.

ദോഷപരിഹാരാർത്ഥം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ പാൽപായസം കഴിക്കുക. ശനീശ്ച്വര പ്രീതി വരുത്തുക തുടങ്ങിയവ ശുഭകരമാണ്.

ഇത്രയും സാധനത്തിൽ എവിടയാണാവോ വിശദമായ പരാമർശം??.... ചിലപ്പോൾ ഞാൻ പൊട്ടനായതുകൊണ്ട് കാണാത്തതാണോ എന്നൊരു സംശയം.!? കണ്ടെത്തുന്നവർ ഇവിടെ എടുത്ത് എഴുതിയാൽ നന്നായിരുന്നു...--സുഗീഷ് (സംവാദം) 13:01, 17 മേയ് 2013 (UTC)[മറുപടി]

എലിയെക്കൊല്ലാൻ വേണ്ടി ഇല്ലം ചുടണോ? എന്നെ സംബന്ധിച്ചിടത്തോളം പുഷ്പാഞ്ജലി വളരെ പ്രധാനപ്പെട്ടതും വ്യാപകമായ അർത്ഥതലങ്ങളുമുള്ള ഒരു വാക്കും വിഷയവുമാണു്. അതിനെക്കുറിച്ചൊരു ലേഖനം വിക്കിപീഡിയയിൽ വരേണ്ടതുമാണു്. പക്ഷേ വേറെ ആരോ എവിടെനിന്നോ അപ്രസക്തമോ വിക്കിപീഡിയ ശൈലിയിലില്ലാത്തതോ ആയ അവലംബങ്ങൾ കൊണ്ടുവന്നിട്ടതിനു് ലേഖനം അപ്പാടെ മായ്ച്ചുകളയാൻ എങ്ങനെ നിർദ്ദേശിക്കാനാവും?

വിക്കിപീഡിയയിലെ ശുഷ്കമായ ലേഖനങ്ങൾ മായ്ച്ചുകളയുകയല്ല, വികസിപ്പിക്കുകയാണു വേണ്ടതു്. അവലംബം ഇല്ലെന്നു പറഞ്ഞു് മായ്ച്ചുകളയാൻ ശ്രമിക്കുന്നതും അതിനുവേണ്ടി പ്രത്യേകം ലേഖനങ്ങൾ തെരഞ്ഞെടുക്കുന്നതും സ്വന്തം POV ആയേ കണക്കാക്കാനാവൂ. ഒപ്പു്: വിശ്വപ്രഭViswaPrabhaസം‌വാദം 13:24, 17 മേയ് 2013 (UTC)[മറുപടി]

വിശദമായ പരാമർശം ഉണ്ട് എന്ന പറഞ്ഞ വ്യക്തിയോടാണ് ഞാൻ അത് കാണിച്ചു തരാൻ ആവശ്യപ്പെട്ടത്. അവലംബം ഇല്ലെന്നു പറഞ്ഞ് മായ്ക്കാൻ നിർദ്ദേശിച്ചിട്ടില്ല. വിശ്വേട്ടൻ പറഞ്ഞതുപോലെ അപ്രസക്തമോ വിക്കിപീഡിയ ശൈലിയിലില്ലാത്തതോ ആയ അവലംബങ്ങൾ ചെർത്ത് നിലനിർത്താൻ ശ്രമിക്കുന്ന ലേഖനങ്ങളിൽ മാത്രമേ ഞാൻ ഇത്തരം പരിപാടികൾക്ക് മുതിരാറുള്ളൂ. എന്റെ POV എന്നും അത്തരം ലേഖനങ്ങളെ തിരഞ്ഞുപിടിച്ച് മായ്ക്കുന്നതിനായിരിക്കും. അതിനി ആർക്കൊക്കെ വേദനിച്ചാലും ഇല്ലെങ്കിലും അങ്ങനെ തന്നെ തുടരാണ് ഉദ്ദേശവും. ഒന്നുകിൽ ബ്ലോക്ക് ചെയ്യുക. അല്ലെങ്കിൽ അത്തരം താളുകൾ (ഇതുപോലെയുള്ള അവലംബങ്ങളെ കൂട്ടുപിടിച്ച്) ചേർക്കാതിരിക്കുക. ഇതിനി എന്റെ അഹങ്കാരമായി കൂട്ടിയാലും ഒരെതിരഭിപ്രായവുമില്ല. --സുഗീഷ് (സംവാദം) 13:53, 17 മേയ് 2013 (UTC)[മറുപടി]


ശ്രദ്ധേയത ഇല്ല. വസ്തുനിഷ്ടമായ അവലംബങ്ങളില്ലാതെ ഈ ലേഖനം നിലനിർത്താൻ സാധ്യമല്ല. അതുകൊണ്ട് നീക്കം ചെയ്യാൻ വീണ്ടും നിർദ്ദേശിക്കുന്നു.--സുഗീഷ് (സംവാദം) 05:17, 18 മേയ് 2013 (UTC)[മറുപടി]

കാര്യമായ പ്രസ്താവന[തിരുത്തുക]

@സുഗീഷ്. ഞാൻ വിശദമായ പ്രസ്താവനയുണ്ട് എന്നല്ല കാര്യമായ പ്രസ്താവന ഉണ്ടെന്നാണ് പറഞ്ഞിട്ടുള്ളത്. കാര്യമായ പ്രസ്താവന എന്നാൽ WP:GNG അനുസരിച്ച് കണ്ടെത്തലുകൾ നടത്താതെ തന്നെ ലേഖനത്തിൽ വിവരങ്ങൾ ചേർക്കാൻ സാധിക്കുന്നുണ്ട് എന്നാണർത്ഥം. ഈ ലേഖനത്തിലെ വിവരങ്ങളൊന്നും കണ്ടെത്തലുക‌ളാണെന്ന് തോന്നുന്നില്ല. കണ്ടെത്തലുകളില്ലാതെ വിവരങ്ങൾ ഉ‌ൾപ്പെടുത്താൻ സാധിച്ചതുകൊണ്ട് കാര്യമായ പ്രസ്താവന അവലംബങ്ങളിലുണ്ട്. അജയ് ബാലചന്ദ്രൻ (സംവാദം) 13:38, 20 മേയ് 2013 (UTC)[മറുപടി]

കാര്യമായ പ്രസ്താവന എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഒരു വരി പരാമർശമാണോ? വിശദാംശങ്ങൾ എന്ന വിഭാഗത്തിൽ നൽകിയിരിക്കുന്ന ഒരു വരിയൊഴികെ ആമുഖത്തിൽ പറഞ്ഞിരിക്കുന്നതെല്ലാം കണ്ടെത്തെലുകൾ അല്ലെ? പിന്നെ ബാക്കിയുള്ളതോ??

ഇനി പൊതുവായ ശ്രദ്ധേയതാ മാനദണ്ഡങ്ങൾ, ഈ ചർച്ച നോക്കുന്ന ഒരാൾക്ക് പെട്ടെന്ന് മനസ്സിലാക്കാനായി ഇവിടെ കോപ്പി പേസ്റ്റ് ചെയ്യുന്നു.

  • വിഷയത്തിൽ നിന്ന് സ്വതന്ത്രവും, വിശ്വസനീയവുമായ സ്രോതസ്സുകളിൽ ഒരു വിഷയം കാര്യമായി പരാമർശിക്കപ്പെട്ടിട്ടുണ്ടെങ്കിൽ ഒറ്റയ്ക്കുനിൽക്കുന്ന ഒരു ലേഖനമോ പട്ടികയോ തയ്യാറാക്കുവാനുള്ള ശ്രദ്ധേയത ആ വിഷയത്തിനുണ്ട് എന്ന് അനുമാനിക്കാം.
    • എന്റെ അനുമാനം: ഈ താളിൽ നൽകിയിരിക്കുന്ന വിഷയത്തിൽ നിന്നും സ്വതന്ത്രമല്ല അവലംബം
    • കാര്യമായ പരാമർശം എന്നത് എന്റെ അറിവിൽ വിശദമായ പരാമർശം എന്നു തന്നെയാണ്. അതു തന്നെയാണ് ശ്രദ്ധേയതാ മാനദണ്ഡങ്ങളിൽ ആദ്യം നൽകിയിരിക്കുന്നതും. അതു ചുവടേ ചേർത്തിരിക്കുന്നു.
  • "കാര്യമായ പരാമർശം" എന്നാൽ വിഷയത്തെപ്പറ്റി സവിസ്തരം പ്രതിപാദിക്കുക എന്നാണർത്ഥം. വിക്കിപീഡിയയിലെ ലേഖനത്തിൽ വിവരങ്ങൾ ചേർക്കുവാനായി മൗലികഗവേഷണങ്ങൾ നടത്തേണ്ടിവരരുത്. നിസ്സാരമായ ഒരു പരാമർശത്തേക്കാൾ അധികമായ വിവരങ്ങളാണ് കാര്യമായ പരാമർശമായി കണക്കാക്കാവുന്നത്. പക്ഷേ ഇത് സ്രോതസ്സിന്റെ പ്രധാന പ്രതിപാദ്യവിഷയമാകണമെന്നില്ല
ബാക്കിയുള്ളത് എഴുതി ചേർത്ത് അധികമാക്കുന്നില്ല. --സുഗീഷ് (സംവാദം) 14:08, 20 മേയ് 2013 (UTC)[മറുപടി]
/ / വിശദാംശങ്ങൾ എന്ന വിഭാഗത്തിൽ നൽകിയിരിക്കുന്ന ഒരു വരിയൊഴികെ ആമുഖത്തിൽ പറഞ്ഞിരിക്കുന്നതെല്ലാം കണ്ടെത്തെലുകൾ അല്ലെ?/ / കണ്ടെത്തലുകളാണെന്ന് തോന്നുന്നതും വാസ്തവവിരുദ്ധമാണെന്ന് അഭിപ്രായവുമുള്ള ഭാഗങ്ങളുണ്ടെങ്കിൽ (ചോദ്യം ചെയ്യപ്പെടാവുന്ന ഭാഗങ്ങൾ) അവലംബം ആവശ്യപ്പെടുകയും ലഭിച്ചില്ലെങ്കിൽ കുറച്ചു കാലത്തിനുശേഷം നീക്കം ചെയ്യുകയുമാണ് ചെയ്യേണ്ടത്.
/ / കാര്യമായ പരാമർശം എന്നത് എന്റെ അറിവിൽ വിശദമായ പരാമർശം എന്നു തന്നെയാണ്. അതു തന്നെയാണ് ശ്രദ്ധേയതാ മാനദണ്ഡങ്ങളിൽ ആദ്യം നൽകിയിരിക്കുന്നതും. അതു ചുവടേ ചേർത്തിരിക്കുന്നു......ബാക്കിയുള്ളത് എഴുതി ചേർത്ത് അധികമാക്കുന്നില്ല./ /

നിസ്സാരമായ ഒരു പരാമർശത്തേക്കാൾ അധികമായ വിവരങ്ങളാണ് കാര്യമായ പരാമർശമായി കണക്കാക്കാവുന്നത്. പക്ഷേ ഇത് സ്രോതസ്സിന്റെ പ്രധാന പ്രതിപാദ്യവിഷയമാകണമെന്നില്ല. എന്നാണ് ബാക്കി ഭാഗം. --അജയ് ബാലചന്ദ്രൻ (സംവാദം) 14:18, 20 മേയ് 2013 (UTC)[മറുപടി]

ലേഖനം മായ്ക്കൽ[തിരുത്തുക]

ഈ ലേഖനം മായ്ക്കണോ വേണ്ടായോ എന്ന് ആദ്യം ഒരു തീരുമാനത്തിൽ എത്തട്ടെ.. എന്നിട്ട് മതി തിരുത്തൽ..

പല ലേഖനങ്ങളും ആളുകൾ എഴുതി ഒരു നിലയിൽ എത്തിക്കുമ്പോൾ ആയിരിക്കും AFD എടുത്ത് ആരേലും അവിടെ വെക്കുന്നത്. സർക്കാർ ആപ്പീസുകളിൽ ചെന്നാൽ മുടന്തൻ നിയമം പറഞ്ഞ് ആളുകളെ വട്ടം കറക്കുന്ന പോലെ.. പല തിരക്കുകൾക്കിടയിലും ലേഖനങ്ങൾ ഒന്ന് നന്നാക്കി എടുക്കണം എന്ന് കരുതി വിക്കിയിൽ അൽപ്പം സമയം ചിലവഴിക്കുന്നവരെ നിരുത്സാഹപ്പെടുത്തുന്ന ഈ പരിപാടിയോട് എനിക്ക് യോജിപ്പില്ല എന്ന് മാത്രം പറഞ്ഞുകൊള്ളുന്നു. - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 19:19, 20 മേയ് 2013 (UTC)[മറുപടി]

Pranchiyettan|പ്രാഞ്ചിയേട്ടനു് ഒരു float. സ്വന്തം വീക്ഷണകോണിലൂടെ മാത്രം ലോകം കാണുന്നവരുടെ ഒരു ആയുധമായി വിക്കിപീഡിയയും അതിലെ അവലംബ/ശ്രദ്ധേയതാനയങ്ങളും മാറിക്കൂടാ. ആത്യന്തികമായി, വിക്കിപീഡിയയുടെ ദീർഘകാലനന്മയ്ക്കു് അപലപനീയമായ ഇത്തരം സമീപനം ഒരു തരത്തിലും ഗുണം ചെയ്യുന്നില്ല.
ഈ ലേഖനം മായ്ക്കണോ വേണ്ടായോ എന്ന് ആദ്യം ഒരു തീരുമാനത്തിൽ എത്തട്ടെ.. എന്നിട്ട് മതി തിരുത്തൽ.. എന്റെ (എന്നുവെച്ചാൽ, എന്റേതുകൂടി ആയ) മലയാളം വിക്കിപീഡിയയിൽ നിന്നു് ഈ ലേഖനം ഇപ്പോൾ മായ്ക്കുന്നില്ല എന്നാണു് ഒരു വെറും ഉപയോക്താവു് എന്ന നിലയിൽ എന്റെ തീരുമാനവും വോട്ടും. അതുകൊണ്ടു് ധൈര്യമായി തിരുത്തിക്കൊണ്ടിരിക്കുക! വിമർശനങ്ങളടക്കം എന്തൊക്കെ ചേർക്കാനുണ്ടോ അതെല്ലാം ചേർക്കുക! ഒപ്പു്: വിശ്വപ്രഭViswaPrabhaസം‌വാദം 19:28, 20 മേയ് 2013 (UTC)[മറുപടി]

- Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 14:27, 21 മേയ് 2013 (UTC)[മറുപടി]


സ്വന്തം വീക്ഷണകോണിലൂടെ മാത്രം ലോകം കാണുന്നവരുടെ ഒരു ആയുധമായി വിക്കിപീഡിയയും അതിലെ അവലംബ/ശ്രദ്ധേയതാനയങ്ങളും മാറിക്കൂടാ. ആത്യന്തികമായി, വിക്കിപീഡിയയുടെ ദീർഘകാലനന്മയ്ക്കു് അപലപനീയമായ ഇത്തരം സമീപനം ഒരു തരത്തിലും ഗുണം ചെയ്യുന്നില്ല. വിശ്വേട്ടനോടും എനിക്കിതുതന്നെയാണ് പറയാനുള്ളത്. --സുഗീഷ് (സംവാദം) 05:52, 21 മേയ് 2013 (UTC)[മറുപടി]

സുഗീഷ്, ഒരു ചോദ്യം.. പുഷ്പാഞ്ജലി പോലെ ഉള്ള ഒരു ആചാരം/ചടങ്ങ് ഉണ്ടെന്ന് എല്ലാവര്ക്കും അറിയാം.. അത് കൊണ്ട് തന്നെ ഈ ലേഖനത്തിന്റെ പ്രശ്നം ശ്രദ്ധേയത ആണോ? നീക്കം ചെയ്യണം എന്ന് പറയാൻ മാത്രം ഇവിടെ എന്ത് കുഴപ്പമാണ് ലേഖനത്തിന് ഉണ്ടായിരുന്നത്? ഉള്ളടക്കം കുറഞ്ഞു പോയി എന്നതാണോ?
ഇത് പോലെ ഉള്ള ലേഖനങ്ങൾക്ക് ആവശ്യത്തിന് അവലംബം ഇല്ലാത്തതു കൊണ്ടാണ് ഇത് പോലെ ഉള്ള ലേഖനങ്ങൾ മായ്ക്കണം എന്ന് പറയുന്നതെങ്ങിൽ അതിനു അവലംബം ചേർക്കുകയോ അല്ലെങ്കിൽ ആധികാരികത ഫലകം ചേർക്കുകയോ ചെയ്‌താൽ പോരേ ??
അവലംബങ്ങളും, ശ്രധേയതയും, ചിത്രങ്ങളും എല്ലാം ഉൾക്കൊണ്ടു പൂർണമായ ലേഖനങ്ങൾ മാത്രം വിക്കിയിൽ മതി എന്ന് പറയുന്നത് അത് വിക്കിയിൽ ലേഖനങ്ങൾ ഉണ്ടായി വരുന്ന ആ പ്രക്രിയക്ക് തന്നെ എതിരല്ലേ? ഇന്നത്തെ പല ലേഖനങ്ങളുടെയും തുടക്കം ഒറ്റവരി ലേഖനങ്ങളായി തന്നെ അല്ലേ? അവയെ എല്ലാം ആരേലും തുടക്കത്തിൽ തന്നെ മായ്ച്ചു കളഞ്ഞിരുന്നെങ്കിൽ ഇന്ന് വിക്കിയിൽ മുപ്പതിനായിരത്തിന് പകരം ഒരു പക്ഷേ മുന്നൂറ് ലേഖനങ്ങൾ മാത്രമേ ഉണ്ടാവുമായിരുന്നുള്ളൂ.. ഒരു AFD അല്ലേൽ SD ചേർത്ത് വിടുന്നതിനെക്കാളും ആ നേരം കൊണ്ട് ഒരു കണ്ണിയെങ്കിലും അവലംബമായി ചേർക്കുന്നതായിരിക്കും വിക്കിക്കും ലേഖനങ്ങൾക്കും ഗുണകരം എന്നാണ് എന്റെ അഭിപ്രായം. - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 14:27, 21 മേയ് 2013 (UTC)[മറുപടി]


ചിത്രം[തിരുത്തുക]

ഒരു ചിത്രം സംഘടിപ്പിച്ച് ചേർത്തിട്ടുണ്ട്. കൂടുതൽ നല്ലത് കിട്ടുമ്പോൾ മാറ്റിയേക്കുക. --മനോജ്‌ .കെ (സംവാദം) 14:31, 20 മേയ് 2013 (UTC)[മറുപടി]

മറുപടി[തിരുത്തുക]

എന്തായാലും ലേഖനം നിലനിർത്താൻ തീരുമാനിച്ചതുകൊണ്ട് ചർച്ചകൾ വീണ്ടും സംവാദതാളിൽ തന്നെയാക്കുന്നതാകും നല്ലത് എന്നു കരുതുന്നു.

  • ഹിന്ദുമതത്തിൽ അനുഷ്ഠിച്ചുവരുന്ന ഒരു ആരാധനാരീതിയാണ് പുഷ്പാഞ്ജലി[1] [2],
  • ഭരതനാട്യം തുടങ്ങിയ ഭാരതീയനൃത്താവതരണങ്ങളിൽ ഈശ്വരപ്രസാദത്തിനും ഗുരുപ്രസാദത്തിനുമായി അർപ്പിക്കുന്നു എന്നു സങ്കൽപ്പിച്ചുകൊണ്ടു നടത്തുന്ന ആദ്യനൃത്തവും പുഷ്പാഞ്ജലി എന്നറിയപ്പെടുന്നു.[3]
  • നാല്, അഞ്ച് റഫറൻസുകളായി നൽകിയിരിക്കുന്നത് ഈ സംവാദത്തിനു മുകളിൽ കോപ്പി/പേസ്റ്റ് ചെയ്തിട്ടുണ്ട്. അതും പരിശോധിക്കാവുന്നതാണ്.
  • [6] [7] അവലംബങ്ങൾ എന്താണ്??

പിന്നെ താളിൽ ചേർത്തിരിക്കുന്ന ഒരു വിവരണത്തിനും വസ്തുതാപരമായ യാതൊരു അവലംബങ്ങളും ഇല്ല. ഇനി അതെല്ലാം വായിച്ചു നോക്കുക..

ആചാരമോ ചടങ്ങോ ഉണ്ട്, എനിക്കറിയാം എന്നു പറഞ്ഞിട്ട് കാര്യമില്ല എന്നതാണ് ഏറ്റവും ആദ്യമുള്ളതും പ്രധാനപ്പെട്ടതുമായ സംഗതി. എഴുതുന്നവ കൃത്യമായും ശ്രദ്ധേയതാ മാനന്ദണ്ഡങ്ങൾ പാലിക്കുന്നതായിരിക്കണം എന്നുമാത്രം. അതായത് എല്ലാവരും ശ്രദ്ധേയത എന്ന കാര്യത്തിൽ സമന്മാരാണ് എന്നർത്ഥം. പലർക്കും പലരീതിയിലാണ് ശ്രദ്ധേയത. ചിലർക്ക് ഒന്നിലധികം മേഖലകളിൽ ശ്രദ്ധേയമായ കാര്യങ്ങൾ ഉണ്ടാകും. ചില ആളുകൾക്ക് ഒരെണ്ണമേ കാണൂ... മലയാളം വിക്കിപീഡിയയിലും ഏതെങ്കിലും ഒരെണ്ണം മാത്രമേ ആവശ്യപ്പെടുന്നുള്ളൂ. അല്ലാതെ ഒന്നിൽക്കൂടുതൽ വേണമെന്നാവശ്യപ്പെടുന്നില്ല. ഉണ്ടെങ്കിൽ നൽകാം എന്നുമാത്രം.
  • വിഷയത്തിൽ നിന്ന് സ്വതന്ത്രവും, വിശ്വസനീയവുമായ സ്രോതസ്സുകളിൽ ഒരു വിഷയം കാര്യമായി പരാമർശിക്കപ്പെട്ടിട്ടുണ്ടെങ്കിൽ ഒറ്റയ്ക്കുനിൽക്കുന്ന ഒരു ലേഖനമോ പട്ടികയോ തയ്യാറാക്കുവാനുള്ള ശ്രദ്ധേയത ആ വിഷയത്തിനുണ്ട് എന്ന് അനുമാനിക്കാം. അല്പം കൂടി വിശദമാക്കിയാൽ,
    • "കാര്യമായ പരാമർശം" എന്നാൽ വിഷയത്തെപ്പറ്റി സവിസ്തരം പ്രതിപാദിക്കുക എന്നാണർത്ഥം. വിക്കിപീഡിയയിലെ ലേഖനത്തിൽ വിവരങ്ങൾ ചേർക്കുവാനായി മൗലികഗവേഷണങ്ങൾ നടത്തേണ്ടിവരരുത്. നിസ്സാരമായ ഒരു പരാമർശത്തേക്കാൾ അധികമായ വിവരങ്ങളാണ് കാര്യമായ പരാമർശമായി കണക്കാക്കാവുന്നത്. പക്ഷേ ഇത് സ്രോതസ്സിന്റെ പ്രധാന പ്രതിപാദ്യവിഷയമാകണമെന്നില്ല.
    • "വിശ്വസനീയം" എന്ന വാക്കുകൊണ്ടുദ്ദേശിക്കുന്നത് സ്രോതസ്സുകൾക്ക് പരിശോധനായോഗ്യത നൽകാനുതകുന്ന എഡിറ്റോറിയ‌ൽ സത്യനിഷ്ഠ ഉണ്ടാകണമെന്നാണ്. സ്രോതസ്സുകൾ വിശ്വസനീയമായ സ്രോതസ്സുകൾക്കുള്ള മാർഗ്ഗനിർദ്ദേശം അനുസരിക്കുന്നുണ്ടാവണം. ഏതു തരത്തിലും ഏതു മാദ്ധ്യമത്തിലും ഏതു ഭാഷയിലും പ്രസിദ്ധീകരിക്കപ്പെട്ട കൃതികൾ (works) സ്രോതസ്സുകളാക്കാവുന്നതാണ്. വിഷയത്തെപ്പറ്റി പ്രതിപാദിക്കുന്ന ദ്വിതീയ സ്രോതസ്സുകൾ ശ്രദ്ധേയതയുണ്ടോ എന്ന് പരിശോധിക്കാനുള്ള നല്ല മാർഗ്ഗമാണ്.
    • "സ്രോതസ്സുകൾ": ശ്രദ്ധേയത നിർണയിക്കുന്നതിന് സ്രോതസ്സുകൾ ദ്വിതീയ സ്രോതസ്സുകളാവേണ്ടത് ആവശ്യമാണ്. ദ്വിതീയ സ്രോതസ്സുകളാണ് ശ്രദ്ധേയത നിർണയിക്കാനാവശ്യമായ ഏറ്റവും വസ്തുനിഷ്ടമായ തെളിവുകൾ നൽകുന്നത്. സ്രോതസ്സുകളിൽ എന്തുമാത്രം ആഴത്തിലാണ് വിഷയത്തെപ്പറ്റി പരാമർശിച്ചിരിക്കുന്നത് എന്നതും സ്രോതസ്സുകളുടെ ഗുണനിലവാരവുമനുസരിച്ച് ഉപയോഗിക്കേണ്ട സ്രോതസ്സുകളുടെ എണ്ണവും തരവും മാറിയെന്നിരിക്കാം. സാധാരണഗതിയിൽ ഒന്നിലധികം സ്രോതസ്സുകൾ സ്വീകരിക്കപ്പെടാറുണ്ട്.[4] സ്രോതസ്സുകൾ ഓൺലൈനിൽ ലഭ്യമാകണമെന്ന് നിർബന്ധമില്ല, മാത്രമല്ല അവ ഇംഗ്ലീഷിലോ മലയാളത്തിലോ ആയിരിക്കണം എന്ന് നിർബന്ധമില്ല. ഒരു എഴുത്തുകാരനോ ഓർഗനൈസേഷനോ പുറത്തിറക്കുന്ന ഒന്നിലധികം പ്രസിദ്ധീകരണങ്ങൾ ശ്രദ്ധേയത നിർണയിക്കാൻ ഒറ്റ സ്രോതസ്സായാണ് പരിഗണിക്കുന്നത്.
    • "വിഷയത്തിൽ നിന്ന് സ്വതന്ത്രമായിരിക്കുക": ഈ തത്വമനുസരിച്ച് പ്രതിപാദ്യവിഷയവുമായോ അതിന്റെ സൃഷ്ടാവുമായോ ബന്ധമുള്ള സ്രോതസ്സുകൾ ശ്രദ്ധേയത നിർണയിക്കുന്നതിനായി പരിഗണിക്കാവുന്നതല്ല. ഉദാഹരണത്തിന് സ്വയം-പ്രചാരണം, പരസ്യം, പ്രതിപാദ്യവിഷയമായ വ്യക്തി സ്വയം പ്രസിദ്ധീകരിച്ച വിവരങ്ങൾ, പ്രതിപാദ്യവിഷയമായ വ്യക്തിയുടെ സ്വന്തം വെബ്സൈറ്റ്, ആത്മകഥകൾ, പത്രക്കുറിപ്പുകൾ എന്നിവ സ്വതന്ത്രമാണെന്ന് കണക്കാക്കപ്പെടുന്നില്ല.
    • "അനുമാനിക്കാം": എന്നതിനർത്ഥം വിശ്വസനീയമായ സ്രോതസ്സുകളിൽ കാര്യമായ പരാമർശമുണ്ടാകുന്നത് ഈ ലേഖനം ഉൾപ്പെടുത്താമെന്ന അനുമാനത്തിലെത്തിച്ചേരാം എന്ന് മാത്രമാണ്. ഇത് ഈ വിഷയം ഉൾപ്പെടുത്തത്തക്കതാണ് എന്ന് ഉറപ്പുനൽകുന്നില്ല. പ്രതിപാദ്യവിഷയം ഈ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെങ്കിലും ഈ വിഷയത്തെക്കുറിച്ച് ഒറ്റയ്ക്കുനിൽക്കാവുന്ന ഒരു ലേഖനമുണ്ടാകേണ്ടതില്ല എന്ന തീരുമാനം ഉപയോക്താക്കൾക്ക് അഭിപ്രായ സമന്വയത്തിലൂടെ എടുക്കാവുന്നതാണ്. ഉദാഹരണത്തിന് ഇത്തരം ഒരു ലേഖനം വിക്കിപീഡിയ എന്തൊക്കെയല്ല എന്ന തത്ത്വം ലംഘിക്കുന്നുണ്ടാവാം. വിക്കിപീഡിയ ഒരു മിറർ ആയോ കലവറയായോ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നില്ല എന്നതാവാം സാധാരണഗതിയിൽ മേൽപ്പറഞ്ഞ മാനദണ്ഡങ്ങൾ അനുസരിക്കുന്ന ഒരു താളിന്റെ പ്രശ്നം.

മുകളിലെ മാനദണ്ഡം പാലിക്കുന്നുണ്ട് എന്ന് അഭിപ്രായസമന്വയം രൂപീകരിക്കാൻ സാധിച്ച ഒരു വിഷയം സാധാരണഗതിയിൽ ശ്രദ്ധേയമാണെങ്കിലും അത് വിക്കിപീഡിയയിൽ ഒറ്റയ്ക്കുനിൽക്കാവുന്ന ലേഖനമുണ്ടാകാനുള്ള ഒരു പടവു മാത്രമാണ്. പരിശോധനായോഗ്യമായ ഒന്നിലധികം സ്വതന്ത്ര സ്രോതസ്സുകൾ ഉപോൽബലകമായി ലഭ്യമല്ലാത്ത ഉള്ളടക്കം മറ്റൊരു താളിനോട് കൂട്ടിച്ചേർക്കുന്നതാവും ഉചിതം. ഇത്രയുമാണ് ഒരു താളിനേക്കുറിച്ചുള്ള അടിസ്ഥാനശ്രദ്ധേയതകൾ.

ഇനി പ്രാഞ്ചിയേട്ടനുള്ള മറുപടി:

  • സുഗീഷ്, ഒരു ചോദ്യം.. പുഷ്പാഞ്ജലി പോലെ ഉള്ള ഒരു ആചാരം/ചടങ്ങ് ഉണ്ടെന്ന് എല്ലാവര്ക്കും അറിയാം.. അത് കൊണ്ട് തന്നെ ഈ ലേഖനത്തിന്റെ പ്രശ്നം ശ്രദ്ധേയത ആണോ? --ഉത്തരം മുകളിൽ പരാമർശിച്ചിട്ടുണ്ട്.
  • നീക്കം ചെയ്യണം എന്ന് പറയാൻ മാത്രം ഇവിടെ എന്ത് കുഴപ്പമാണ് ലേഖനത്തിന് ഉണ്ടായിരുന്നത്? ഇതു നോക്കുക,
  • ഉള്ളടക്കം കുറഞ്ഞു പോയി എന്നതാണോ? :)
  • ഇത് പോലെ ഉള്ള ലേഖനങ്ങൾക്ക് ആവശ്യത്തിന് അവലംബം ഇല്ലാത്തതു കൊണ്ടാണ് ഇത് പോലെ ഉള്ള ലേഖനങ്ങൾ മായ്ക്കണം എന്ന് പറയുന്നതെങ്ങിൽ അതിനു അവലംബം ചേർക്കുകയോ അല്ലെങ്കിൽ ആധികാരികത ഫലകം ചേർക്കുകയോ ചെയ്‌താൽ പോരേ ?? ഞാൻ നോക്കിയിട്ട് കാര്യമായ പ്രസ്താവനകൾ ഉള്ള അവലംബം ഒന്നും കണ്ടില്ല. അതുകൊണ്ടു തന്നെയാണ് മായ്ക്കൽ ഫലകം ചാർത്തിയത്.
  • അവലംബങ്ങളും, ശ്രധേയതയും, ചിത്രങ്ങളും എല്ലാം ഉൾക്കൊണ്ടു പൂർണമായ ലേഖനങ്ങൾ മാത്രം വിക്കിയിൽ മതി എന്ന് പറയുന്നത് അത് വിക്കിയിൽ ലേഖനങ്ങൾ ഉണ്ടായി വരുന്ന ആ പ്രക്രിയക്ക് തന്നെ എതിരല്ലേ? തീരുമാനം എന്റേതല്ല. നയങ്ങളും നിയമങ്ങളുമൊക്കെ ഉണ്ടാക്കിയത് ഞാനുമല്ല.
  • ഇന്നത്തെ പല ലേഖനങ്ങളുടെയും തുടക്കം ഒറ്റവരി ലേഖനങ്ങളായി തന്നെ അല്ലേ? ആയിരുന്നു.
  • അവയെ എല്ലാം ആരേലും തുടക്കത്തിൽ തന്നെ മായ്ച്ചു കളഞ്ഞിരുന്നെങ്കിൽ ഇന്ന് വിക്കിയിൽ മുപ്പതിനായിരത്തിന് പകരം ഒരു പക്ഷേ മുന്നൂറ് ലേഖനങ്ങൾ മാത്രമേ ഉണ്ടാവുമായിരുന്നുള്ളൂ.. എന്റെ അനുഭവത്തിൽ 30000-ൽക്കൂടുതൽ താളുകൾ ഒറ്റവരി, പരസ്യം, ശ്രദ്ധേയത എന്ന കാര്യത്തിൽ തൂങ്ങിക്കിടന്ന് മായ്ച്ചിട്ടുണ്ട്.
  • ഒരു AFD അല്ലേൽ SD ചേർത്ത് വിടുന്നതിനെക്കാളും ആ നേരം കൊണ്ട് ഒരു കണ്ണിയെങ്കിലും അവലംബമായി ചേർക്കുന്നതായിരിക്കും വിക്കിക്കും ലേഖനങ്ങൾക്കും ഗുണകരം എന്നാണ് എന്റെ അഭിപ്രായം. ഞാൻ കരുതിയിരുന്നത് ലോകത്തുള്ള എല്ലാവരും എന്നേക്കാൾ ബുദ്ധിയും വിവരവും ഉള്ളവരാണ് എന്നായിരുന്നു. അപ്പോൾ എനിക്കുപോലും ബോദ്ധ്യപ്പെടാത്ത കാര്യങ്ങൾ എഴുതി നിറച്ചിടുന്നതിനെ ഞാനെതിർത്തിരുന്നതും അതുകൊണ്ടു തന്നെയായിരുന്നു. ഇപ്പൊഴാണ് മനസ്സിലായത്, എന്നാക്കാൾ വിവരമില്ലാത്തവരാണ് ബാക്കിയുള്ളവർ എന്ന്. സാമാന്യബുദ്ധിയെ പരിഹസിക്കുന്ന താളുകൾ എവിടെ, ആരെഴുതി? എന്താണ് അതിലെ വിഷയം എന്നുള്ളത് നോക്കില്ല. ഷോറി അണ്ണാ ഷോറി...--സുഗീഷ് (സംവാദം) 09:07, 25 മേയ് 2013 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:പുഷ്പാഞ്ജലി&oldid=4024851" എന്ന താളിൽനിന്ന് ശേഖരിച്ചത്