സംവാദം:നസ്രാണികൾ ഒക്കെക്കും അറിയേണ്ടുന്ന സംക്ഷേപവേദാർത്ഥം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

1990-കളുടെ ആദ്യമെങ്ങോ, സംക്ഷേപവേദാർത്ഥത്തിന്റെ ഒരു പതിപ്പ് ഇറങ്ങിയിരുന്നു. പതിനഞ്ചു വർഷം മുൻപ് ഞാൻ അത് കണ്ടത് ഡെൽഹിയിലെ സാഹിത്യ അക്കാഡമി ലൈബ്രറിയിലാണ്. മത്യൂ ഉലകംതറയുടെ അവതാരിക ആയിരുന്നു എന്നാണ് ഓർമ്മ. എവിടെയെങ്കിലും കണ്ടാൽ ഒരു കോപ്പി വാങ്ങണെമെന്ന് കരുതിയിരുന്നു. അതിന് സൗകര്യം കിട്ടിയില്ല. ഇന്ന് രാവിലെ, സംക്ഷേപവേദാർത്ഥത്തെക്കുറിച്ചുള്ള ഈ താൾ, വിവരങ്ങളൊന്നുമില്ലത്തതിനാൽ നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നതുകണ്ടപ്പോൾ സങ്കടം തോന്നിയിരുന്നു. അതിൻ ചേർക്കാൻ ആധികാരികമായതൊന്നും എന്റെ കൈവശമില്ലയിരുന്നു താനും. ഏതായാലും ഇപ്പോൾ കുറച്ചാണെങ്കിലും അടിസ്ഥാനവിവരങ്ങൾ ചേത്ത് കാണുന്നതിൽ സന്തോഷമുണ്ട്. മറ്റൊരുകാര്യം: കേരളത്തിലെ അച്ചടിക്കപ്പെട്ട ആദ്യത്തെ പുസ്തകം 1578-ൽ "മലയാളം തമിഴിൽ" മലയാളത്തിലേക്കുള്ള 'ട്രൻസ്‌ലിറ്ററേഷൻ' സഹിതം ഇറങ്ങിയ "ഡോക്ട്രിനാ ക്രിസ്റ്റം" എന്ന വേദോപദേശസംഗ്രഹം ആയിരുന്നെന്ന് പറയുന്നു. ഹിന്ദു പത്രത്തിൽ വന്ന പഴയ വാർത്ത ഇന്ന് സംക്ഷേപവേദാർത്ഥത്തിനുവേണ്ടി നടത്തിയ ഒരു ഗൂഗിൽ സേർച്ചിനിടയിൽ കണ്ടപ്പോഴാണ് ഞാൻ ഇക്കാര്യം അറിഞ്ഞത്. വാർത്തയിലേക്കുള്ള ലിങ്ക് ഇതാ:- http://www.hindu.com/2005/10/14/stories/2005101407670300.htm Georgekutty 00:02, 18 ഒക്ടോബർ 2008 (UTC)[മറുപടി]

സഹായം അഭ്യർത്‌ഥിക്കുന്നു...[തിരുത്തുക]


സംക്ഷേപ വേദാർത്ഥത്തെക്കുറിച്ചു കൂടുതൽ അറിയാവുന്നവർ ഈ ലേഖനം പൂർത്തികരിക്കുവാൻ സഹായിക്കണം എന്ന് വിനയപൂർ‌വ്വം അഭ്യർത്ഥിക്കുന്നു.— ഈ തിരുത്തൽ നടത്തിയത് Jomitm (സംവാദംസംഭാവനകൾ)

വാക്കിന്റെ അർത്ഥം Concised translation of bible /concised meaning of bible എന്നോ ആണോ? --Challiovsky Talkies ♫♫ 05:28, 4 മേയ് 2009 (UTC)[മറുപടി]

തലക്കെട്ട്[തിരുത്തുക]

തലക്കെട്ട് പുസ്തത്തിലെപ്പോലെ തന്നെയാവണ്ടേ?--റോജി പാലാ (സംവാദം) 04:46, 30 ഓഗസ്റ്റ് 2013 (UTC)[മറുപടി]

അങ്ങനെയല്ലേ പതിവ് ?--മനോജ്‌ .കെ (സംവാദം) 05:11, 30 ഓഗസ്റ്റ് 2013 (UTC)[മറുപടി]
കൃതിയുടെ പൂർണ്ണനാമം എന്നിടത്തു് പുസ്തകത്തിലെപ്പോലെ ചേർത്തിട്ടുണ്ടു്. --Santhosh.thottingal (സംവാദം) 05:13, 12 ഒക്ടോബർ 2013 (UTC)[മറുപടി]