സംവാദം:ഐശ്വര്യ ആർ. ധനുഷ്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ജോൺ വരുത്തിയതുപൊലെ ഒരു മാറ്റം ഈ ലേഖനത്തിൽ വേണ്ടിയിരുന്നില്ല. ഒന്നാമതായി പേരിനൊപ്പം ധനുഷ് എന്നോ രജനീകാന്ത് എന്നോ ഒക്കെ ചേർക്കണമെങ്കിൽ അവർ അങ്ങനെ ഉപയോഗിക്കുന്നതായി ആധികാരികമായ അവലംബം ഒന്നും കാണുന്നില്ല. പലതിലും ഐശ്വര്യ എന്ന് മാത്രമാണ് കാണുന്നത്. വാലുകളിൽ മാറ്റവും വരാം... പിന്നെ അവരെ കുറിച്ചുള്ള വിവരണത്തിന്റെ ആദ്യ ഭാഗത്ത് തന്നെ അച്ഛന്റെയും ഭർത്താവിന്റെയും വിവരണം ചേർക്കേണ്ടതില്ല. നമ്മുടെയൊക്കെ മനസ്സിൽ ഒളിഞ്ഞിരിക്കുന്ന പുരുഷമേധാവിത്വമാണ് അങ്ങിനെ എഴുതാൻ തോന്നിക്കുന്നത് (എനിക്കും അത് തോന്നിയിരുന്നു. ആലോചിച്ച് മാറ്റിയതാണ്) അച്ഛനിൽ നിന്നും ഭർത്താവിൽ നിന്നും വ്യത്യസ്തമായ ഒരു വ്യക്തിത്വം അവർക്കുണ്ടെന്നാണ് മനസ്സിലാക്കുന്നത്. അതുകൊണ്ട് തിരുത്ത് തിരസ്കരിക്കുന്നതാവും ഉചിതം.--Adv.tksujith (സംവാദം) 17:35, 28 നവംബർ 2012 (UTC)[മറുപടി]

ധനുഷ് എന്ന് പേരിനുകൂടെ ചേർത്തുപയോഗിക്കുന്നത് കണ്ടിട്ടില്ല -- റസിമാൻ ടി വി 18:09, 28 നവംബർ 2012 (UTC)[മറുപടി]

@Adv.tksujith, ഐശ്വര്യ എന്ന പേരിൽ മറ്റ് നടികളും ഉള്ളതിനാൽ ഈ ലേഖനം ആരെക്കുറിച്ചാണ് എന്നു തലക്കെട്ട് കാണുമ്പോൾ തന്നെ മനസ്സിലാകണം എന്നതായിരുന്നു അപ്പോഴത്തെ concern. അതിനാലാണ് ഇംഗ്ലീഷ് വിക്കി ശൈലി അവലംബിച്ച് തലക്കെട്ട് മാറ്റിയത്. ഇനിയിപ്പോൾ വ്യക്തത ലഭിക്കുവാൻ ഏതാണു നല്ല തലക്കെട്ട് എന്ന് ആലോചിക്കുക. അതോടൊപ്പം പേരിന്റെ ഔദ്യോഗികതയും ആധികാരികതയും കണക്കിലെടുക്കുക. അതിൻ പ്രകാരം 'വാലു' മുറിച്ചു പഴയതു തന്നെയോ അല്ലെങ്കിൽ ഇനി മൂന്നാമതൊന്നോ തിരഞ്ഞെടുക്കാവുന്നതാണ്. പിന്നെ അച്ഛന്റെയും ഭർത്താവിന്റെയും വിവരണം ആദ്യത്തെ ഖണ്ഡികയിലേക്ക് മാറ്റിയതിന് എന്താണു കുഴപ്പമെന്ന് മനസ്സിലാകുന്നില്ല. ഏറ്റവും അടുത്ത ബന്ധങ്ങളിലുള്ളവർ കഥാനായികയെ/കഥാനായകനെക്കാളും 'താരതമ്യേനെ കൂടുതൽ പ്രശസ്തരോ', 'തുല്യരീതിയിൽ പ്രശസ്തരോ' ആണെങ്കിൽ ആ ബന്ധങ്ങൾ ആമുഖ വരികളിൽ (ആദ്യ വരിയിലല്ല!!) പരാമർശിക്കുന്നതിനെന്താണ് തെറ്റ്? മാത്രമല്ല, ഈ ബന്ധങ്ങൾ കാരണമാണ് ഐശ്വര്യ അവരുടെ പ്രവർത്തനമേഖലകളിൽ പ്രശസ്തയായത് എന്ന ധ്വനിയൊന്നും അവിടെയില്ലല്ലോ?!. സുജിത് സൂചിപ്പിക്കുന്ന വിധം ചിന്തിക്കുകയാണെങ്കിൽ ആദ്യം മാറ്റം വരുത്തേണ്ടത് കേരളത്തിലെ പ്രമുഖ കമ്യൂണിസ്റ്റ് നേതാവും, ലോക്സഭയിലെ ആദ്യ പ്രതിപക്ഷ നേതാവായിരുന്ന എ.കെ.ജിയുടെ പത്നിയുമായിരുന്നു സുശീല ഗോപാലൻ എന്ന രീതിയിലുള്ള വരികളാണ് . ഇവിടെ ഇത് ലേഖനത്തിലെ ആദ്യവരിയാണ്. ആദ്യവരിയിൽ തന്നെ ബന്ധം എഴുതിചേർക്കുന്നത് കഴിയുന്നതും ഒഴിവാക്കണം എന്ന് എനിക്കും അഭിപ്രായമുണ്ട്. മറ്റൊന്ന്, ...ഐശ്വര്യ സുപ്രസിദ്ധ തമിഴ് ചലച്ചിത്ര താരം രജനീകാന്തിന്റെ മൂത്തമകളും യുവതാരം ധനുഷിന്റെ ഭാര്യയുമാണ് എന്നത് (താങ്കൾ തന്നെ എഴുതിയത്) മാറ്റി സുപ്രസിദ്ധ തമിഴ് ചലച്ചിത്ര താരം രജനീകാന്ത് ഐശ്വര്യയുടെ പിതാവും യുവതാരം ധനുഷ് ഐശ്വര്യയുടെ ഭർത്താവുമാണ് എന്ന രീതിയിലാക്കുന്നതു വഴി 'ഒളിഞ്ഞിരിക്കുന്ന പുരുഷമേധാവിത്വത്തിൽ' നിന്ന് നമുക്ക് കുറച്ചു കൂടി വിമുക്തി നേടാൻ പറ്റുമോ എന്നും ചിന്തിക്കുക :) ---ജോൺ സി. (സംവാദം) 20:10, 28 നവംബർ 2012 (UTC)[മറുപടി]

വളരെ നന്ദി ജോൺ, എനിക്ക് സംഭവിച്ച പ്രധാനപ്പെട്ട പിഴവ് ചൂണ്ടിക്കാട്ടിയതിന്. വിക്കിപീഡിയ ജൻഡർ ന്യൂട്രലോ കഴിയുമെങ്കിൽ സ്ത്രീപക്ഷമോ ആയിരിക്കണം എന്ന രീതിയിൽ നടക്കുന്ന ചർച്ചയുടെ ഭാഗമായി തന്നെ ഇതിനെ കാണാം. മാത്രമല്ല, നാം ഇവിടെ എഴുതുന്ന പലതും മാതൃകയായി മാറുന്നു എന്നും ഓർക്കണം. പരമ്പരാഗത രീതിയിൽ തന്നെ എഴുതിപ്പോയാൽ തീർച്ചയായും ഇനിവരുന്നവർ അത് അനുകരിക്കുകയും ചെയ്യും. സുശീലാഗോപാലന്റെ ലേഖനം മാത്രമല്ല, വിക്കിയിലെ എല്ലാ ലേഖനങ്ങളും നയങ്ങളും ഇത്തരത്തിൽ ജെൻഡർ ഓഡിറ്റിംഗിന് വിധേയമാക്കണം. അതിനായി നമുക്ക് പരിശ്രമിക്കാം. എന്തായാലും താങ്കൾ സൂചിപ്പിച്ച തരത്തിലുള്ള മാറ്റം രണ്ടു ലേഖനത്തിലും ഇപ്പോൾ തന്നെ വരുത്തുന്നു; ഭാര്യമാരുടെ ഭർത്താക്കന്മാരാക്കുകയാണ്.

തലക്കെട്ടിൽ താങ്കൾ സൂചിപ്പിക്കുന്ന കാര്യം ശരിയാണ്. പക്ഷേ, സെർച്ചിൽ ആ കുഴപ്പം പരിഹരിക്കാൻ ഐശ്വര്യ രജനീകാന്ത് ധനുഷ് എന്ന് ലേഖനത്തിൽ എഴുതിയിട്ടുള്ളത് വഴി സാധിക്കില്ലേ? ഐശ്വര്യ എന്ന പേരിൽ വിവക്ഷാതാളുണ്ടാക്കാമല്ലോ...--Adv.tksujith (സംവാദം) 01:21, 29 നവംബർ 2012 (UTC)[മറുപടി]