സംവാദം:ഏകസ്വഭാവവാദം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നിത്യവചനമായ ദൈവപുത്രന്റെ മനുഷ്യാവതാരമെന്ന? എന്താണ് ഈ നിത്യവചനമായ ദൈവപുത്രൻ? ബിനു (സംവാദം) 09:10, 5 ഡിസംബർ 2012 (UTC)[മറുപടി]

ക്രിസ്തീയചിന്തയിൽ യേശു, അനാദിയിൽ ഉച്ചരിക്കപ്പെട്ട ദൈവവചനത്തിന്റെ (Eternal Logos) മനുഷ്യാവതാരമാണ്. ഗ്രീക്ക് ചിന്തയിൽ നിന്ന്, യേശുവിന്റെ സമകാലീനനായിരുന്ന അലക്സാണ്ഡ്രിയയിലെ ഫിലോ വഴി യഹുദമനസ്സിലും അവിടുന്ന് യോഹന്നാന്റെ സുവിശേഷം വഴി ക്രിസ്തീയതയിലും ചെന്നെത്തിയ ഒരാശയമാണ് ലോഗോസ്. പുതിയനിയമത്തിലെ നാലു സുവിശേഷങ്ങളിൽ അവസാനത്തേതായ യോഹന്നാന്റെ സുവിശേഷം തുടങ്ങുന്നതു തന്നെ "ആദിയിൽ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടു കൂടിയായിരുന്നു; ദൈവമായിരുന്നു വചനം" എന്ന ആമുഖവാക്യത്തിലാണ്. ഇല്ലായ്മയിൽ നിന്ന്, 'ഉണ്ടാകട്ടെ' എന്ന വചനം മാത്രം ഉപയോഗിച്ച് ദൈവം എല്ലാം സൃഷ്ടിച്ചു എന്നാണു ക്രിസ്തീയവിശ്വാസം. നിത്യതയിലെ ആ വചനത്തിന്റെ മനുഷ്യാവതാരം അഥവാ, "മാംസരൂപമെടുത്ത വചനം" (Word that became flesh) ആണ് യേശു. കത്തോലിക്കാഭവനങ്ങളിൽ സന്ധ്യനമസ്കാരം തുടങ്ങുന്നതു തന്നെ "വചനം മാംസമായി നമ്മുടെ ഇടയിൽ വസിച്ചു" (The word became flesh and dwelt among us) എന്നാരംഭിക്കുന്ന ത്രികാലജപത്തിലാണ്.ജോർജുകുട്ടി (സംവാദം) 11:44, 5 ഡിസംബർ 2012 (UTC)[മറുപടി]

എന്റെ ചോദ്യമതല്ല,നിത്യവചനമായത് ദൈവമോ ദൈവപുത്രനോ? ദൈവമെങ്കിൽ വാക്യം തിരുത്തുന്നതത്രേ നല്ലത് ബിനു (സംവാദം) 11:49, 5 ഡിസംബർ 2012 (UTC)[മറുപടി]

ആ വശം മറുപടിയിൽ വിശദീകരിക്കാതെ പോയത് എന്റെ തെറ്റ്. ക്രിസ്തീയതയിൽ പിന്നീടു പുഷ്ടിപ്രാപിച്ച ത്രിത്വസ്വങ്കല്പം ദൈവത്തിന്റെ നിത്യവചനമായ ലോഗോസിനെ, ദൈവികത്രിത്വത്തിലെ രണ്ടാമത്തെ ആളായ ദൈവപുത്രനായി ഉൾക്കൊണ്ടു. പിതാവും പുത്രനും പരിശുദ്ധാത്മാവും ചേർന്ന ത്രിത്വം ദൈവപിതാവും, ദൈവവചനവും ദൈവാത്മാവും ചേർന്നതാണെന്നും പറയാം. മനുഷ്യാവതാരം ചെയ്തത്, ദൈവവചനമാണ്, ദൈവപുത്രനുമാണ്.ജോർജുകുട്ടി (സംവാദം) 12:28, 5 ഡിസംബർ 2012 (UTC)[മറുപടി]

ഏകമനഃവാദം/ഏകമനോവാദം?ജോർജുകുട്ടി (സംവാദം) 04:06, 9 ഡിസംബർ 2012 (UTC)[മറുപടി]

ശാപമോക്ഷം[തിരുത്തുക]

എന്താണീ ശാപം- കോൺസ്റ്റാന്റിനോപ്പിളിൽ പാത്രിയർക്കീസായിരുന്ന ഫ്ലാവിയൻ വിളിച്ചുകൂട്ടിയ പ്രാദേശികസൂനഹദോസ് ഈ വാദത്തെ ശപിച്ചു. ബിനു (സംവാദം) 08:58, 10 ഡിസംബർ 2012 (UTC)[മറുപടി]

പ്രത്യേകമായി എന്തെങ്കിലും ശിക്ഷ പറഞ്ഞുള്ള ശാപമല്ല 'ശീശ്മ'-കൾക്കെതിരെ പ്രയോഗിക്കാറുള്ളത്. 'വേദവ്യതിചലനം' തന്നെ ശപിക്കപ്പെട്ടതാകട്ടെ; അതു പ്രഘോഷിക്കുകയോ പിന്തുടരുകയോ ചെയ്യുന്നവൻ ശപിക്കപ്പെട്ടവനാകട്ടെ, എന്നൊക്കയാണ് അതിന്റെ പതിവു ഫോർമുല. അനത്തെമാ (anathema) എന്ന ഗ്രീക്കു പദമാണ് അതിനു സാധാരണ ഉപയോഗിക്കാറ്. പേടിപ്പെടുത്തുന്ന ഒരു വാക്കാണത്. സങ്കല്പിക്കാവുന്ന ശിക്ഷാവിധികളെല്ലാം അതിൽ അടങ്ങിയിരിക്കുന്നു: ദൈവത്തിന്റേയും മനുഷ്യന്റെയും കൂട്ടായ്മയിൽ നിന്നുള്ള പുറന്തള്ളലും നരകവും ഒക്കെ. ഭൗതികമായ അർത്ഥത്തിൽ തന്നെ ശീശ്മക്കാർക്ക് സംഭവിച്ചിട്ടുള്ള നികൃഷ്ടദുരന്തങ്ങളുടെ കഥകൾ ക്രിസ്തുശാസ്ത്രസംവാദങ്ങളുടെ നൂറ്റാണ്ടുകളിലെ ഭക്തസാഹിത്യത്തിൽ നിറയെ ഉണ്ട്. ആദ്യത്തെ പേരുകേട്ട ശീശ്മക്കാരൻ ആരിയൂസ് കുടൽമാല പുറത്തുചാടി ചത്തെന്നാണ് 'സാക്ഷ്യം'. നെതോറിയസിന്റെ ശപിക്കപ്പെട്ട നാവും ചുണ്ടും പുഴു തിന്നെന്നും.ജോർജുകുട്ടി (സംവാദം) 23:39, 10 ഡിസംബർ 2012 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:ഏകസ്വഭാവവാദം&oldid=1515309" എന്ന താളിൽനിന്ന് ശേഖരിച്ചത്