സംവാദം:ഈജിപ്ഷ്യൻ നക്ഷത്രപ്പൂക്കൾ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സംവാദം താളിൽ പറയാതെ തിരുത്തിയത് ശരിയായില്ലെന്ന് എനിക്കറിയാം. taxobox-ൽ English - ൽ കിടക്കുന്നതാണ് നല്ലതെന്ന് ഞാൻ കരുതുന്നു. മലയാളമല്ലാത്ത വാക്കുകൾ മലയാളം ലിപിയിൽ എഴുതുമ്പോൾ വരാവുന്ന ധാരാളം വ്യത്യസ്ത രീതികൾ തിരച്ചിലിൽ വലുതായ നഷ്ടം ഉണ്ടാക്കും. ഉദാഹരണത്തിന് ജെന്റ്യനെയിൽസ് എന്ന വാക്ക് ഏതെല്ലാം തരത്തിൽ മലയാളത്തിൽ എഴുതാം. ഓരോരുത്തരും ഓരോ പോലെയാവും അതെഴുതുക. തിരഞ്ഞാലൊട്ടു കിട്ടുകയുമില്ല. പഞ്ചായത്തിൽ ചർച്ച ചെയ്യേണ്ടതാണെങ്കിൽ അങ്ങനെ ചെയ്യുമല്ലോ. എന്നുമാത്രമല്ല ഇംഗ്ലീഷിൽ ഉള്ളതിൽ ക്ലിക്ക് ചെയ്താൽ തിരിച്ചുവിടൽ താൾ വഴി മലയാളം ലേഖനത്തിൽ എത്തുകയും ചെയ്യുമല്ലോ. ഇത്തരം ശാസ്തീയ വാക്കുകൾ മലയാളത്തിലാക്കണമെന്ന വാശിയിൽ മലയാളമാക്കിയാൽ നമുക്കുതന്നെയാവും നഷ്ടം. --Vinayaraj (സംവാദം) 15:11, 28 ജനുവരി 2013 (UTC)[മറുപടി]

താങ്കൾ ഉദ്ദേശിച്ചതു വ്യക്തമല്ല. മലയാളത്തിൽ അവയ്ക്കെല്ലാം നിലവിൽ നീലക്കണ്ണിയുണ്ടായിരുന്നവയാണ് താങ്കൾ മാറ്റിയത്. കിടന്നിരുന്ന രീതിയിൽ എന്തായാലും ആ താളിലെത്തുമെന്ന് എനിക്കുറപ്പുണ്ട്. ഇനി അഥവാ ഇത് ടാക്സോബോക്സിനു പകരം ഓട്ടോമാറ്റിക് ടാക്സോബോക്സായിരുന്നെങ്കിൽ തനിയെ മലയാളമായി മാറുമായിരുന്നു. നിലവിൽ പെന്റാസ് ലാൻസിയോലാട്ട എന്ന പെട്ടിയിലെ കണ്ണികൾ പ്രവർത്തിക്കുന്നുണ്ടല്ലോ? മലയാളമാക്കുന്നതാണ് മലയാളം വിക്കിക്കു നല്ലത്.--റോജി പാലാ (സംവാദം) 15:19, 28 ജനുവരി 2013 (UTC)[മറുപടി]
ഇവിടെ നോക്കുമല്ലോ --Vinayaraj (സംവാദം) 16:01, 28 ജനുവരി 2013 (UTC)[മറുപടി]


എന്റ മറുപടി മുകളീലെ ലിങ്കിൽ നൽകി--Roshan (സംവാദം) 11:59, 29 ജനുവരി 2013 (UTC)[മറുപടി]