സംവാദം:അനുപമ പരമേശ്വരൻ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

@ഉ:Akhiljaxxn വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/അനുപമ പരമേശ്വരൻ ഇവിടെ തീരുമാനമായിട്ടില്ല. തീരുമാനമാകാതെ ഫലകം മായ്കരുത്. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 10:38, 13 ഒക്ടോബർ 2016 (UTC)[മറുപടി]

പ്രസ്തുത വ്യക്തിക്ക് ശ്രദ്ധേയത ഇല്ല എന്നായിരുന്നു ആ സമയത്ത് സുഗീഷ് അഭിപ്രായപ്പെട്ടിരുന്നത്. അതിനു ശേഷം കൂടുതൽ ചലചിത്രങ്ങളിൽ തമിഴിലടക്കം ഇവർ പ്രത്യക്ഷപ്പെട്ടിരുന്നു.കൂടാതെ മലയാളത്തിനു പുറമെ ഇംഗ്ലീഷിലും തമിഴിലും ഇവർക്ക് താളുകളുമുണ്ട്.ഇത് മൂലമാണ് ഞാൻ ഫലകം നീക്കം ചെയ്തത്.ഇപ്പോഴും ശ്രദ്ധേയത ഇല്ല എന്നുണ്ടെങ്കിൽ എനിക്ക് എതിരഭിപ്രായം ഇല്ല. Akhiljaxxn (സംവാദം) 11:38, 13 ഒക്ടോബർ 2016 (UTC)[മറുപടി]

പ്രസ്തുത വ്യക്തിക്ക് ശ്രദ്ധേയത ഇല്ല എന്നു കരുതുന്നു.ശ്രദ്ധേയമായ പുരസ്ക്കാരങ്ങളോ ശ്രദ്ധേയമായ എന്തെങ്കിലും സംഭാവനയോ ഈ രംഗത്ത് ആ വ്യക്തി നൽകിയിട്ടുണ്ടോ?- ശ്രദ്ധേയത ഇല്ലാത്തതിനാൽ ലേഖനം നീക്കം ചെയ്യാവുന്നതാണ്-Mpmanoj (സംവാദം) 12:30, 13 ഒക്ടോബർ 2016 (UTC)[മറുപടി]

ശ്രദ്ധേയതാ ഫലകം[തിരുത്തുക]

അവലംബങ്ങൾ ഒന്നും തന്നെ പൊതുവായ ശ്രദ്ധേയത തെളിയ്ക്കുന്നതിനോ വ്യക്തിപരമായ ശ്രദ്ധേയതയോ തെളിയിക്കുന്നതിനോ ആവശ്യമായ വിവരങ്ങൾ ലഭ്യമല്ല. ആയതുകൊണ്ട് ഫലകം വീണ്ടും ചേർക്കുന്നു.--സുഗീഷ് (സംവാദം) 18:00, 4 മാർച്ച് 2018 (UTC)[മറുപടി]
സുഗീഷ് [1][2][3][4] ഈ അവലംബങ്ങൾ എല്ലാം തന്നെ പൊതുവായ ശ്രദ്ധേയത തെളിയ്ക്കുന്നതിനും ചലച്ചിത്ര അഭിനേതാക്കൾവ്യക്തിപരമായ ശ്രദ്ധേയത തെളിയിക്കുന്നതിനും പര്യാപ്തമാണ്. ആയതിനാൽ ശ്രദ്ധേയത ഫലകം നീക്കം ചെയ്യാൻ താൽപര്യപ്പെടുന്നു. Akhiljaxxn (സംവാദം) 01:41, 5 മാർച്ച് 2018 (UTC)[മറുപടി]
  1. "Anupama Parameshwaran debuts with 'Premam'". IB Times.
  2. https://www.deccanchronicle.com/amp/entertainment/tollywood/030318/anupama-parameswaran-turns-photogrpaher.html
  3. https://m.timesofindia.com/entertainment/telugu/movies/news/anupama-parameswaran-to-thrown-in-a-grand-bday-bash-today-evening/articleshow/62970210.cms
  4. http://www.thehindu.com/entertainment/movies/anupama-parameswaran-on-vunnadhi-okate-zindagi-and-being-at-ease-in-telugu-cinema/article19839133.ece
@ഉ:Sugeesh അവലംബങ്ങളുടെ അടിസ്ഥാനത്തിൽ ഉ:Kiran Gopi ഫലകം നീക്കിയിട്ടുണ്ട്. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 15:03, 5 മാർച്ച് 2018 (UTC)[മറുപടി]
നൽകിയിരിക്കുന്ന അവലംബങ്ങളിൽ പ്രസ്തുത വ്യക്തി ശ്രദ്ധേയയാണ് എന്ന് തെളിയിക്കുന്ന യാതൊരു സംഗതിയും ഇല്ല എന്ന കാര്യം നോക്കുക. പൊതു ശ്രദ്ധേയതാ മാനദണ്ഡങ്ങൾ ഒഴിവാക്കികൊണ്ട് മുകളിൽ പ്രസ്താവിച്ചിരിക്കുന്ന രണ്ട് വിഭാഗങ്ങളിൽ ഒന്നിനെപ്പോലും ബാധകമാകുന്ന വിധത്തിൽ യാതൊരു അവലംബങ്ങൾക്കും ശ്രദ്ധേയത തെളിയിക്കാൻ കഴിയില്ല. ശ്രദ്ധേയത തെളിയിക്കാൻ ഏക അവലംബം എന്നത് പുരസ്കാരങ്ങൾ മാത്രമാണ്. അതിൽ തന്നെ ശ്രദ്ധേയത ഉള്ള അവാർഡായ 11th Ramu Karyat Awards എന്നതിൽ ഒഴികെ ബാക്കി വിജയിച്ചതായി കാണുന്ന Apsara Awards, IIFA Utsavam എന്നിവ എത്രത്തോളം ശ്രദ്ധേയമായ അവാർഡാണ് എന്നതിൽ സംശയമുണ്ട്. മാത്രമല്ല രാമുകാര്യാട്ട് അവാർഡിനെ സംബന്ധിച്ച ഒരു അവലംബമായി എനിക്ക് ഓൺലൈനിൽ ലഭ്യമായതിൽ ഒന്ന്, രണ്ട് എന്നിവ നോക്കുക. അതിൽ ലേഖനത്തിൽ പരാമർശിച്ചിരിക്കുന്ന വ്യക്തിയെപ്പറ്റി പറയുന്നില്ല. ആർക്കെങ്കിലും ഓഫ്‌ലൈനായി ശ്രദ്ധേയത തെളിയിക്കാൻ ഉതകുന്ന വിധത്തിൽ വല്ല റഫറൻസും നൽകാൻ ശ്രമിക്കാവുന്നതാണ്. ആയതുകൊണ്ട് നീക്കം ചെയ്ത ഫലകം അവലംബം ചേർക്കാനില്ലാത്ത പക്ഷം തിരികെ അവിടെ തന്നെ ചാർത്തിയേക്കുക. --സുഗീഷ് (സംവാദം) 17:16, 5 മാർച്ച് 2018 (UTC)[മറുപടി]
താങ്കൾ നൽകിയിട്ടുള്ള രണ്ട് അവലംബങ്ങളും രാമു കാര്യാട്ട് പുരസ്കാരവുമായി ബന്ധപ്പെട്ടിട്ടുള്ളതാണ്.അതിനു മുകളിൽ ഞാൻ കൊടുത്തിട്ടുള്ള മൂന്നു അവലംബങ്ങളും ഒരു വ്യക്തി എന്ന നിലയിലും ഒരു അഭിനേതാവ് എന്ന നിലയിലും അവരുടെ ശ്രദ്ധേയത തെളിയിക്കുന്നതാണ്.ഇത് ശ്രദ്ധിക്കാതെ താങ്കൾ ചെയ്യുന്നത് ഇതാണ് Wikipedia:Cherrypicking. കൂടാതെ അവരുടെ ചലച്ചിത്രങ്ങളുടെ പട്ടിക നോക്കുക അതിൽ എത്ര ചിത്രങ്ങളിൽ ലീഡ് റോളിൽ അവരഭിനയിച്ചു എന്നും നോക്കുക.ഇതെല്ലാം ഒരു അഭിനേതാവിന്റെ ശ്രദ്ധേയത തെളിക്കുന്നതിന്റെ മാനദണ്ഡങ്ങളാണ്.ഇതിനു പുറമെ മുൻപ് ഈ താൾ AFD യിൽ വന്നപ്പോൾ അന്ന് നിലനിർത്തിയതിന്റെ ലിങ്ക് ഈ സംവാദം താളിന്റെ മുകളിൽ ഉണ്ട് ദയവായി അന്ന് എന്ത് മാനദണ്ഡം ഉപയോഗിച്ചാണ് അവ നിലനിർത്തിയത് എന്ന് ശ്രദ്ധിക്കുക ഇതൊന്നും പാലിക്കപ്പെടാത്ത ഇംഗ്ലീഷ് ഉൾപ്പെടെ 2 വിക്കിയിൽ നിന്നും നീക്കം ചെയ്തതും മുന്നോളം വിക്കിയിൽ SD ടാഗ് ഉള്ളതുമായ പ്രിയ പ്രകാശ് വാര്യർ ഇപ്പോഴും ചോദ്യം ചെയ്യപ്പെടാതെ നിൽക്കുന്നതും വിചിത്രമാണ്. Akhiljaxxn (സംവാദം) 17:35, 5 മാർച്ച് 2018 (UTC)[മറുപടി]


രാമുകാര്യാട്ട് അവാർഡ് തന്നെയാണ് ശ്രദ്ധേയമായ അവാർഡ് എന്ന് കരുതുന്നു. അത് ലഭിച്ച ഒരാളിന് ശ്രദ്ധേയത ഉണ്ടാകാം. ഇനി താങ്കൾ നൽകിയ 4 ലിങ്കുകൾ പരിശോധിച്ചിട്ടും ശ്രദ്ധേയത തെളിയിക്കുന്നതിന് ആവശ്യമായ എന്ത് പരാമർശമാണ് അതിൽ ഉള്ളത് എന്ന് വ്യക്തമല്ല. ആയതുകൊണ്ടു തന്നെയാണ് ഞാൻ അവലംബങ്ങൾ അന്വേഷിച്ചതും. വെറുതേ കാണുന്ന എല്ലാ താളുകളിലും ശ്രദ്ധേയത ഫലകം ചാർത്തുക എന്നതല്ല എന്റെ പരിപാടി.. നൽകിയിരിക്കുന്ന അവലംബങ്ങൾ പരിശോധിക്കുക, അത് പര്യാപ്തമല്ല എന്ന് തോന്നിയാൽ പുതിയത് അന്വേഷിക്കുക. അത് ശ്രദ്ധേയത തെളിയിക്കുന്നതിന് സാദ്ധ്യമാണ് എങ്കിൽ അത് താളിൽ ചേർക്കുക. ഇനി അത്തരം അവലംബങ്ങൾ ലഭ്യമല്ല എങ്കിൽ ശ്രദ്ധേയതാ ഫലകം ചേർക്കുക. ഇതാണ് ഞാൻ പിന്തുടരുന്ന രീതി. ശ്രദ്ധേയമാണ് എന്ന് എനിക്ക് ബോദ്ധ്യമാണോ അല്ലയോ എന്നതല്ല വിഷയം അത് നയം പാലിക്കുന്നുണ്ടോ എന്നതു മാത്രമാണ് വിഷയം.

ഇതാണ് പൊതുവായ ശ്രദ്ധേയതാ മാനദണ്ഡം. ഇനി മുകളിൽ പരാമർച്ച 4 ലിങ്കുകളിൽ ആദ്യത്തേത് IBTയുടേതാണ്. അതിൽ ലേഖനത്തിലെ വ്യക്തിയെക്കുറിച്ച് കാര്യമായ പരാമർശം ഇല്ല. രണ്ടാമത്തേത് DCയുടേതാണ്.. അതിലും ഇല്ല.‌ മൂന്നാമത്തേത് TOI- അതിൽ പുള്ളിയുടെ പിറന്നാൾ ആഘോഷത്തെ കുറിച്ചാണ്. അതെങ്ങനെ ശ്രദ്ധേയമാകും? നാലാമത്തേത് TH ആണ്. അതിലെ പരാമർശം ശ്രദ്ധേയത നൽകാൻ ഉതകുന്ന വിധത്തിലല്ല. ഇനി ചലച്ചിത്ര അഭിനേതാക്കൾക്കുള്ള മാനദണ്ഡം എന്നത് നോക്കിയാൽ അതൊരു കരട് നയമാണ്. അതിനെ നയമാക്കി തീരുമാനിക്കാൻ കഴിയില്ലതന്നെ. അതൊരു നയമാണെന്ന് തന്നെ കരുതിയാലും അതിനെ സാധൂകരിക്കുന്ന വിവരങ്ങൾ ഇല്ല. കരട് നയത്തിലെ സംവാദതാളിൽ നൽകിയിരിക്കുന്ന കലാകാരന്മാർ എന്ന പൊതു മാനദണ്ഡം നോക്കിയാലും ശ്രദ്ധേയത ഇല്ലതന്നെ. ജീവചരിത്രം എന്ന നയം അനുസരിച്ചും ശ്രദ്ധേയത ഇല്ല.

അടുത്ത വിഷയം , പ്രിയ വാര്യരെ സംബന്ധിച്ചാണ്. വിക്കിപീഡിയയിൽ ഈ താളിനെ സംബന്ധിച്ച് ചർച്ച നടത്തുന്നു എങ്കിൽ ഇതിനെക്കുറിച്ച് മാത്രമാണ് ചർച്ച. മറ്റൊരു താൾ നിലനിൽക്കുന്നത് ഈ താൾ നിലനിർത്താനോ നീക്കം ചെയ്യാനോ പര്യാപ്തമായ ആരോപണമല്ല. ആ താളിനെ സംബന്ധിച്ചുള്ള ചർച്ചകൾ പ്രസ്തുത താളിൽ നൽകാൻ ശ്രദ്ധിക്കുക.--സുഗീഷ് (സംവാദം) 18:13, 5 മാർച്ച് 2018 (UTC)[മറുപടി]
കലാകാരന്മാർ എന്ന പൊതു മാനദണ്ഡം നോക്കിയാലും ശ്രദ്ധേയത ഇല്ല എന്ന് എങ്ങനെ ആണ് പറയാൻ കഴിയുക?

പൊതു മാനദണ്ഡം താഴെ കൊടുക്കുന്നു.

  1. പൊതുശ്രദ്ധേയതാമാനദണ്ഡം പാലിക്കുന്ന പുരസ്കാരങ്ങൾ ലഭിച്ചാൽ ശ്രദ്ധേയതയുള്ളതായി കണക്കാക്കാം.
  2. ഒന്നിലധികം ശ്രദ്ധേയമായ ചലച്ചിത്രങ്ങളിലോ ടെലിവിഷൻ പരിപാടികളിലോ, സ്റ്റേജ് പരിപാടികളിലോ (stage performances), മറ്റു പ്രൊഡക്ഷനുകളിലോ പ്രാധാന്യമുള്ള വേഷം ചെയ്തവർ.
  3. ധാരാളം രസികരുണ്ടാവുകയോ (fan) വിപുലമായ ആരാധകവൃന്ദമുണ്ടാവുകയോ (cult following) ചെയ്യുക.
  4. വിനോദമേഖലയിൽ അനന്യമായതോ നൂതനമായതോ ആയ സംഭാവനകൾ ചെയ്തവർ. ധാരാളം സംഭാവനകൾ ചെയ്തവരെയും ഈ ഗണത്തിൽ പെടുത്താവുന്നതാണ്.
  • ഇതിൽ ആദ്യത്തെതിൽ ഉൾപ്പെടുത്താവുന്നതാണ് രാമു കാര്യാട്ട് പുരസ്കാരവും IIFA Utsavam പുരസ്കാരവും.
  • ഫിലിമൊഗ്രാഫി എന്ന വിഭാഗത്തിൽ കൊടുത്ത അവരുടെ അഞ്ച് ചിത്രത്തിൽ അവർ ലീഡ് റോളിൽ അഭിനയിച്ചിട്ടുണ്ട്. ആയതിനാൽ ഇത് രണ്ടാമത്തെ മാനഭണ്ഡവും പാലിക്കുന്നു
  • ട്വിറ്റർ എഫ് ബി instagram തുടങ്ങി സോഷ്യൽ മീഡിയയിലെ ആരാധകരുടെ എണ്ണം ടൈം ഫോബ്സ് തുടങ്ങിയ മാഗസിൻ പോലും അവരുടെ എറ്റവും സ്വാധീനമുള്ള വ്യക്തികളെ തിരഞ്ഞെടുക്കുന്നതിൻ ഒരു മാനദണ്ഡമാക്കാറുണ്ട്.

അപ്പോൾ ഇതും പാലിക്കപ്പെടുന്നതായി കാണാം. കലാകാരന്മാർ എന്ന പൊതു മാനദണ്ഡത്തിലെ നാലിൽ മൂന്നെണ്ണവും പാലിക്കപ്പെട്ടിട്ടും അത് ഇല്ല എന്നു പറയുന്നതും തന്നിട്ടുള്ള അവലംബങ്ങളിലെ കാര്യങ്ങൾ ശ്രദ്ധേയത ഇല്ല എന്നു പറയുന്നതിനെയുമാണ് നേരത്തെ ഞാൻ ഉപയോക്താവ് Wikipedia:Cherrypicking നടത്തുകയാണെന്ന് പറഞ്ഞത്. ശ്രദ്ദേയത ഇല്ലാത്ത ഒരാളുടെ പിറന്നാൾ Toi പോലെ ഒരു മാധ്യമം പ്രസിദ്ധീകരിക്കും എന്നു എനിക്ക് തോന്നുനില്ല. ശ്രദ്ധേയത ഇല്ല എന്നു പറഞ്ഞ് ഒരിക്കൽ AFD യിൽ എത്തിയ താൾ ശ്രദ്ധേയത ഉണ്ട് എന്ന് പറഞ്ഞ് നിലനിർത്തിയതാണ്.അത്തരം താളിൽ ശ്രദ്ധേയത ടാഗ് ഇടുന്നത് ഒരു നല്ല കീഴ്‌വഴക്കം അല്ല അതിനു മുൻപായി ഇക്കാര്യം പ്രസ്തുത താളിന്റെ സംവാദം താളിലൊ പഞ്ചായത്തിലൊ അല്ലെങ്കിൽ കാര്യനിർവകർക്കുള്ള പേജിലൊ ആദ്യം ചെയ്യണമായിരുന്നു.Akhiljaxxn (സംവാദം) 22:26, 5 മാർച്ച് 2018 (UTC)[മറുപടി]

പൊതുമാനദണ്ഡങ്ങളിൽ നാലിൽ മൂന്ന് എന്നതൊന്നും വേണ്ട. ഒരെണ്ണം മതിയല്ലൊ.
ഇതിൽ രാമുകാര്യാട്ട് അവാർഡ് എന്നതിന് യാതൊരു അവലംബവും ഇല്ല. അത് ഞാൻ പല രീതിയിൽ അന്വേഷിച്ചിട്ടും കിട്ടിയിട്ടില്ല എന്ന് മുകളിൽ തന്നെ പറഞ്ഞിട്ടുണ്ട്. IIFA Utsavamപുരസ്കാരത്തിന് എത്രത്തോളം ശ്രദ്ധേയത ഉണ്ട് എന്നതിന് കൃത്യമായ വിവരം ഇല്ല.
അഞ്ച് സിനിമകളിൽ ലീഡ് റോൾ എന്നതിനും അവലംബം ഇല്ല.
സോഷ്യൽ മീഡിയ ആരാധകരുടെ കാര്യത്തിൽ ടൈംസ്-ഫോബ്സ് മാഗസിനുകൾ എന്ത് മാനദണ്ഡം പാലിക്കുന്നു എന്നത് ഇവിടെ വിഷയമല്ല. പ്രസ്തുത നയത്തിന്റെ അവലംബമായി നൽകിയിരിക്കുന്നത് വിശ്വസനീയവും സ്വതന്ത്രവുമായ അവലംബത്തിൽ ഇത്തരത്തിലുള്ള വ്യക്തമായ പ്രസ്താവനയുണ്ടെങ്കിലേ ഈ മാനദണ്ഡം പാലിച്ചതായി കണക്കാക്കാവൂ. ഫാൻസ് അസോസിയേഷനുകളുടെ പ്രവർത്തനത്തെപ്പറ്റി (ഒന്നിലധികം) മാദ്ധ്യമവാർത്തകൾ; പ്രതിപാദിക്കപ്പെടുന്ന വ്യക്തിക്ക് വലിയ ആരാധകവൃന്ദമുണ്ടെന്ന് സ്വതന്ത്ര ദ്വിതീയസ്രോതസ്സുകളിലെ പ്രസ്താവന എന്നിവ കണക്കിലെടുക്കാവുന്നതാണ്. അത്തരം പരാമർശങ്ങൾ അവലംബങ്ങളിൽ എനിക്ക് കാണാൻ കഴിഞ്ഞിട്ടില്ല.
ടൈംസ് ഓഫ് ഇന്ത്യ പ്രസിദ്ധീകരിക്കുന്നത് അവരവരുടെ വ്യാപാരം കൂട്ടുന്നതിനാണ്. അതിൽ എനിക്ക് യാതൊരു പങ്കും ഇല്ല.
ഒരിക്കൽ നീക്കം ചെയ്യാൻ നിർദ്ദേശിച്ചിരുന്നു എന്നത് വീണ്ടും നീക്കം ചെയ്യാൻ പാടില്ല എന്ന് എവിടെയെങ്കിലും നയമാക്കിയിട്ടുണ്ടെങ്കിൽ അത് കാണിക്കുക. അങ്ങനെയെങ്കിൽ ഒരിക്കൽ നീക്കം ചെയ്ത താളുകൾ വീണ്ടും ഉണ്ടാക്കാനും കഴിയില്ല എന്നതും നയമാക്കിയോ? ഒരു വിഷയത്തെക്കുറിച്ച് എവിടെ സംവാദം നടത്തണം എന്ന് ഇനി മുതൽ കാര്യനിർവാഹകരോട് ചോദിച്ചിട്ട് മാത്രമേ ചെയ്യാവൂ എന്നത് അറിഞ്ഞിരുന്നില്ല. --സുഗീഷ് (സംവാദം) 06:44, 6 മാർച്ച് 2018 (UTC)[മറുപടി]
@ഉ:Akhiljaxxn & ഉ:Sugeesh, വിക്കിപീഡിയയെ മുന്നിലേക്ക് നയിക്കുന്നതാണ് സംവാദങ്ങളും വാദമുഖങ്ങളുമെന്ന് ഉറപ്പുവരുത്തുക. സുഗീഷിഷിന് സ്വീകാര്യമല്ലാത്തതിനാൽ ഫലകം തിരിച്ചു ചേർത്ത് സംവാദം തുടരണമെന്ന് ഞാൻ വിചാരിക്കുന്നു. ഉ:Kiran Gopi- കിരണിനും ഇതിൽ താല്പര്യമുണ്ടാവാൻ സാധ്യതയുണ്ട്. ആംഗലേയം താളിൽ ഇതിലധികം അവലംബങ്ങൾ ലഭ്യമാണെന്നു തോന്നുന്നു. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 10:24, 6 മാർച്ച് 2018 (UTC)[മറുപടി]
ഉ:Sugeesh, / /രാമുകാര്യാട്ട് അവാർഡ് തന്നെയാണ് ശ്രദ്ധേയമായ അവാർഡ് എന്ന് കരുതുന്നു/ /. എങ്കിൽ വിഡിയോയിൽ പറയുന്ന ജനപ്രിയ നായിക എന്ന പോയിന്റ് പരിഗണിക്കുക. എന്നിട്ട് താങ്കൾക്ക് അതു ശരിയാകും എന്നു തോന്നുന്നു എങ്കിൽ അതിൽ അവലംബമായി ചേർക്കുക.--റോജി പാലാ (സംവാദം) 11:24, 6 മാർച്ച് 2018 (UTC)[മറുപടി]
  1. IIFA Utsavam പുരസ്കാരത്തിന്  ശ്രദ്ധേയത ഉള്ളത് കൊണ്ടാണ് ഇംഗ്ലീഷ് വിക്കിയിൽ അതിന് സ്വന്തമായി ഒരു താൾ തന്നെയുള്ളത് # അഞ്ച് സിനിമകളിൽ ലീഡ് റോൾ എന്നതിനും അവലംബം ഇല്ല. ഫിലിമോഗ്രാഫിയിലെ എല്ലാ സിനിമയ്ക്കും ലീഡ് റോൾ ചെയ്തു എന്നതിനു അവലം ചോദിച്ചു തുടങ്ങിയാൽ മമ്മൂട്ടിയ്ക്കും മോഹൻ ലാലിനും വരെ കിട്ടാൻ കുറച്ചു ബുദ്ധിമുണ്ടാകും # ടൈംസ് ഓഫ് ഇന്ത്യ പ്രസിദ്ധീകരിക്കുന്നത് അവരവരുടെ വ്യാപാരം കൂട്ടുന്നതിനാണ് അംഗീകരികുന്നു. എന്നു കരുതി അവർ എന്റെയൊ നിങ്ങളുടെയൊ പിറന്നാൾ പ്രസിദ്ധീകരിക്കുന്നുണ്ടൊ? ജനങ്ങൾക്ക് അറിയുന്ന ആളുകൾക്ക് വേണ്ടി അത് വഴി അവർക്ക് കിട്ടുന്ന ഒരോ Click മാണ്  അവരുടെ വ്യാപാരം കൂട്ടുന്നത്. # ശ്രദ്ധേയത ഇല്ല എന്നു പറഞ്ഞ് ഒരിക്കൽ AFD യിൽ എത്തിയ താൾ ശ്രദ്ധേയത ഉണ്ട് എന്ന് പറഞ്ഞ് സുജിത്ത് വക്കീൽ എന്ന കാര്യനിർവാഹകൻ നിലനിർത്തിയതാണ്.അത്തരം താളിൽ ശ്രദ്ധേയത ടാഗ് ഇല്ല എന്ന് പറഞ്ഞ് മുൻപ് AfD നിർദേശിച്ച ആൾ തന്നെ വീണ്ടും ഫലകം ചേർക്കാൻ പാടില്ല.  അതിനു മുൻപായി ഇക്കാര്യം പ്രസ്തുത താളിന്റെ സംവാദം താളിലൊ പഞ്ചായത്തിലൊ അല്ലെങ്കിൽ കാര്യനിർവകർക്കുള്ള പേജിലൊ ഇക്കാര്യം ഉന്നയിക്കണമായിരുന്നു.ഇത് ഇംഗ്ലീഷ് വിക്കിയിൽ പാലിച്ചു പോരുന്ന ഒരു നയം ആണ്.ഇതും ഒരിക്കൽ നീക്കം ചെയ്ത താളുകൾ വീണ്ടും ഉണ്ടാക്കുന്നതും തമ്മിൽ ചെറിയ ബന്ധവുമുണ്ട്. നീക്കം ചെയ്ത താളുകയിൽ അഭിപ്രായ വ്യത്യാസമുണ്ടെങ്കിൽ അത് ഇവിടെ ചേർക്കുക ആണ് പതിവ് എന്നിട്ട് ശ്രദ്ധേയമെങ്കിൽ പുനസ്ഥാപിക്കുകയും ചെയ്യുന്നു അല്ലാതെ നീക്കം ചെയ്ത താളിനു പകരം ഒന്നു ഉണ്ടാക്കിയിട്ട് പീന്നീട് ഇക്കാര്യം ചൂണ്ടിക്കാണിക്കുക അല്ല ചേയ്യേണ്ടത്.Akhiljaxxn (സംവാദം) 11:41, 6 മാർച്ച് 2018 (UTC)[മറുപടി]
റോജി ആ രാമുകാര്യാട്ട് അവാർഡിന്റെ ലിങ്ക് പരിഗണിക്കാവുന്നതാണ്. വീഡിയോ ലിങ്കുകൾ എത്രത്തോളം അവലംബം ആക്കാം എന്നതിനെക്കുറിച്ച് സംശയങ്ങൾ ഉണ്ട്.
അഖിൽ താങ്കൾ മലയാളം വിക്കിപീഡിയയിൽ കാര്യനിർവാഹകൻ ആണല്ലോ. മലയാളം വിക്കിപീഡിയയെ അറിയാത്ത താങ്കൾക്ക് ആ പദവി എത്രത്തോളം ചേരും എന്ന കാര്യത്തിൽ സംശയം ഇപ്പോൾ തോന്നുന്നുണ്ട്. നയങ്ങളും കീഴ്വഴക്കങ്ങളും പഠിക്കാൻ ശ്രമിക്കുക. പരിപാലിക്കുക.

എനിക്ക് ഒരു ലേഖനത്തോടും പ്രത്യേകമായ ഒരു ഇഷ്ടവും ഇഷ്ടക്കേടും ഇല്ല. ജീവചരിത്ര മോഡൽ ലേഖനങ്ങൾ ഒഴികെ ഒന്നിനേയും അവലംബം ഇല്ലാ എന്ന ഒറ്റ കാരണത്താൽ കഴിവതും നീക്കം ചെയ്യാൻ നിർദ്ദേശിക്കില്ല. ജീവചരിത്ര ലേഖനങ്ങളിൽ നൽകിയിരിക്കുന്ന അവലംബങ്ങൾ കൃത്യമായും പ്രവർത്തിക്കുന്നതാണോ അതിൽ പറഞ്ഞിരിക്കുന്നത് കൃത്യമായ സംഗതി ആണോ എന്നിവ കൃത്യമായും പരിശോധിച്ച് കൃത്യമായത് അല്ല എങ്കിൽ അതിന് സഹായകരമാകുന്ന അവലംബങ്ങൾ ചേർക്കാൻ ശ്രമിച്ചും ഒക്കെ തന്നെയാണ് എന്റെ ജോലി. അവലംബം ഇല്ലാത്ത ലേഖനം അല്ല എങ്കിൽ ഇനിയും നീക്കം ചെയ്യാൻ നിർദ്ദേശിക്കും.

ഇനി ഇതിലെ വിഷയം സംബന്ധിച്ച് താങ്കളുടെ വാദവും അതിനുള്ള മറുപടിയും

  • IIFA Utsavam പുരസ്കാരത്തിന്  ശ്രദ്ധേയത ഉള്ളത് കൊണ്ടാണ് ഇംഗ്ലീഷ് വിക്കിയിൽ അതിന് സ്വന്തമായി ഒരു താൾ തന്നെയുള്ളത്.
ഇംഗ്ലീഷിലേയും മലയാളത്തിലേയും നയങ്ങൾ, കീഴ്വഴക്കങ്ങൾ എന്നിവ വ്യത്യസ്തമാണ്. മലയാളത്തിൽ ഒരു ലേഖനത്തിന് ശ്രദ്ധേയത ഉണ്ടാകാം. അത് ഇംഗ്ലീഷ് വിക്കിയ്ക്ക് അത് ബാധകമാകണമെന്നില്ല. അതുപോലെ തിരിച്ചും.
  • അഞ്ച് സിനിമകളിൽ ലീഡ് റോൾ എന്നതിനും അവലംബം ഇല്ല. ഫിലിമോഗ്രാഫിയിലെ എല്ലാ സിനിമയ്ക്കും ലീഡ് റോൾ ചെയ്തു എന്നതിനു അവലം ചോദിച്ചു തുടങ്ങിയാൽ മമ്മൂട്ടിയ്ക്കും മോഹൻ ലാലിനും വരെ കിട്ടാൻ കുറച്ചു ബുദ്ധിമുണ്ടാകും.
മമ്മൂട്ടിക്കും മോഹൻലാലിനും അവലംബങ്ങൾ ഇല്ലായെങ്കിൽ നീക്കം ചെയ്യും. അത് തീർച്ചയാണ്. നൽകുന്ന വിവരങ്ങൾ പരിശോധനാ യോഗ്യമാകണം എന്നത് മാത്രമാണ് നോക്കുന്നത്.
  • ടൈംസ് ഓഫ് ഇന്ത്യ പ്രസിദ്ധീകരിക്കുന്നത് അവരവരുടെ വ്യാപാരം കൂട്ടുന്നതിനാണ് അംഗീകരികുന്നു. എന്നു കരുതി അവർ എന്റെയൊ നിങ്ങളുടെയൊ പിറന്നാൾ പ്രസിദ്ധീകരിക്കുന്നുണ്ടൊ? ജനങ്ങൾക്ക് അറിയുന്ന ആളുകൾക്ക് വേണ്ടി അത് വഴി അവർക്ക് കിട്ടുന്ന ഒരോ Click മാണ്  അവരുടെ വ്യാപാരം കൂട്ടുന്നത്.
ആരായാലും ഒരാളുടെ പിറന്നാൾ ചടങ്ങ് പ്രസിദ്ധീകരിക്കുന്നത് വാർത്ത അല്ലാത്ത പക്ഷം അത് പരസ്യം തന്നെയായിരിക്കും. കാശുകൊടുത്താൽ പരസ്യം പ്രസിദ്ധീകരിക്കുന്ന സ്ഥാപനങ്ങൾ അനേകം ഉണ്ട്. അതുപോലെ തന്നെ നിലനില്പിനായോ മറ്റോ വ്യാജവാർത്തകളും നൽകുന്നുണ്ട്. അതൊന്നും തന്നെ ശ്രദ്ധേയത തെളിയിക്കാൻ പര്യാപ്തമായത് അല്ല്. മാത്രവുമല്ല താങ്കൾ തന്നെ അത് വ്യാപാരലക്ഷ്യം മുന്നിൽ കണ്ട് ചെയ്തതാകാം എന്നു സമ്മതിക്കുന്നുണ്ട്.
  • ശ്രദ്ധേയത ഇല്ല എന്നു പറഞ്ഞ് ഒരിക്കൽ AFD യിൽ എത്തിയ താൾ ശ്രദ്ധേയത ഉണ്ട് എന്ന് പറഞ്ഞ് സുജിത്ത് വക്കീൽ എന്ന കാര്യനിർവാഹകൻ നിലനിർത്തിയതാണ്.അത്തരം താളിൽ ശ്രദ്ധേയത ടാഗ് ഇല്ല എന്ന് പറഞ്ഞ് മുൻപ് AfD നിർദേശിച്ച ആൾ തന്നെ വീണ്ടും ഫലകം ചേർക്കാൻ പാടില്ല.  അതിനു മുൻപായി ഇക്കാര്യം പ്രസ്തുത താളിന്റെ സംവാദം താളിലൊ പഞ്ചായത്തിലൊ അല്ലെങ്കിൽ കാര്യനിർവകർക്കുള്ള പേജിലൊ ഇക്കാര്യം ഉന്നയിക്കണമായിരുന്നു.
ഒരിക്കൽ നീക്കം ചെയ്യാൻ നിർദ്ദേശിച്ചാൽ വീണ്ടും നീക്കം ചെയ്യാൻ നിർദ്ദേശിക്കുന്നത് നിയമവിരുദ്ധപ്രവർത്തനം ആണെന്ന് എവിടെയെങ്കിലും എഴുതി വച്ചിട്ടുണ്ടെങ്കിൽ എടുത്ത് കാണിച്ച് നൽകണം എന്ന് അപേക്ഷിക്കുന്നു. ഇംഗ്ലീഷ് വിക്കിപീഡിയ അല്ല മലയാളം വിക്കിപീഡിയ എന്നത് താങ്കൾക്ക് മനസ്സിലായിട്ടില്ല എന്ന് വീണ്ടും വീണ്ടും തെളിയിക്കരുത്. അത് കാര്യനിർവാഹകൻ എന്ന നിലയിൽ താങ്കൾ തികഞ്ഞ ഒരു പരാജയം ആണെന്ന് തെളിയിക്കുന്നു.
  • ഇതും ഒരിക്കൽ നീക്കം ചെയ്ത താളുകൾ വീണ്ടും ഉണ്ടാക്കുന്നതും തമ്മിൽ ചെറിയ ബന്ധവുമുണ്ട്. നീക്കം ചെയ്ത താളുകയിൽ അഭിപ്രായ വ്യത്യാസമുണ്ടെങ്കിൽ അത് ഇവിടെ ചേർക്കുക ആണ് പതിവ് എന്നിട്ട് ശ്രദ്ധേയമെങ്കിൽ പുനസ്ഥാപിക്കുകയും ചെയ്യുന്നു അല്ലാതെ നീക്കം ചെയ്ത താളിനു പകരം ഒന്നു ഉണ്ടാക്കിയിട്ട് പീന്നീട് ഇക്കാര്യം ചൂണ്ടിക്കാണിക്കുക അല്ല ചേയ്യേണ്ടത്.
നീക്കം ചെയ്ത താളുകൾക്ക് അതിൽ പരാമർശിച്ചിരിക്കുന്ന വിഷയങ്ങൾക്ക് ശ്രദ്ധേയത കൈവരുമെങ്കിൽ വീണ്ടും ഉണ്ടാക്കാം. അതിന് കാര്യനിർവാഹകരുടെ ആശിർവാദം വേണമെന്ന് എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ? ഉണ്ടെങ്കിൽ അത് കാണിക്കുക.

മലയാളം വിക്കിയേക്കുറിച്ചും അതിന്റെ നയങ്ങളേയും കീഴ്വഴക്കങ്ങളേയും കുറിച്ച് വിശദമായി ആദ്യം താങ്കൾ പഠിക്കുക. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു. --സുഗീഷ് (സംവാദം) 13:36, 6 മാർച്ച് 2018 (UTC)[മറുപടി]

  • ഇംഗ്ലീഷിലേയും മലയാളത്തിലേയും നയങ്ങൾ, കീഴ്വഴക്കങ്ങൾ എന്നിവ അടിസ്ഥാനപരമായി സാമ്യമുള്ളതാണ്. മലയാളത്തിൽ ഒരു ലേഖനത്തിന് ശ്രദ്ധേയത ഉണ്ടാകാം. അത് ഇംഗ്ലീഷ് വിക്കിയ്ക്ക് അത് ബാധകമാകണമെന്നില്ല. എന്നാൽ ഇംഗ്ലീഷ് വിക്കിയിൽ ശ്രദ്ധേയത ഉള്ളതും മലയാളത്തിൽ ശ്രദ്ധേയത ഇല്ലാത്തതുമായ ഒരു ലേഖനം കാണിച്ചു തരാമൊ?. IIFA Utsavam എന്ന താളും അനുപമയുടെ ഈ താളും  രണ്ടു പ്രാദേശിക ഭാഷകളെ നിന്നുള്ളതാണ് എന്നാൽ ഇവ രണ്ടും ഇംഗ്ലീഷ് വിക്കിയിൽ ഇതുവരെ ചോദ്യം ചെയ്യപ്പെട്ടിടില്ല.
  • പ്രസ്തുത താതിൽ നിരവധി സ്വതന്ത്ര ശ്രോതസ്സുകളിൽ നിന്ന് ഉള്ളവ അവലംബം ആയിട്ട് കൊടുത്തിട്ടുണ്ട് അതിൽ മിക്കതും അവരുടെ ശ്രദ്ധേയത തെളിയിക്കുന്നതിന് പര്യാപ്തവുമാണ്. അത് മനസ്സിലാക്കിയതിനാലാവണം ഉപയോക്താവ്: Adv.tksujith AFD നിരാകാരിച്ചതും Kiran Gopi ശ്രദ്ധേയത ഫലകം നീക്കം ചെയ്തതും. ഇവർ രണ്ടു പേരും കാര്യനിർവാഹകരാണ്.ഇവർക്കും മലയാളം വിക്കിയിലെ നയങ്ങളെ കുറിച്ച് അവബോധമില്ലന്നാണൊ സുഗീഷ് പറയുന്നത്?. *Toi DC TH IB മനോരമ മാതൃഭൂമി എന്നിവയുടെ വിശ്വസതയെക്കുറിച് എതിരഭിപ്രായം ഉണ്ടെങ്കിലും ഇവർ പണം കൊടുത്ത് വാർത്ത പ്രസിദ്ധീകരിക്കുന്നവർ ആണെന്നന്നും ഉണ്ടെങ്കിൽ നിങ്ങൾക്കത് ഇവിടെ ഉന്നയിക്കാവുന്നതാണ് എന്നാൽ പിന്നീട് ഈ ശ്രോതസ്സുകളിൽ ന്നിന്നുള്ള അവലംബങ്ങൾ നമുക്ക് ലേഖനങ്ങളിൽ ഉപയോഗിക്കാതിരിക്കാം.
  • ഒരിക്കൽ നീക്കം ചെയ്യാൻ നിർദ്ദേശിച്ചാൽ വീണ്ടും നീക്കം ചെയ്യാൻ നിർദ്ദേശിക്കുന്നതിനു മുമ്പായി ഇക്കാര്യം പ്രസ്തുത താളിന്റെ സംവാദം താളിലൊ പഞ്ചായത്തിലൊ അല്ലെങ്കിൽ കാര്യനിർവകർക്കുള്ള പേജിലൊ ഇക്കാര്യം ഉന്നയിക്കണമായിരുന്നു ഇതാണ് ഇംഗ്ലീഷ് വിക്കിയിൽ പിന്തുടരുന്ന നയം. നമ്മുടെ വിക്കിയിൽ ഇതിന് പ്രത്യേകം നയമില്ലാത്തതിനാൽ ഇതിനു മുമ്പും ഇംഗ്ലീഷ് വിക്കിയെ പിന്തുടർന്നിട്ടുണ്ട്. എന്തിനധികം ഇംഗ്ലീഷ് വിക്കിയിലെ സംവാദംങ്ങൾ വരെ നമ്മളും ലോകമെമ്പാടുമുള്ള മറ്റു ഭാഷ വിക്കിപീഡിയരും ഉപയോഗിക്കുന്നുണ്ട്.
  • നീക്കം ചെയ്ത താളുകൾക്ക് അതിൽ പരാമർശിച്ചിരിക്കുന്ന വിഷയങ്ങൾക്ക് ശ്രദ്ധേയത കൈവരുമെങ്കിൽ വീണ്ടും ഉണ്ടാക്കാം. അതിന് കാര്യനിർവാഹകരുടെ ആശിർവാദം വേണ്ട എന്നാൽ അതേ പേരിൽ പുതിയ ഒരു താളുണ്ടാക്കുന്നതിനുപരി മുൻപുണ്ടായിരുന്ന താൾ പുനസ്ഥാപിക്കുകയാണ് ചെയ്യേണ്ടത്. അതല്ലാത്ത പക്ഷം ഡിലീറ്റ് ചെയ്യപ്പെട്ട താൾ നിർമ്മിച്ച ആൾ നിർദ്ദേശിക്കുന്ന പക്ഷം പഴയ താൾ പുനസ്ഥാപിക്കുകയും പുതിയതായി നിർമ്മിച്ചതാൾ അതിന്റെ നാൾവഴിയടക്കം പുനസ്ഥാപിച്ചതാളിലേക്ക് വഴി തിരിച്ചുവിടുകയും ചെയ്യുന്നതാണ് മോഹൻലാൽ (ചലച്ചിത്രം) ഈ താളിന്റെ ഇംഗ്ലീഷ് വിക്കിയുടെ നാൾവഴി പരിശോധിച്ചാൽ താങ്കൾക്കിത് മനസ്സിലാകും.
  • ഇംഗ്ലീഷ് വിക്കിപീഡിയയും മലയാളം വിക്കിപീഡിയയും എകദേശം ഒരു പോലെ ഉപയോഗിക്കുന്ന ഒരാളാണ് ഞാൻ അതിനാൽ രണ്ടിലെയും നയങ്ങളെയും പറ്റി കുറച്ചൊക്കെ മനസ്സിലാക്കാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്. ഇംഗ്ലീഷ് വിക്കിപീഡിയ അല്ല മലയാളം വിക്കിപീഡിയ എന്നത് താങ്കൾക്ക് മനസ്സിലായിട്ടില്ല എന്ന് വീണ്ടും വീണ്ടും തെളിയിക്കരുത്. അത് കാര്യനിർവാഹകൻ എന്ന നിലയിൽ താങ്കൾ തികഞ്ഞ ഒരു പരാജയം ആണെന്ന് തെളിയിക്കുന്നു . ഇവിടെ താങ്കൾ  വ്യക്തിപരമായി ആക്രമിക്കുകയാണ് ചെയ്യുന്നത്. ഇതിനു മുൻപ് പല തവണയായി പല ഉപയോകതാക്കളും സുഗീഷിനെതിരെ ഇത്തരം ആരോപണങ്ങൾ ഉന്നയിച്ചിട്ടുള്ളതും രണ്ടു തവണയായി ഒരാഴ്ച്ചയും ഒരു മാസവും വിക്കിപീഡിയ തിരുത്തുന്നതിൽ നിന്നും വിലക്കിയിട്ടുള്ളതുമാണെന്ന് ഓർമപ്പെടുത്തുന്നു. ഭാവിയിലെങ്കിലും ഇക്കാര്യങ്ങൾ ശ്രദ്ധിച്ച് ഉപയോക്താക്കളോട് മാന്യമായ രീതിയിൽ സംവദിക്കാൻ താൽപര്യപ്പെട്ടു കൊണ്ട് ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു. Akhiljaxxn (സംവാദം) 01:40, 7 മാർച്ച് 2018 (UTC)[മറുപടി]
  • ഇംഗ്ലീഷിലേയും മലയാളത്തിലേയും നയങ്ങൾ, കീഴ്വഴക്കങ്ങൾ എന്നിവ അടിസ്ഥാനപരമായി സാമ്യമുള്ളതാണ്. മലയാളത്തിൽ ഒരു ലേഖനത്തിന് ശ്രദ്ധേയത ഉണ്ടാകാം. അത് ഇംഗ്ലീഷ് വിക്കിയ്ക്ക് അത് ബാധകമാകണമെന്നില്ല. എന്നാൽ ഇംഗ്ലീഷ് വിക്കിയിൽ ശ്രദ്ധേയത ഉള്ളതും മലയാളത്തിൽ ശ്രദ്ധേയത ഇല്ലാത്തതുമായ ഒരു ലേഖനം കാണിച്ചു തരാമൊ?. IIFA Utsavam എന്ന താളും അനുപമയുടെ ഈ താളും  രണ്ടു പ്രാദേശിക ഭാഷകളെ നിന്നുള്ളതാണ് എന്നാൽ ഇവ രണ്ടും ഇംഗ്ലീഷ് വിക്കിയിൽ ഇതുവരെ ചോദ്യം ചെയ്യപ്പെട്ടിടില്ല.
അടിസ്ഥാനപരമായി സാമ്യമുണ്ടാകാം എന്നത് ഒന്നു തന്നെയാണ് എന്ന ഉറപ്പല്ലല്ലോ? മാത്രവുമല്ല ഇത് മലയാളം വിക്കിപീഡിയയെ സംബന്ധിച്ച് മാത്രമാണ് എന്നുള്ളതാണ് വിഷയം. ഇംഗ്ലീഷ് വിക്കിയിൽ ഉള്ളതും മലയാളത്തിൽ ശ്രദ്ധേയത തെളിയിക്കാൻ കഴിയാത്തതുമായ താളുകൾ തീർച്ചയായും കാണിക്കാം. അമ്പതിനായിരത്തിൽ നിന്നും തപ്പിയെടുക്കേണ്ടി വരും. അതിന് സമയം ആവശ്യമുണ്ട്. ഇംഗ്ലീഷ് വിക്കിയിൽ ചോദ്യം ചെയ്യപ്പെട്ടില്ല എന്നത് മലയാളത്തിൽ ചോദ്യം ചെയ്യപ്പെടാൻ കഴിയില്ല എന്ന നയം വല്ലതും ഉണ്ടോ?
  • പ്രസ്തുത താതിൽ നിരവധി സ്വതന്ത്ര ശ്രോതസ്സുകളിൽ നിന്ന് ഉള്ളവ അവലംബം ആയിട്ട് കൊടുത്തിട്ടുണ്ട് അതിൽ മിക്കതും അവരുടെ ശ്രദ്ധേയത തെളിയിക്കുന്നതിന് പര്യാപ്തവുമാണ്. അത് മനസ്സിലാക്കിയതിനാലാവണം ഉപയോക്താവ്: Adv.tksujith AFD നിരാകാരിച്ചതും Kiran Gopi ശ്രദ്ധേയത ഫലകം നീക്കം ചെയ്തതും. ഇവർ രണ്ടു പേരും കാര്യനിർവാഹകരാണ്.ഇവർക്കും മലയാളം വിക്കിയിലെ നയങ്ങളെ കുറിച്ച് അവബോധമില്ലന്നാണൊ സുഗീഷ് പറയുന്നത്?.
അവർ എന്തു ചെയ്യുന്നു എന്നത് എന്നെ ബാധിക്കുന്ന വിഷയം അല്ല. ഓരോ താളിനെ സംബന്ധിച്ചും നിലവിലുള്ള നയം പാലിക്കുന്നുണ്ടോ എന്നതു മാത്രമേ നോക്കാറുള്ളൂ.
  • Toi DC TH IB മനോരമ മാതൃഭൂമി എന്നിവയുടെ വിശ്വസതയെക്കുറിച് എതിരഭിപ്രായം ഉണ്ടെങ്കിലും ഇവർ പണം കൊടുത്ത് വാർത്ത പ്രസിദ്ധീകരിക്കുന്നവർ ആണെന്നന്നും ഉണ്ടെങ്കിൽ നിങ്ങൾക്കത് ഇവിടെ ഉന്നയിക്കാവുന്നതാണ് എന്നാൽ പിന്നീട് ഈ ശ്രോതസ്സുകളിൽ ന്നിന്നുള്ള അവലംബങ്ങൾ നമുക്ക് ലേഖനങ്ങളിൽ ഉപയോഗിക്കാതിരിക്കാം.
മുകളിൽ പറഞ്ഞ 4 സ്ഥാപനങ്ങൾ മാത്രമല്ല എല്ലാ മാദ്ധ്യമങ്ങളും അങ്ങനെതന്നെയാണ് എന്ന കാര്യത്തിൽ അധികമാർക്കും എതിരഭിപ്രായം ഉണ്ടെന്ന് തോന്നുന്നില്ല. അവർ അച്ചടിക്കുന്നതൊക്കെയും വിശ്വസിക്കുന്നവർ ഉണ്ടാകാം. അങ്ങനെയുള്ളവർക്ക് അതൊക്കെ വിശ്വസിക്കാം. ആ വിശ്വാസം എല്ലാവരും പാലിക്കണം എന്നത് നിയമം ആക്കിയാൽ വിശ്വസിക്കാൻ ശ്രമിക്കാം.
  • ഒരിക്കൽ നീക്കം ചെയ്യാൻ നിർദ്ദേശിച്ചാൽ വീണ്ടും നീക്കം ചെയ്യാൻ നിർദ്ദേശിക്കുന്നതിനു മുമ്പായി ഇക്കാര്യം പ്രസ്തുത താളിന്റെ സംവാദം താളിലൊ പഞ്ചായത്തിലൊ അല്ലെങ്കിൽ കാര്യനിർവകർക്കുള്ള പേജിലൊ ഇക്കാര്യം ഉന്നയിക്കണമായിരുന്നു ഇതാണ് ഇംഗ്ലീഷ് വിക്കിയിൽ പിന്തുടരുന്ന നയം. നമ്മുടെ വിക്കിയിൽ ഇതിന് പ്രത്യേകം നയമില്ലാത്തതിനാൽ ഇതിനു മുമ്പും ഇംഗ്ലീഷ് വിക്കിയെ പിന്തുടർന്നിട്ടുണ്ട്. എന്തിനധികം ഇംഗ്ലീഷ് വിക്കിയിലെ സംവാദംങ്ങൾ വരെ നമ്മളും ലോകമെമ്പാടുമുള്ള മറ്റു ഭാഷ വിക്കിപീഡിയരും ഉപയോഗിക്കുന്നുണ്ട്.
ഇംഗ്ലീഷിൽ അത്തരം നയങ്ങൾ ഉണ്ടാകാം. ഇവിടെ ഇല്ല എങ്കിൽ അത് പാലിക്കണം എന്ന് നിർബന്ധിക്കാൻ തത്കാലം ആർക്കും തന്നെ കഴിയില്ല. ആരെങ്കിലും നയമുണ്ടാക്കൂ. അതിനെ പിന്തുണയ്ക്കാം. അല്ലാത്ത പക്ഷം അവിടെ ഉണ്ട് എന്നത് ഇവിടെ പാലിക്കണം എന്ന് ഉത്തരവിടാൻ കഴിയില്ലതന്നെ.
  • നീക്കം ചെയ്ത താളുകൾക്ക് അതിൽ പരാമർശിച്ചിരിക്കുന്ന വിഷയങ്ങൾക്ക് ശ്രദ്ധേയത കൈവരുമെങ്കിൽ വീണ്ടും ഉണ്ടാക്കാം. അതിന് കാര്യനിർവാഹകരുടെ ആശിർവാദം വേണ്ട എന്നാൽ അതേ പേരിൽ പുതിയ ഒരു താളുണ്ടാക്കുന്നതിനുപരി മുൻപുണ്ടായിരുന്ന താൾ പുനസ്ഥാപിക്കുകയാണ് ചെയ്യേണ്ടത്. അതല്ലാത്ത പക്ഷം ഡിലീറ്റ് ചെയ്യപ്പെട്ട താൾ നിർമ്മിച്ച ആൾ നിർദ്ദേശിക്കുന്ന പക്ഷം പഴയ താൾ പുനസ്ഥാപിക്കുകയും പുതിയതായി നിർമ്മിച്ചതാൾ അതിന്റെ നാൾവഴിയടക്കം പുനസ്ഥാപിച്ചതാളിലേക്ക് വഴി തിരിച്ചുവിടുകയും ചെയ്യുന്നതാണ് മോഹൻലാൽ (ചലച്ചിത്രം) ഈ താളിന്റെ ഇംഗ്ലീഷ് വിക്കിയുടെ നാൾവഴി പരിശോധിച്ചാൽ താങ്കൾക്കിത് മനസ്സിലാകും.
മലയാളത്തിൽ അങ്ങനെ നയം ഉണ്ടോ?
  • ഇംഗ്ലീഷ് വിക്കിപീഡിയയും മലയാളം വിക്കിപീഡിയയും എകദേശം ഒരു പോലെ ഉപയോഗിക്കുന്ന ഒരാളാണ് ഞാൻ അതിനാൽ രണ്ടിലെയും നയങ്ങളെയും പറ്റി കുറച്ചൊക്കെ മനസ്സിലാക്കാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്. ഇംഗ്ലീഷ് വിക്കിപീഡിയ അല്ല മലയാളം വിക്കിപീഡിയ എന്നത് താങ്കൾക്ക് മനസ്സിലായിട്ടില്ല എന്ന് വീണ്ടും വീണ്ടും തെളിയിക്കരുത്. അത് കാര്യനിർവാഹകൻ എന്ന നിലയിൽ താങ്കൾ തികഞ്ഞ ഒരു പരാജയം ആണെന്ന് തെളിയിക്കുന്നു . ഇവിടെ താങ്കൾ  വ്യക്തിപരമായി ആക്രമിക്കുകയാണ് ചെയ്യുന്നത്.
ഒന്നുകിൽ താങ്കൾ ഇംഗ്ലീഷ് വിക്കിയിലെ നയങ്ങൾ പിന്തുടർന്ന് പ്രവർത്തിക്കുക. അല്ലെങ്കിൽ മലയാളത്തിലെ നയങ്ങൾ. എല്ലാ നയങ്ങളും ഒന്നാണ് എന്നൊക്കെയുള്ള നിലപാടുകൾ തന്നെയാണ് ചോദ്യം ചെയ്തത്. നയങ്ങളെക്കുറിച്ച് അറിയാത്ത കാര്യനിർവാഹകൻ എന്നത് ആ വിഷയത്തിൽ പരാജയം തന്നെയാണല്ലൊ കാണിക്കുക. അതിനെ വ്യക്തിപരമായ അക്രമമായി താങ്കൾക്ക് തോന്നിയെങ്കിൽ ആ പരാമർശത്തിൽ നിർവ്യാജം ഖേദിക്കുന്നു.
  • ഇതിനു മുൻപ് പല തവണയായി പല ഉപയോകതാക്കളും സുഗീഷിനെതിരെ ഇത്തരം ആരോപണങ്ങൾ ഉന്നയിച്ചിട്ടുള്ളതും രണ്ടു തവണയായി ഒരാഴ്ച്ചയും ഒരു മാസവും വിക്കിപീഡിയ തിരുത്തുന്നതിൽ നിന്നും വിലക്കിയിട്ടുള്ളതുമാണെന്ന് ഓർമപ്പെടുത്തുന്നു.
ആദ്യമായി ഇതു രണ്ടും രണ്ടാണ്. ആരോപണങ്ങൾക്ക് കാരണമായ ചർച്ചകൾ ശ്രദ്ധിക്കുക. ഒരു കാരണവുമ്മ് ഇല്ലാതെ ആരെയും ഇതുവരേയും ഒന്നും തന്നെ പറഞ്ഞിട്ടില്ല. വിഷയത്തിൽ ബന്ധിച്ചു തന്നെ പറയുമ്പോൾ വിക്കിപീഡിയയെ നശീപ്പികുന്നു, വാൻഡലിസം നടത്തുന്നു എന്നൊക്കെ സംവാദം നടക്കുന്ന സ്ഥലങ്ങൾ ഒഴിവാക്കി ആരോപണങ്ങൾ ഉന്നയിക്കുന്നത് ശരിയായ നടപടി അല്ല. അത്തരം ആരോപണങ്ങൾ വരുമ്പോൾ ആരോപിച്ച ആളിനെക്കുറിച്ചും പരാമർശങ്ങൾ ഉണ്ടാകാറുണ്ട് . അതിനെല്ലാം ഒന്നാം ക്ലാസിലെ പിള്ളാരെപോലെ ഇവൻ നുള്ളി, ഇവൾ പിച്ചി എന്നൊക്കെ പറഞ്ഞ് കരയുന്നതും മറ്റും ശരിയായ സംഗതിയാണെന്ന് തോന്നുന്നില്ല. ഇനി ബ്ലോക്കിന്റെ കാര്യം; അതിൽ അതിൽ പിശകുണ്ട്. ആദ്യം ഒരാഴ്ച ആയിരുന്നു. അത് ഒരുമാസത്തേയ്ക്ക് നീട്ടിയതാണ്. അതിന്റെ കാരണം താങ്കൾക്ക് കാര്യനിർവാഹകൻ എന്ന രീതിയിൽ തീർച്ചയായും കാണാവുന്നതാണ്.
  • ഭാവിയിലെങ്കിലും ഇക്കാര്യങ്ങൾ ശ്രദ്ധിച്ച് ഉപയോക്താക്കളോട് മാന്യമായ രീതിയിൽ സംവദിക്കാൻ താൽപര്യപ്പെട്ടു കൊണ്ട് ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.
ഞാൻ മാന്യമായി ഇടപെടുന്നില്ല എന്ന പരാതി ഉള്ളവർക്ക് എന്നോട് തന്നെ നേരിട്ട് സംവദിക്കാം. ഓരോരുത്തരും മാന്യത എന്നതിന് ഓരോ അളവുകോലുകൾ വച്ചാണ് അളക്കുന്നത് എന്നു തോന്നുന്നു. അതുകൊണ്ട് ഓരോരുത്തർക്കും സ്വീകാര്യമായ മാന്യത എന്താണെന്ന് മനസ്സിലാക്കാൻ ശ്രമിക്കുകയാണ്. അതിനനുസരിച്ച് തീർച്ചയായും മാന്യമായ സംവാദമാണ് ഉണ്ടായിട്ടുള്ളതും ഇനി ഉണ്ടാകുന്നതും.--സുഗീഷ് (സംവാദം) 05:35, 7 മാർച്ച് 2018 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:അനുപമ_പരമേശ്വരൻ&oldid=2730515" എന്ന താളിൽനിന്ന് ശേഖരിച്ചത്