വോൾഗ നദി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| വോൾഗ നദി | |
|---|---|
|
|
|
| ഉത്ഭവം | വാൽദൈ മലകൾ |
| നദീമുഖം | കാസ്പിയൻ കടൽ |
| നദീതട രാജ്യം/ങ്ങൾ | റഷ്യ |
| നീളം | 3,690 കി.മീ. (2,293 മൈൽ) |
| ഉത്ഭവ സ്ഥാനത്തെ ഉയരം | 225 മീ. (738 അടി) |
| നദീമുഖത്തെ ഉയരം | 0 |
| ശരാശരി ഒഴുക്ക് | 8,000 മീ.³/s (282,517 അടീ³/s) |
| നദീതട വിസ്തീർണം | 1,380,000 കി.മീ.² (532,821 മൈൽ²) |
യൂറോപ്പിലെ ഏറ്റവും നീളം കൂടിയ നദിയാണ് വോൾഗ(റഷ്യൻ: Волга). റഷ്യയുടെ പടിഞ്ഞാറ് ഭാഗത്തുകൂടി ഒഴുകുന്ന ഈ നദീപ്രദേശത്താണ്, തലസ്ഥാനമായ മോസ്കോയും ഉൾപ്പെടെ, റഷ്യയിലെ ഏറ്റവും വലിയ ഇരുപത് നഗരങ്ങളിൽ പതിനൊന്നും സ്ഥിതിചെയ്യുന്നത്. 3,692 കിലോമീറ്റർ നീളമുള്ള ഈ നദി 225 മീറ്റർ ഉയരമുള്ള വൽദായി (Valdai) കുന്നുകളിൽ ഉത്ഭവിച്ച് കാസ്പിയൻ കടലിൽ ചേരുന്നു.