വി8 (ജാവാസ്ക്രിപ്റ്റ് എഞ്ചിൻ)
![]() |
|
|---|---|
| വികസിപ്പിച്ചവർ | ഗൂഗിൾ |
| ഏറ്റവും പുതിയ സുസ്ഥിരമായ പതിപ്പ് |
3.6.5[1] / ഒക്ടോബർ 5 2011 |
| വികസനനില | Active |
| പ്രോഗ്രാമിംഗ് ഭാഷ | C++, JavaScript, Assembly |
| ഓപ്പറേറ്റിങ്ങ് സിസ്റ്റം | Microsoft Windows, Mac OS X, Linux, FreeBSD, Android, webOS |
| തട്ടകം | x86, x86-64, ARM |
| തരം | JavaScript engine |
| അനുമതിപത്രം | BSD license |
| വെബ്സൈറ്റ് | http://code.google.com/p/v8/ |
ഗൂഗിൾ വികസിപ്പിച്ച ഒരു ഓപ്പൺ സോർസ് ജാവാസ്ക്രിപ്റ്റ് എഞ്ചിനാണ് വി8 ജാവാസ്ക്രിപ്റ്റ് എഞ്ചിൻ (V8 JavaScript engine). [2] സി++ ഉപയോഗിച്ച് നിർമ്മിച്ചിരിക്കുന്ന ഇത് ഗൂഗിളിന്റെ ഓപ്പൺസോർസ് വെബ് ബ്രൗസറായ ഗൂഗിൾ ക്രോമിനോടൊപ്പമുള്ള ജാവാസ്ക്രിപ്റ്റ് എഞ്ചിനാണ്.[2] വിർച്ച്വൽ മെഷീൻ ഗണത്തിൽ പെടുത്താവുന്ന ഒരു ജാവാസ്ക്രിപ്റ്റ് എഞ്ചിനാണ് വി8. [3] ഇക്കാരണത്താൽ വി8നെ ജാവാസ്ക്രിപ്റ്റ് വിർച്ച്വൽ മെഷീൻ എന്നു വിളിക്കുന്നതിൽ തെറ്റില്ല.
ബൈറ്റ് കോഡ് പോലെയുള്ള ഏതെങ്കിലും ഇടനിലഭാഷയിലേക്ക് കമ്പൈൽ ചെയ്തിട്ട്, ഈ ഇടനിലഭാഷയെ ഇന്റർപ്രെറ്റ് ചെയ്യുന്ന പ്രക്രിയക്ക് പകരം വി8 ജാവാസ്ക്രിപ്റ്റിനെ മെഷീൻ കോഡിലേക്ക് നേരിട്ട് കമ്പൈൽ ചെയ്യുന്നതു കൊണ്ട് പ്രവർത്തനവേഗവും ക്ഷമതയും കൂടുതലായിരിക്കും. പ്രവർത്തനക്ഷമത കൂട്ടാനായി ഇൻലൈൻ ക്യാഷിങ്ങ് പോലെയുള്ള സങ്കേതങ്ങളും വി8 ഉപയോഗിക്കുന്നുണ്ട്. ഇക്കാരണങ്ങളാൽ വി8 ഉപയോഗിച്ച് പ്രവർത്തിക്കുന്ന ജാവാസ്ക്രിപ്റ്റ് ആപ്ലിക്കേഷനുകൾക്ക് കമ്പൈൽ ചെയ്ത ബൈനറി കോഡിന്റെ അതേ വേഗതയിൽ പ്രവർത്തിക്കുവാൻ കഴിയുന്നു. [4]
പുറമെനിന്നുള്ള കണ്ണികൾ[തിരുത്തുക]
- ഗൂഗിൾ കോഡ് വെബ്സൈറ്റിൽ വി8 പദ്ധതി താൾ
- ഗൂഗിൾ ക്രോമും വി8ഉം, ജാവാസ്ക്രിപ്റ്റ് മേഖലയിൽ ഒരു വൻ മുന്നേറ്റം
അവലംബം[തിരുത്തുക]
- ↑ "Changelog - V8 JavaScript Engine". Google Code. Google. 05 September 2011. ശേഖരിച്ചത് 17 August 2011.
- ↑ 2.0 2.1 "വി8 ജാവാസ്ക്രിപ്റ്റ് എഞ്ചിൻ" (in ഇംഗ്ലീഷ്). കോഡ്.ഗൂഗിൾ.കോം. ശേഖരിച്ചത് 12-12-2009.
- ↑ "V8 under the hood" (in ഇംഗ്ലീഷ്). Off The Lip. ശേഖരിച്ചത് 13-12-2009.
- ↑ "Google Chrome shifts architects' equations as V8 powers the browser" (in ഇംഗ്ലീഷ്). SOA News. ശേഖരിച്ചത് 12-12-2009.
