വിഴിഞ്ഞം
| ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്തെ വളരെ പ്രസിദ്ധമായ കടലോരപ്രദേശമാണ് വിഴിഞ്ഞം. ഈ പ്രദേശം കൂടുതലായി അറിയപ്പെടുന്നത് പുരാതന വാണിജ്യതുറമുഖമായ വിഴിഞ്ഞം തുറമുഖത്തിന്റെ പേരിലാണ്. നഗരത്തിൽ നിന്നും ഏകദേശം 17 കി.മീ. ദൂരത്തായി ഈ പ്രദേശം സ്ഥിതിചെയ്യുന്നു. കോവളത്തിനടുത്താണ് വിഴിഞ്ഞം. ആയ് രാജാക്കന്മാരുടെ തലസ്ഥാനമായിരുന്നു വിഴിഞ്ഞം. ഡച്ചുകാരാണ് ആദ്യമായി പാണ്ടികശാല കെട്ടിയത്. 1622 ൽ ആദ്യത്തെ കത്തോലിക്കാ പ്പള്ളിയും ഇവിടെ സ്ഥാപിതമായി.
വിഴിഞ്ഞം തുറമുഖ പദ്ധതി[തിരുത്തുക]
കേരളം വളരെക്കാലമായി കാത്തിരുന്ന വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചു. ഇന്ത്യയിലെ തന്നെ ഏറ്റവും വികസന സാദ്ധ്യതയുള്ള തുറമുഖമാണ് വിഴിഞ്ഞം എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. സർക്കാർ ഈ പദ്ധതിയുടെ രൂപരേഖ ജൂലൈ 27 നു സമർപ്പിച്ച് ഒരുമാസം പോലും തികയുന്നതിനു മുന്നേ ഇപ്പോഴത്തെ പ്രതിരോധ മന്ത്രി എ.കെ. ആന്റണി പ്രത്യേക താല്പര്യമെടുത്ത് അനുമതി ലഭ്യമാക്കിയത്. ഹൈദരാബാദിലെ ലാൻകോ കോണ്ടാപ്പള്ളി കമ്പനിയുടെ ഉടമസ്ഥതയിലുള്ള കൺസോർഷ്യമാണ് തുറമുഖം വികസിപ്പിക്കുന്നതിനുള്ള അനുമതി നേടിയിരിക്കുന്നത്. ലാൻകോ ഇൻഫ്രാ ടെക്, മലേഷ്യൻ കമ്പനികളിലൊന്നായ പെമ്പിനാൻ റെസായി എന്നീ സ്ഥാപനങ്ങളും കൺസോർഷ്യത്തിൽ അംഗങ്ങളാണ്. ബിൾഡ്, ഓവ്ൺ, ട്രാൻസ്ഫർ (BOT) അടിസ്ഥാനത്തിലാണ് തുറമുഖം പണിയുക. 30 വർഷത്തിനുശേഷം കൺസോർഷ്യം ഉടമസ്ഥാവകാശം സർക്കാരിനു കൈമാറും.
ഈ വർഷം തന്നെ ആരംഭിച്ച് 2012 ഓടെ നിർമ്മാണം പൂർത്തിയാക്കാനാണ് ആലോചന, അതോടെ രാജ്യത്തെ രണ്ട് രാജ്യന്തര തുറമുഖങ്ങൾ ഉള്ള ഏക സംസ്ഥാനം കേരളമായിത്തീരും. രാജ്യാന്തര കപ്പൽ ചാൽ|രാജ്യാന്തര കപ്പൻ ചാലിന്റെ അടുത്തായതിനാൽ കപ്പലുകൾക്ക് വിഴിഞ്ഞം തുറമുഖത്തെ സമീപിക്കാൻ എളുപ്പമായിരിക്കും എന്ന് പ്രതീക്ഷിക്കുന്നു. 1 കിലോമീറ്റർ ചുറ്റളവിൽ 20 മീറ്ററിലധികം ആഴം പ്രകൃതിദത്തമഅയി ത്തന്നെ വിഴിഞ്ഞത്തുള്ളത് വലിയ കപ്പലുകൾക്ക് അനായാസം തുറമുഖത്തെത്താറാക്കും. തുടക്കത്തിൽ 30 ലക്ഷം കണ്ടെന്യിനറുകൾ കൈകാര്യം ചെയ്യാനാണ് പദ്ധതി, അടുത്ത ഘട്ടങ്ങളിലായീ നാല്പതു ലക്ഷവും, പിന്നെ 53 ലക്ഷവും കൈകാര്യം ചെയ്യാൻ പ്രാപ്തമാക്കും. [1]
സർ സി.പി.രാമസ്വാമി അയ്യർ , ഇന്ത്യക്കു് സ്വാതന്ത്ര്യം ലഭിക്കുന്നതിനുമുമ്പേ കണ്ടുപിടിച്ചതാണു് വിഴിഞ്ഞം തുറമുഖത്തിന്റെ സാദ്ധ്യതകൾ . എന്നാൽ ഇന്ത്യക്കു് സ്വാതന്ത്ര്യം ലഭിച്ച് 65 വർഷം കഴിഞ്ഞിട്ടും വിഴിഞ്ഞം തുറമുഖം എന്ന വജ്രഖനി യാഥാർത്ഥ്യമാക്കാതിരിക്കാൻ വിഴിഞ്ഞം നിവാസികളെയും ലാൻകോ കോണ്ടാപ്പള്ളിയെയും, വെൽസ്പൺ കൺസോർഷ്യത്തയുമൊക്ക മുമ്പിൽ നിർത്തി, ദുബായ് അടക്കമുള്ള വിദേശ തുറമുഖ ശക്തികൾക്കു് കഴിഞ്ഞു എന്നതാണു് ദുഖസത്യം. വിഴിഞ്ഞം തുറമുഖത്തെ യാഥാർത്ഥ്യമാക്കാൻ പ്രാപ്തരായ നമ്മുടെ രാഷ്ട്രീയ നേതൃത്വം കണ്ണുതുറക്കാതെ ഈ അടുത്ത കാലത്തൊന്നും വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമാവില്ല.
അവലംബം[തിരുത്തുക]
- ↑ പേജ് 1. വിഴിഞ്ഞം മുന്നോട്ട്; മലയാള മനോരമ. തൃശൂർ ഓഗസ്റ്റ് 2008 ബുധൻ