കുന്നത്തുകാൽ ഗ്രാമപഞ്ചായത്ത്
| കുന്നത്തുകാൽ ഗ്രാമപഞ്ചായത്ത് | |||
|
|
|||
| രാജ്യം | |||
| സംസ്ഥാനം | കേരളം | ||
| ജില്ല(കൾ) | തിരുവനന്തപുരം | ||
| സമയമേഖല | IST (UTC+5:30) | ||
|
കോഡുകൾ
|
|||
സ്ഥാനം: 8°23′23.54″N 77°9′43.52″E / 8.3898722°N 77.1620889°E
കേരളത്തിലെ തെക്കെ അറ്റത്തെ ജില്ലയായ തിരുവനന്തപുരത്തെ നെയ്യാറ്റിൻകര താലൂക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് കുന്നത്തുകാൽ.[1] ഇത് ഒപ്പം കേരളത്തിന്റെയും തമിഴ്‌നാടിന്റെയും അതിർത്തി പ്രദേശവും കൂടിയാണ്. നെയ്യാറിന്റെ പോഷക നദിയായ ചിറ്റാർ ഒഴുകുന്നത് ഈ പ്രദേശത്തുകൂടിയാണ്. ഇവിടുത്തെ ഏറ്റവും ഉയരം കൂടിയ ഭാഗം കടൽ കാണികുന്നാണ്. നൂറിലധികം ആളുകൾക്ക് മഴയും വെയിലുമേൽക്കാതെ കയറിനിൽക്കാൻ സാധിക്കുന്നത്ര വിസ്തൃതമായ പാറക്കൂട്ടങ്ങൾ ഇവിടെ കാണപ്പെടുന്നത് ഒരു സവിശേഷതയാണ്. കേരളത്തിന്റെ തെക്കേ അതിരിനോട് ചേർന്നുകിടക്കുന്ന ഈ പ്രദേശം കാർഷികപ്രധാനമാണ്. കുന്നുകളിലും അവയുടെ ചരിവുകളിലും ഇടുങ്ങിയ താഴ്വാരങ്ങളിലുമായി ഇവിടത്തെ കൃഷിയിടങ്ങൾ വ്യാപിച്ചുകിടക്കുന്നു. കാരക്കോണം, കുന്നത്തുകാൽ, ചാവടി, നാറാണി,ഉണ്ടൻകോട് എന്നീ കച്ചവട കേന്ദ്രങ്ങൾ ഉൾപ്പെടുന്നു. തമിഴ്നാടിൽ സ്ഥിതിചെയ്യുന്ന തിരക്കേറിയ കന്നുമാമൂട് ചന്ത ഇതിന്റെ അതിർത്തിപങ്കിടുന്നുണ്ട്. പി.ആർ.എസ്സിന്റെ മേരീ മാതാ ഇഞിനിയറിങ് കോളേജ് ഈ പഞ്ചായത്തിലെ പാലിയോട് എന്ന് പ്രദേശത്താണ്. പ്രോഫസർ മധുസൂദനൻ നായർ ജനിച്ചത് ഈ പ്രദേശത്തെ അരുവിയോട് എന്ന ഗ്രാമത്തിൽ ആണ്.
അവലംബം [തിരുത്തുക]
- ↑ "Grama Panchayat List of Thiruvananthapuram District". Kerala. Government of kerala. ശേഖരിച്ചത് 2009-02-24.