വിജയരാഘവൻ
വിജയരാഘവൻ | |
---|---|
ജനനം | നാരായണപിള്ള വിജയരാഘവൻ 20 ഡിസംബർ 1951[1] |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | അഭിനേതാവ് |
സജീവ കാലം | 1973 |
ജീവിതപങ്കാളി(കൾ) | സുമ |
കുട്ടികൾ | ജിനദേവൻ, ദേവദേവൻ |
മാതാപിതാക്ക(ൾ) | എൻ.എൻ. പിള്ള ചിന്നമ്മ പിള്ള |
മലയാളചലച്ചിത്ര, നാടക നാടകാചാര്യൻ എൻ.എൻ.പിള്ളയുടെ മകനും മലയാള സിനിമയിലെ നടനുമാണ് വിജയരാഘവൻ. ക്യാരക്ടർ കഥാപാത്രങ്ങളിലൂടെ അദ്ദേഹം ജനപ്രിയനാണ്.[2]
ജീവിത രേഖ
[തിരുത്തുക]കോട്ടയം ജില്ലയിലെ ഒളശ്ശയാണ് സ്വദേശം. നാടകാചാര്യൻ എൻ.എൻ. പിള്ളയുടെയും നാടകനടിയായിരുന്ന ചിന്നമ്മയുടെയും മകനായി 1951ഡിസംബർ 20-ന് മലേഷ്യയിലെ ക്വാലാലമ്പൂരിൽ ജനിച്ചു. എൻ.എൻ. പിള്ളയുടെ വിശ്വകേരളാ കലാസമിതിയിലൂടെ ബാല്യത്തിൽതന്നെ നാടകരംഗത്ത് സജീവമായി. സെന്റ് ബാഴ്സലിസ് കോളേജ്, SN കോളേജ് എന്നിവിടങ്ങളിൽ പഠിച്ചു ക്രോസ്ബെൽറ്റ് മണി കപലിക സിനിമയാക്കിയപ്പോൾ അതിൽ പോർട്ടർ കുഞ്ഞാലി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് 22-വയസിൽ സിനിമയിൽ അരങ്ങേറ്റം കുറിച്ചു. 1982-ൽ എസ്. കൊന്നനാട്ട് സംവിധാനം ചെയ്ത സുറുമയിട്ട കണ്ണുകൾ എന്ന ചിത്രത്തിലൂടെ 31-ആം വയസിൽ നായകനായി. ഈ ചിത്രം വിജയിച്ചില്ല. തുടർന്ന് പി. ചന്ദ്രകുമാർ, വിശ്വംഭരൻ തുടങ്ങിയവരുടെ ചിത്രങ്ങളിൽ അഭിനയിച്ചു. നാടകത്തിലും സജീവമായി തുടർന്നു. കാപാലികയുടെ സഹസംവിധായകനായിരുന്ന ജോഷിയുമായുള്ള അടുപ്പം മൂലം അദ്ദേഹത്തിന്റെ ന്യൂഡൽഹി എന്ന ചിത്രത്തിൽ അവസരം ലഭിച്ചു. 1987-ൽ നാടക രംഗം പൂർണമായി ഉപേക്ഷിച്ചു.1993-ൽ ഷാജി കൈലാസ് സംവിധാനം ചെയ്ത ഏകലവ്യൻ എന്ന ചിത്രത്തിലൂടെ ഏറെ ശ്രദ്ധേയനായി. പിന്നീട് പുറത്തിറങ്ങിയ ദി കിങ് , ദി ക്രൈം ഫയൽ ശ്രദ്ധേയമായ ചിത്രങ്ങളായിരുന്നു. വിനയൻ സംവിധാനം ചെയ്ത ശിപായിലഹള എന്ന ചിത്രത്തിൽ വിജയരാഘവൻ ശ്രദ്ധേയമായ ഒരു വേഷം അവതരിപ്പിച്ചു. 2000-ത്തിനു ശേഷം വിജയരാഘവന് കൂടുതൽ അവസരങ്ങൾ ലഭിച്ചു. കോട്ടയം ശൈലിയിലുള്ള വേറിട്ട സംഭാഷണമാണ് ഈ നടന്റെ പ്രത്യേകതകളിലൊന്ന്.
കുടുംബം
[തിരുത്തുക]അകന്ന ബന്ധു കൂടിയായ സുമയാണ് വിജയരാഘവന്റെ ഭാര്യ. ഇവർക്ക് ജിനദേവൻ, ദേവദേവൻ എന്നിങ്ങനെ രണ്ട് മക്കളുണ്ട്. മൂത്ത മകനായ ജിനദേവൻ വിവാഹിതനും ഒരു കുട്ടിയുടെ അച്ഛനുമാണ്. ഇളയ മകൻ ദേവദേവൻ പവനായി 99.99 എന്ന ചിത്രത്തിൽ അഭിനയിച്ചിരുന്നു.
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-10-29. Retrieved 2019-06-25.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-11-28. Retrieved 2019-06-25.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]