വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/15-01-2008

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ശബരിമല ക്ഷേത്രം
ശബരിമല ക്ഷേത്രം

കേരളത്തിൽ പശ്ചിമഘട്ടമലനിരകളിലെ ഒരു തീർത്ഥാടന കേന്ദ്രമാണ് ശബരിമല. പതിനെട്ട് മലനിരകൾക്കിടയിൽ അയ്യപ്പക്ഷേത്രം ഇവിടെ സ്ഥിതി ചെയ്യുന്നു. കേരളം തമിഴ്‌നാടുമായി അതിർത്തി പങ്കിടുന്ന സഹ്യപർവതമലനിരകളിലാണ് ശബരിമല. 1260 മീറ്റർ ഉയരത്തിൽ (സമുദ്രനിരപ്പിൽ നിന്നും 4135 അടി ഉയരത്തിൽ) ഒരു മലയുടെ മുകളിലുള്ള ഈ ക്ഷേത്രം നിബിഡവനങ്ങളാൽ ചുറ്റപ്പെട്ടിരിക്കുന്നു. ശബരിമലയെ ചുറ്റിയുള്ള ഓരോ മലമുകളിലും ക്ഷേത്രങ്ങൾ ഉണ്ടായിരുന്നു. നിലക്കൽ, കാളകെട്ടി, കരിമല തുടങ്ങിയ സ്ഥലങ്ങളിൽ ഇന്നും ക്ഷേത്രങ്ങൾ കാണാം. മറ്റ് മലകളിൽ ക്ഷേത്രാവശിഷ്ടങ്ങളും. അയ്യപ്പൻ മഹിഷിയെ വധിച്ച ശേഷം ധ്യാനത്തിലിരുന്നത് ശബരിമലയിലാണെന്ന് വിശ്വസിക്കപ്പെടുന്നു.

ശബരിമല ക്ഷേത്രമാണ്‌ ചിത്രത്തിൽ.

ഛായാഗ്രഹണം: അഞ്ജന മേനോൻ

തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങൾ >>