വിക്കിപീഡിയ:ഉപയോക്തൃതാൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Blue check.png ഈ താൾ മലയാളം വിക്കിപീഡിയയുടെ ഔദ്യോഗിക മാർഗ്ഗരേഖയായി കണക്കാക്കുന്നു. വിക്കിപീഡിയയുടെ ലേഖകർ ഇതിനെ എല്ലാ ഉപയോക്താക്കളും പിന്തുടരേണ്ടതുണ്ടെന്ന് അംഗീകരിച്ചിരിക്കുന്നു. എന്നിരുന്നാലും ഇവിടുത്തെ പ്രതിപാദ്യങ്ങൾ മാറ്റമില്ലാത്തതൊന്നുമല്ല. സാമാന്യബോധത്തിനും സന്ദർഭത്തിനും ചേർത്തായിരിക്കണം ഇവ ഉപയോഗിക്കേണ്ടത്. ഈ താൾ തിരുത്തുവാൻ താങ്കൾ ഉദ്ദേശിക്കുന്നുവെങ്കിൽ, ആ പ്രവൃത്തി സർവ്വസമ്മതമാണെന്ന് ഉറപ്പുവരുത്തുക. സംശയം തോന്നിയാൽ സംവാദം താളിൽ രേഖപ്പെടുത്തുക.
വിക്കിപീഡിയയുടെ
മാർഗ്ഗരേഖകൾ
ഉള്ളടക്കം
ശൈലി
ശൈലീപുസ്തകം
ഘടന
തിരുത്തൽ
സംവാദം
പെരുമാറ്റം
കൂടുതൽ
മാർഗ്ഗരേഖകളുടെ പട്ടിക
നയങ്ങളുടെ പട്ടിക

വിക്കിപീഡിയയുടെ ഉപയോക്തൃതാൾ ഉപയോക്താവിനെക്കുറിച്ചുള്ള അത്യാവശ്യവിവരങ്ങളും വിക്കിപീഡിയയിലെ ഔദ്യോഗികകാര്യങ്ങളെക്കുറിച്ചു ചർച്ച ചെയ്യാനുള്ള സംവാദതാളും ഉൾപ്പെടുന്നതാണ്. ഉപയോക്തൃതാളിൽ ഉപയോക്താവിനെക്കുറിച്ചുള്ള അത്യാവശ്യവിവരങ്ങൾ പരിമിതമായി നൽകുവാൻ വിക്കിപീഡിയ അനുവദിക്കുന്നുണ്ട്. എന്നാൽ അവ താങ്കളുടെ കുടുംബകാര്യങ്ങളോ ജീവചരിത്രമോ താങ്കളുടെ ബ്ലോഗോ ആയി സ്ഥാപിക്കാൻ വിക്കിസമൂഹം അനുവദിക്കുന്നില്ല. താങ്കളുടെ വിക്കിയിലെ പ്രവർത്തനങ്ങളുടെ മെച്ചപ്പെടലുകൾ അനുസരിച്ച് മറ്റുപയോക്താക്കൾ താങ്കൾക്ക് നൽകുന്ന പുരസ്കാരങ്ങൾ ഈ താളിലാണ് ഉൾക്കൊള്ളിക്കുന്നത്. താങ്കളുടെ ഉപയോക്തൃതാളിനെ ബന്ധിപ്പിച്ചുകൊണ്ട് ഉപയോക്താവ്:താങ്കളുടെ ഉപയോക്തൃനാമം/മറ്റുപേര് എന്ന രീതിയിൽ സൃഷ്ടിക്കാവുന്നതാണ്. എന്നാൽ അവയും വിക്കിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഉൾപ്പെടുത്തുവാൻ മാത്രമാണ് അനുവദിച്ചിട്ടുള്ളത്.

താങ്കളുടെ ഉപയോക്തൃതാളിൽ നിന്നും മറ്റു ബ്ലോഗുകളിലേക്കോ അനാവശ്യമായ അല്ലെങ്കിൽ വിക്കിപീഡിയയ്ക്ക് യോജിക്കാത്തതോ ആയ വെബ്സൈറ്റുകളിലേക്കോ കണ്ണികൾ നൽകുന്നത് വിക്കിപീഡിയ അനുവദിക്കുന്നില്ല. ഒരു ഉപയോക്താവിന്റെ താൾ ഔദ്യോഗികമായി ആ ഉപയോക്താവിനു മാത്രമാണ് തിരുത്തുവാൻ അധികാരമുള്ളത്. ഉപഹാരങ്ങളും, ആശംസകളും അർപ്പിക്കുവാൻ മറ്റുപയോക്താക്കൾക്ക് ഈ താൾ ഉപയോഗിക്കാവുന്നതാണ്. എന്നാൽ സംവാദതാളുകളിൽ വിക്കിപീഡിയയെ സംബന്ധിക്കുന്ന കാര്യങ്ങൾ ചർച്ച ചെയ്യുവാൻ ഉപയോഗിക്കുന്നു. ഇവിടെ ലേഖനങ്ങളുമായോ വിക്കിയിലെ മറ്റു വിഷയങ്ങളെക്കുറിച്ചോ സംവദിക്കാവുന്നതാണ്. ഉപയോക്താവിനെ വ്യക്തിഹത്യ ചെയ്യുന്ന തരത്തിലുള്ള ഒരു നടപടികളും ഇവിടെ അനുവദിക്കുന്നതല്ല. അങ്ങനെ ചെയ്യുന്ന ഉപയോക്താവിനെ നശീകരണ പ്രവർത്തനത്തിലേർപ്പെടുന്നതായി കണക്കാക്കപ്പെടുന്നതാണ്.

[തിരുത്തുക] ഇതും കാണുക

"http://ml.wikipedia.org/w/index.php?title=വിക്കിപീഡിയ:ഉപയോക്തൃതാൾ&oldid=1277303" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ