വയൽക്കണ്ണൻ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| വയൽക്കണ്ണൻ | |
|---|---|
| Stone Curlew | |
| പരിപാലന സ്ഥിതി | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Animalia |
| ഫൈലം: | Chordata |
| ക്ലാസ്സ്: | Aves |
| നിര: | Charadriiformes |
| കുടുംബം: | Burhinidae |
| ജനുസ്സ്: | Burhinus |
| വർഗ്ഗം: | B. oedicnemus |
| ശാസ്ത്രീയ നാമം | |
| Burhinus oedicnemus (Linnaeus, 1758) |
|
നാടൻ പിടക്കോഴികളുടെ വലിപ്പമുള്ള വയൽകണ്ണൻ (ഇംഗ്ലീഷ്: Stone Curlew ശാസ്ത്രീയനാമം: Burhinus oedicnemus) തുറന്ന സ്ഥലങ്ങളിൽ നടന്നാണ് ഇര തേടുന്നത്. ഉപരിഭാഗത്തിന് കടും തവിട്ട് നിറമാണ്. ഇതിൽ കറുത്തതും തവിട്ട് നിറമുള്ളതുമായ അനേകം വരകളുണ്ട്. ശരീരത്തിന്റെ അടിഭാഗമെല്ലാം വെളുത്തതാണ്. നഗ്നമായ കാലുകൾക്ക് മഞ്ഞനിറം.കാൽമുട്ട് ചീർത്തിരിക്കും. കണ്ണുകൾക്ക് നല്ല വലിപ്പമുണ്ട്. കൃഷ്ണമണിക്കു ചുറ്റും മഞ്ഞ നിറം കാണാം. പറക്കുമ്പോൾ ചിറകുകളിൽ വെള്ള നിറം തെളിഞ്ഞു കാണാം. സാധാരണയായി ഇണികളായും മൂന്നും നാലും അടങ്ങിയ കുടുംബങ്ങളായും ഇവയെ കാണാം. വെളുപ്പിനും സന്ധ്യയ്ക്കുമാണ് ഇരതേടൽ. വണ്ടുകൾ, പ്രാണികൾ തുടങ്ങിയവയാണ് ഇഷ്ടഭക്ഷണങ്ങൾ.[2]
അവലംബം [തിരുത്തുക]
- ↑ BirdLife International (2004). Burhinus oedicnemus. 2006 IUCN Red List of Threatened Species. IUCN 2006. Retrieved on 11 May 2006. Database entry includes justification for why this species is of least concern
- ↑ http://www.birding.in/birds/Charadriiformes/Burhinidae/eurasian_thick-knee.htm