ലോക പരിസ്ഥിതി ദിനം
എല്ലാ വർഷവും ജൂൺ 5 ആണ് ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നത്. പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം വരുത്താനും കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യാനുമാണ് പരിസ്ഥിതി ദിനം ആചരിക്കുന്നത്. ഐക്യരാഷ്ട്രസഭ ജെനറൽ അസംബ്ലിയാണ് 1972 മുതൽ ഈ ദിനാചരണം ആരംഭിച്ചത്.
ദിവസേന അന്തരീക്ഷത്തിലെത്തിച്ചേരുന്ന കാർബൺ ഡൈഓക്സൈഡ്, മീഥേൻ, നൈട്രസ് ഓക്സൈഡ്, ക്ലോറോ ഫ്ലൂറോ കാർബണുകൾ എന്നീ വാതകങ്ങളുടെ അളവ് കൂടിക്കൊണ്ടിരിക്കുന്നു. ഇവ ഓസോൺ പാളികളുടെ തകർച്ചയ്ക്കു കാരണമാകുകയും തന്മൂലം ആഗോളതാപനം ഉണ്ടാകുകയും ചെയ്യുന്നു. മരങ്ങളും കാടുകളും സംരക്ഷിക്കുക, വനപ്രദേശങ്ങൾ വിസ്തൃതമാക്കാൻ ശ്രമിക്കുക, അതുവഴി ആഗോള പാർസ്ഥിതിക സന്തുലനവും കാലാവസ്ഥാ സുസ്ഥിരതയും ഉറപ്പാക്കുക എന്നതാണ് പരിസ്ഥിതി ദിനാചരണത്തിന്റെ ലക്ഷ്യം. ‘കാർബൺ ന്യൂട്രാലിറ്റി’ കൈവരിക്കുക വഴി ഓസോൺ വിള്ളലിനു കാരണമാവുകയും ആഗോളതാപനം ഉണ്ടാക്കുകയും ചെയ്യുന്ന ഗ്രീൻ ഹൌസ് വാതകങ്ങൾ പരമാവധി കുറയ്ക്കാനുള്ള ശേഷി കൈവരിക്കുകയുമാണ് ഉദ്ദേശിക്കുന്നത്.
ഉള്ളടക്കം |
പരിസ്ഥിതിദിന സന്ദേശങ്ങൾ [തിരുത്തുക]
| വർഷം | സന്ദേശങ്ങൾ |
|---|---|
| 2013 | ചിന്തിക്കുക,ഭക്ഷിക്കുക,പാഴാക്കാതിരിക്കുക (Think,Eat,Save) [1] |
| 2012 | ഹരിത മിതവ്യയത്വം: താങ്കൾ അതിൽ ഉൾപ്പെടുന്നുണ്ടോ? (Green Economy: Does it include you?) |
| 2011 | വനങ്ങൾ, പ്രകൃതി നമ്മുടെ സമ്പത്ത് |
| 2010 | അനേകം ജീവജാതികൾ, ഒരു ഗ്രഹം, ഒരു ഭാവി |
| 2009 | നിങ്ങളുടെ ഗ്രഹത്തിന് നിങ്ങളെ വേണം, കാലാവസ്ഥാമാറ്റത്തിനെതിരെ ഒന്നിക്കാൻ |
| 2008 | ശീലത്തെ തൊഴിച്ച് മാറ്റുക, കാർബൺ രഹിത സമൂഹത്തിന് |
| 2007 | മഞ്ഞുരുകുന്നത് ഒരു പൊള്ളുന്ന വിഷയം |
| 2006 | കരഭൂമിയെ മരുഭൂമിയാക്കരുതേ (Don't Desert Dry Lands) |
| 2005 | നഗരങ്ങളെ ജീവിതയോഗ്യമാക്കുക, ഭൂമിക്കിവേണ്ടി ഒരു ആസൂത്രണ പദ്ധതി (Green Cities, For the Planet) |
| 2004 | ആവശ്യമുണ്ട് മഹാസമുദ്രങ്ങളെ, ജീവനോടെ കാണുമോ ആവോ (Wanted Seas, and Oceavs Dead or Alive) |
| 2003 | വെള്ളം, അതിനുവേണ്ടി 2000കോടി ജനങ്ങൾ കേഴുന്നു (Water, two billion people are crying for it) |
| 2002 | ഭൂമിക്കൊരവസരം നൽകുക (Give Earth a Chance) |
| 2001 | 2000ആമാണ്ട് പരിസ്ഥിതി സഹസ്രാബ്ദം, ഇതാണ് പ്രവർത്തിക്കേണ്ട സമയം |
ലോകപരിസ്ഥിതി ദിനം 2011 [തിരുത്തുക]
2011 ലോകപരിസ്ഥിതി ദിനാചരണത്തിലെ ആതിഥേയരാജ്യമായി ഇന്ത്യയെ യു.എൻ. പ്രഖ്യാപിച്ചിരുന്നു[2]. ഇന്ത്യക്ക് ആദ്യമായാണ് ഈ അവസരം ലഭിക്കുന്നത്. യു.എൻ. പരിസ്ഥിതി വിഭാഗം യുണൈറ്റഡ് നേഷൻസ് എൻവയൺമെന്റ് പ്രോഗ്രാമിന്റെ (U.N.E.P) അധികൃതരാണ് ഇന്ത്യയെ തിരഞ്ഞെടുത്തത്. കാട് നിങ്ങളുടെ പ്രകൃതി പരിചാരകൻ എന്നതാണ് 2011-ലെ ലോകപരിസ്ഥിതി ദിനത്തിന്റെ മുദ്രാവാക്യം.
അവലംബം [തിരുത്തുക]
- ദേശാഭിമാനി അക്ഷരമുറ്റം 2012 മെയ് 29 ചൊവ്വ