ഉള്ളടക്കത്തിലേക്ക് പോവുക

ലോക പരിസ്ഥിതി ദിനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(World Environment Day എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

I AM GOAT

Environment day
ഔദ്യോഗിക നാമംUN World Environment Day
ഇതരനാമംEco Day, Environment Day, WED
തരംInternational
പ്രാധാന്യംEnvironmental issues awareness
അനുഷ്ഠാനങ്ങൾEnvironment Protection
തിയ്യതി5 June
First time{{start date and age|df=yes|jun5 1974

എല്ലാ വർഷവും ജൂൺ 5 ആണ് ലോക പരിസ്ഥിതി ദിനം ആയി ആചരിക്കുന്നത്. പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം വരുത്താനും കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യാനുമാണ് പരിസ്ഥിതി ദിനം ആചരിക്കുന്നത്. ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയാണ് 1973 മുതൽ ഈ ദിനാചരണം ആരംഭിച്ചത്.

ദിവസേന അന്തരീക്ഷത്തിലെത്തിച്ചേരുന്ന കാർബൺ ഡൈഓക്സൈഡ്, മീഥേൻ, നൈട്രസ് ഓക്സൈഡ്, ക്ലോറോ ഫ്ലൂറോ കാർബണുകൾ എന്നീ വാതകങ്ങളുടെ അളവ് കൂടിക്കൊണ്ടിരിക്കുന്നു. ഇവ ഓസോൺ പാളികളുടെ തകർച്ചയ്ക്കു കാരണമാകുകയും തന്മൂലം ആഗോളതാപനം ഉണ്ടാകുകയും ചെയ്യുന്നു. മരങ്ങളും കാടുകളുംസംരക്ഷിക്കുക, വനപ്രദേശങ്ങൾ വിസ്തൃതമാക്കാൻ ശ്രമിക്കുക, അതുവഴി ആഗോള പാരിസ്ഥിതിക സന്തുലനവും കാലാവസ്ഥാ സുസ്ഥിരതയും ഉറപ്പാക്കുക എന്നതാണ് പരിസ്ഥിതി ദിനാചരണത്തിന്റെ ലക്ഷ്യം. ‘കാർബൺ ന്യൂട്രാലിറ്റി’ കൈവരിക്കുക വഴി ഓസോൺ വിള്ളലിനു കാരണമാവുകയും ആഗോളതാപനം ഉണ്ടാക്കുകയും ചെയ്യുന്ന ഗ്രീൻ ഹൌസ് വാതകങ്ങൾ പരമാവധി കുറയ്ക്കാനുള്ള ശേഷി കൈവരിക്കുകയുമാണ് ഉദ്ദേശിക്കുന്നത്.

പരിസ്ഥിതിദിന സന്ദേശങ്ങൾ202

[തിരുത്തുക]

ലോകപരിസ്ഥിതി ദിനം 2011

[തിരുത്തുക]

2011 ലോകപരിസ്ഥിതി ദിനാചരണത്തിലെ ആതിഥേയരാജ്യമായി ഇന്ത്യയെ യു.എൻ. പ്രഖ്യാപിച്ചിരുന്നു[1]. ഇന്ത്യക്ക് ആദ്യമായാണ് ഈ അവസരം ലഭിക്കുന്നത്. യു.എൻ. പരിസ്ഥിതി വിഭാഗം യുണൈറ്റഡ് നേഷൻസ് എൻവയൺമെന്റ് പ്രോഗ്രാമിന്റെ (U.N.E.P) അധികൃതരാണ് ഇന്ത്യയെ തിരഞ്ഞെടുത്തത്. കാട് നിങ്ങളുടെ പ്രകൃതി പരിചാരകൻ എന്നതാണ് 2011-ലെ ലോകപരിസ്ഥിതി ദിനത്തിന്റെ മുദ്രാവാക്യം.

വിവിധ വർഷങ്ങളിൽ

[തിരുത്തുക]

ലോകപരിസ്ഥിതി ദിനം 2013

[തിരുത്തുക]

2013 ലെ ലോകപരിസ്ഥിതി ദിനാചരണത്തിന് യു.എൻ.ഇ.പി നിർദ്ദേശിച്ചിട്ടുള്ള വിഷയം "ചിന്തിക്കുക, തിന്നുക, സംരക്ഷിക്കുക; നിങ്ങളുടെ തീറ്റപ്പാട് കുറയ്ക്കുക" (Think Eat Save; Reduce your food print) എന്നതാണ്.

ലോകപരിസ്ഥിതി ദിനം 2015

[തിരുത്തുക]

2015 ലെ ലോകപരിസ്ഥിതി ദിനാചരണത്തിന് യു.എൻ.ഇ.പി നിർദ്ദേശിച്ചിട്ടുള്ള വിഷയം "700 കോടിസ്വപ്നങ്ങൾ ഒരേ ഒരു ഭൂമി ഉപഭോഗം കരുതലോടെ" എന്നതാണ്.

=ലോക പരിസ്ഥിതി ദിനം 2016-

[തിരുത്തുക]

"Fight against the illegel trade in wild life"എന്നതാണ് 2016 ലോക പരിസ്ഥിതി ദിനത്തിന്റെ മുദ്രാവാക്യം. അംഗോളയാണ് ആതിഥേയ രാജ്യം. വനത്തിലെ ജീവിതത്തിനു നേരെയുള്ള കൈയേറ്റങ്ങൾ അവസാനിപ്പിക്കാൻ ഊർജ്ജിതമായി നാം പരിശ്രമിക്കേണ്ടതുണ്ട്. അതാണ് ഈയൊരു മുദ്രാവാക്യത്തിലൂടെ യു.എൻ.ഇ.പി ഉദ്ദേശിക്കുന്നത്.

=ലോക പരിസ്ഥിതി ദിനം 2017-

[തിരുത്തുക]

"Connecting People to nature – in the city and on the land, from the poles to the equator" ‘ജനങ്ങളെ പരിസ്ഥിതിയുമായി ബന്ധപ്പെടുത്തുക’ എന്നതാണ് 2017 ലോക പരിസ്ഥിതി ദിനത്തിന്റെ മുദ്രാവാക്യം. കാനഡയാണ് ആതിഥേയ രാജ്യം.

ലോക പരിസ്ഥിതി ദിനം 2018

[തിരുത്തുക]

'Beat Plastic Pollution' എന്നതാണ് 2018-ലെ ലോക പരിസ്ഥിതി ദിനത്തിന്റെ മുദ്രാവാക്യം. ഇന്ത്യയാണ് ആതിഥേയ രാജ്യം.[2]

ലോക പരിസ്ഥിതി ദിനം 2019

[തിരുത്തുക]

'Beat air Pollution' എന്നതാണ് 2019-ലെ ലോക പരിസ്ഥിതി ദിനത്തിന്റെ മുദ്രാവാക്യം. ചൈനയാണ് ആതിഥേയ രാജ്യം.

ലോക പരിസ്ഥിതി ദിനം 2020

[തിരുത്തുക]

2020 ലെ ലോക പരിസ്ഥിതി ദിനത്തിന്റെ വിഷയം, പ്രകൃതിയുടെ സമയം, ഭൂമിയിലെ ജീവിതത്തെയും മനുഷ്യവികസനത്തെയും സഹായിക്കുന്ന അവശ്യ അടിസ്ഥാന കാര്യങ്ങൾ നൽകുക. ജർമ്മനിയുമായി സഹകരിച്ച് കൊളംബിയയാണ് ആതിഥേയ രാജ്യം.

അവലംബം

[തിരുത്തുക]
  1. മനോരമ ഓൺലൈൻ[പ്രവർത്തിക്കാത്ത കണ്ണി]
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2018-05-20. Retrieved 2018-05-23.
  • ദേശാഭിമാനി അക്ഷരമുറ്റം 2012 മെയ് 29 ചൊവ്വ

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ലോക_പരിസ്ഥിതി_ദിനം&oldid=4549557" എന്ന താളിൽനിന്ന് ശേഖരിച്ചത്