ലേ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ലേ
ലേഹ് നഗരത്തിന്‍റെ വിദൂരദൃശ്യം
Location of ലേ
ലേ
Location of ലേ
in ജമ്മു കാഷ്മീര്‍
രാജ്യം Flag of India.svg India
സംസ്ഥാനം ജമ്മു കാഷ്മീര്‍
ജില്ല(കള്‍) ലേ ജില്ല
ജനസംഖ്യ 27,513 (2001)
സമയമേഖല IST (UTC+5:30)
വിസ്തീര്‍ണ്ണം
സമുദ്രനിരപ്പില്‍ നിന്നുള്ള ഉയരം

3,500 m (11,483 ft)
Website www.leh.nic.in

അക്ഷാംശവും രേഖാംശവും: 34°10′N 77°35′E / 34.17, 77.58

ഇന്ത്യയുടെ വടക്കേ അതിര്‍ത്തി സംസ്ഥാനമായ ജമ്മു-കാശ്മീരിലെ ലഡാക് പ്രദേശത്തിലെ ഒരു ജില്ലയാണ് ലേ. ഹിമാലയ രാജ്യമായ ലഡാക്കിന്റെ തലസ്ഥാനമായിരുന്നു ലേ. പഴയ ലഡാക് രാജവംശത്തിന്റെ ലേ കൊട്ടാരം ഇപ്പോഴും ഇവിടെ സ്ഥിതി ചെയ്യുന്നുണ്ട്.

ഉള്ളടക്കം

[തിരുത്തുക] ഭൂമിശാസ്ത്രം

സമുദ്ര നിരപ്പില്‍നിന്നും 3,500 മീറ്റര്‍ (11,483 അടി) ഉയരത്തിലാണ് ലേ സ്ഥിതി ചെയ്യുന്നത്. ഏകദേശം 90 മി.മി മഴ ഓരോ വര്‍ഷവും ഇവിടെ ലഭിക്കാറുണ്ട്. മഞ്ഞുകാലത്ത് ഇവിടുത്തെ താപനില −28 °സെല്‍‌ഷ്യസ് വരെയും താഴാറുണ്ട്. വേനല്‍ താപനില 33 ° വരെയും എത്താറുണ്ട്. 434 കി. മി നീളമുള്ള ശ്രീനഗര്‍- ലേ ദേശിയ പാതയും, 473 കി. മി നീളമുള്ള മനാലി - ലേ ദേശിയ പാതയുമാ‍ണ് ലേയെ റോഡ് വഴി ബന്ധിപ്പിക്കുന്ന പ്രധാന പാതകള്‍. രണ്ട് പാതകളും കാലാവസ്ഥ പ്രശ്നങ്ങള്‍ കൊണ്ട് പ്രത്യേകസമയങ്ങളില്‍ മാത്രമേ തുറക്കാറുള്ളു.[1]

[തിരുത്തുക] ചരിത്രം

17 -അം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന സെംഗ്ഗെ നംഗ്യാല്‍ രാജാവാണ് ഇവിടുത്തെ ലേ കൊട്ടാരം പണിതത്. ഇവിടെയാണ് രാ‍ജ പരിവാരങ്ങള്‍ താമസിച്ചിരുന്നത്. പിന്നീട് ഈ കൊട്ടാരം 19അം നൂറ്റാണ്ടില്‍ കാശ്മീരി സേനകള്‍ പിടിച്ചെടുത്തു. രാജ പരിവാരങ്ങള്‍ പിന്നീട് ഇപ്പോഴത്തെ വീടായ സ്റ്റോക് കൊട്ടാരത്തിലേക്ക് മാറി. ലേ കൊട്ടാരത്തിന് 9 നിലകളുണ്ട്. രാജകുടുമ്പം മുകളിലത്തെ നിലകളിലാണ് താമസിക്കുന്നത്.

[തിരുത്തുക] സ്ഥിതി വിവര കണക്കുകള്‍

1981 ലെ സെനസസ് പ്രകാരം 81.18 % ലേ ജനത ബുദ്ധമതക്കാരാണ്. കൂടാതെ 15.32 % മുസ്ലിമുകളും, 2.99 % ഹിന്ദുക്കളും, 0.27% സിഖുകാരും, 0.23 % കൃസ്ത്യാനികളുമാണ്. 2001 ലെ സെന്‍സസ് പ്രകാരം ലേയിലെ ജനസംഖ്യ 27513 ആണ്. ഇതില്‍ 61% പുരുഷന്മാരും 39% സ്ത്രീകളുമാണ്. ഇവിടുത്തെ സാക്ഷരതാ നിരക്ക് 75% ആണ്. ഇതില്‍ പുരുഷ് സാക്ഷരത 82% വും, സ്ത്രീ സാക്ഷരത 65% വുമാണ്. ജനസംഖ്യയില്‍ 9% ആറു വയസ്സില്‍ താഴെയുള്ളവരാണ്.

[തിരുത്തുക] ചിത്രങ്ങള്‍

ശാന്തി സ്തൂപത്തില്‍ നിന്നുള്ള ലേ താഴ്വരയുടെ വിസ്താരമാന ദൃശ്യം
Magnify-clip.png
ശാന്തി സ്തൂപത്തില്‍ നിന്നുള്ള ലേ താഴ്വരയുടെ വിസ്താരമാന ദൃശ്യം

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികള്‍

[തിരുത്തുക] അവലംബം

  1. The Journey from Kashmir


"http://ml.wikipedia.org/wiki/%E0%B4%B2%E0%B5%87" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം