ലഡാക്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലഡാക്കിലെ ടാങ്ലങ് ലാ ചുരം
ഇന്ത്യയുടെ വടക്കേ അതിർത്തി സംസ്ഥാനമായ ജമ്മു-കാശ്മീരിലെ ലേ,കാർഗിൽ എന്നീ ജില്ലകൾ ഉൾക്കൊള്ളുന്ന പ്രദേശമാണു ലഡാക്. വടക്ക് കുൺലൂൻ മലനിരകൾക്കും തെക്ക് ഹിമാലയപർവ്വതനിരകൾക്കും ഇടയിലായി സ്ഥിതിചെയ്യുന്ന പ്രദേശമാണിത്. ഇൻഡോ-ആര്യൻ , ടിബെറ്റൻ വംശജരാണ് ഇവിടത്തെ നിവാസികൾ. ലിറ്റ്ൽ ടിബറ്റ് എന്നറിയപ്പെടുന്ന ഇവിടെ ടിബറ്റൻ സംസ്കാരത്തിന്റെ സ്വാധീനം പ്രകടമായി കാണാം. ഭൂരിഭാഗം ജനങ്ങളും ടിബറ്റൻ ബുദ്ധമതവിശ്വാസികളാണ്.