ലാവ ബലൂൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Photo of steaming rocks floating on discoloured water
2011–12 എൽ ഹിയേറോ പൊട്ടിത്തെറി സമയത്ത് ഉണ്ടായ ലാവ ബലൂണുകൾ, നിറം മങ്ങിയ വെള്ളത്തിൽ ഒഴുകുന്നു

സമുദ്രോപരിതലത്തിൽക്കൂടി ഒഴുകുന്ന ലാവയുടെ വാതകം നിറഞ്ഞ കുമിളയാണ് ലാവ ബലൂൺ. ഒരു ലാവ ബലൂണിന്റെ വലിപ്പം നിരവധി മീറ്റർ വരെ ആകാം. കടലിൽ നിന്ന് ഉത്ഭവിക്കുമ്പോൾ, സാധാരണയായി ആവിനിറഞ്ഞ് ചൂടോടുകൂടി കാണപ്പെടുന്ന ലാവ ബലൂൺ കുറച്ചു സമയം സമുദ്രോപരിതലത്തിൽ പൊങ്ങിക്കിടന്ന ശേഷം വെള്ളം നിറഞ്ഞ് മുങ്ങി താഴുന്നു.

ലാവ ബലൂണുകൾ ലാവ പ്രവാഹങ്ങളായി സമുദ്രോപരിതലത്തിലും സമുദ്രത്തിനടിയിലെ വോൾകാനിക് വെൻറുകളിലും രൂപപ്പെടാറുണ്ട്. എന്നാൽ അവ സാധാരണയല്ല. അസോറസ്, കാനറി ദ്വീപുകൾ, ഹവായ്, ജപ്പാൻ, മരിയാന ദ്വീപുകൾ, മെക്സിക്കോ എന്നിവിടങ്ങളിൽ ഇവ കാണപ്പെടുന്നു. പ്രത്യക്ഷമായും, മാഗ്മയുടെ ഉള്ളിൽ കുടുങ്ങിയ വാതകങ്ങൾ ഒടുവിൽ വലിയ കുമിളകൾ ആയി രൂപം പ്രാപിച്ച് യാദൃഛികമായി സമുദ്രത്തിലെ ഉപരിതലത്തിൽ പ്രത്യക്ഷപ്പെടുന്നു. കാനറി ദ്വീപുകളിൽ കാണപ്പെടുന്ന അവശിഷ്ടങ്ങൾ അടങ്ങുന്ന ലാവ ബലൂണുകൾ അഗ്നിപർവ്വതം രൂപംപ്രാപിച്ചതിൻറെ അടിസ്ഥാന വർഷം കണ്ടുപിടിക്കാൻ സഹായിക്കുന്നു. ഈ അവശിഷ്ടങ്ങൾ ആദ്യം വലിയ അഗ്നിപർവ്വതസ്ഫോടനം സമീപിച്ചിരിക്കുന്നതിൻറെ അടയാളമായി തെറ്റായി വ്യാഖ്യാനിച്ചിരുന്നു.

ദൃശ്യപരത[തിരുത്തുക]

A lava balloon at El Hierro

വാതകം നിറഞ്ഞ ലാവയുടെ[1] കുമിളകൾ സമുദ്രോപരിതലത്തിൽക്കൂടി ഒഴുകുന്നതാണ് ലാവബലൂണുകൾ.[2]എൽ ഹിയ്രോയിൽ (കാനറി ദ്വീപുകൾ) 0.3 മീറ്റർ (1 ft 0 in) വരെ വലിപ്പമുള്ളതും ടെർസിറയിൽ 2011-2012 അഗ്നിപർവ്വത സ്ഫോടനത്തിലെ നിരീക്ഷണത്തിൽ ഏതാണ്ട് 3 മീറ്റർ (9.8 അടി) വരെ വൃത്താകാരത്തിലുള്ള ലാവ ബലൂണുകൾ സൃഷ്ടിക്കപ്പെട്ടിരുന്നു.[3] 3–8-സെന്റീ സെന്റീമീറ്റർ-(1.2–3.1 in) കട്ടിയുള്ള പുറംതോടിനാൽ ചുറ്റളവുള്ള ഒന്നോ ചിലപ്പോൾ അതിലധികമോ വലിയ വലിപ്പമുള്ള അറകളോടുകൂടിയ ലാവ ബലൂണുകളും കാണപ്പെടുന്നു.

വിവരണം[തിരുത്തുക]

1989-ൽ അസോറസിലെ[4] ടേർസേിര ദ്വീപിൽ നിന്നും സമീപത്തുള്ള ഇസു-ടോബുവിലെ (ജപ്പാൻ) ടെയ്ഷിനോൾ [5] നിന്നും 1891-ൽ എൽ ഹിയ്രോ, പാന്ടെല്ലേറിയ കടൽത്തീരം (ഇറ്റലിയിലെ ഫൊയ്സ്സ്റ്റനർ അഗ്നിർവ്വതം), 1877-ൽ കീലാകേകുവാ ബേ (മൗന ലോവ[6], ഹവായി) [7]എന്നിവിടങ്ങളിൽ നിന്നും ഉള്ള ലാവ ബലൂണുകളെക്കുറിച്ച് വിവരിച്ചിട്ടുണ്ട്. റെക്റ്റിക്കുലേറ്റോടുകൂടിയ [i][8] സമാന ഫ്ലോട്ടിംഗ് സ്കോറിയ ബ്ലോക്കുകൾ 1993-1994-ൽ മെക്സിക്കോയിലെ സോക്കോർറോയിൽ കണ്ടെത്തിയിരുന്നു.[4] 2012 വരെ, ലാവാ ബലൂണുകൾ ഈ സൈറ്റുകളിൽ നിന്നു മാത്രമേ നിരീക്ഷിക്കപ്പെട്ടിട്ടുള്ളൂ.[7]നിരീക്ഷണങ്ങളുടെ എണ്ണം വർദ്ധിപ്പിച്ചതിലൂടെ സമുദ്രാന്തർഭാഗത്തെ അഗ്നിപർവ്വതത്തിൻറെ (submarine volcanism) ഒരു സാധാരണ സംഗതി മാത്രമായാണ് സൂചിപ്പിക്കുന്നത്.[5]

അവലംബം[തിരുത്തുക]

  1. Aparicio, Sergio Sainz-Maza; Carlo, Paola Del; Benito-Saz, Maria Angeles; Bertagnini, Antonella; García-Cañada, Laura; Pompilio, Massimo; Cerdeña, Itahiza Domínguez; Roberto, Alessio Di; Meletlidis, Stavros (11 November 2015). "New insight into the 2011–2012 unrest and eruption of El Hierro Island (Canary Islands) based on integrated geophysical, geodetical and petrological data". Annals of Geophysics. 58 (5): 5. doi:10.4401/ag-6754. ISSN 2037-416X.
  2. White, James D.L.; Schipper, C. Ian; Kano, Kazuhiko (2015-01-01). Submarine Explosive Eruptions. The Encyclopedia of Volcanoes. pp. 557–558. doi:10.1016/B978-0-12-385938-9.00031-6. ISBN 9780123859389.
  3. Gaspar, João L.; Queiroz, Gabriela; Pacheco, José M.; Ferreira, Teresa; Wallenstein, Nicolau; Almeida, Maria H.; Coutinho, Rui (2013). Basaltic Lava Balloons Produced During the 1998–2001 Serreta Submarine Ridge Eruption (Azores). Explosive Subaqueous Volcanism. Geophysical Monograph Series. 140. pp. 205–212. Bibcode:2003GMS...140..205G. doi:10.1029/140gm13. ISBN 978-0-87590-999-8 – via ResearchGate.
  4. 4.0 4.1 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Gaspar എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  5. 5.0 5.1 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; White2015 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  6. Casas et al. 2018, പുറം. 136.
  7. 7.0 7.1 Pacheco et al. 2012, പുറം. 1380.
  8. 8.0 8.1 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Kelly എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.

ഉറവിടങ്ങൾ[തിരുത്തുക]

പുറം കണ്ണികൾ[തിരുത്തുക]

കുറിപ്പുകൾ[തിരുത്തുക]

  1. Reticulites are extremely vesicular magmatic rocks that are foamy.[8]
"https://ml.wikipedia.org/w/index.php?title=ലാവ_ബലൂൺ&oldid=3989757" എന്ന താളിൽനിന്ന് ശേഖരിച്ചത്