Jump to content

രൺധീർ കപൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
രൺധീർ കപൂർ
രൺധീർ കപൂർ 2020 ൽ
ജനനം (1947-02-15) 15 ഫെബ്രുവരി 1947  (77 വയസ്സ്)[1]
ദേശീയതഇന്ത്യൻ
തൊഴിൽനടൻ, നിർമ്മാതാവ്, സംവിധായകൻ
ജീവിതപങ്കാളി(കൾ)
(m. 1971)
കുട്ടികൾകരിഷ്മ കപൂർ
കരീനാ കപൂർ
മാതാപിതാക്ക(ൾ)കൃഷ്ണ, രാജ് കപൂർ
ബന്ധുക്കൾSee Kapoor family

ബോളിവുഡ് ചലച്ചിത്ര രംഗത്തെ ഒരു നടനും, നിർമ്മാതാവും, സംവിധായകനുമാണ് രൺധീർ കപൂർ (ജനനം: 15 ഫെബ്രുവരി, 1947). ഡാബൂ എന്നാണ് അദ്ദേഹത്തിന്റെ ബോളിവുഡിൽ അറിയ പ്പെടുന്ന ഓമനപ്പേര്.

സ്വകാര്യ ജീവിതം

[തിരുത്തുക]

ബോളിവുഡ് രംഗത്തെ മികച്ച കുടുംബമായ കപൂർ കുടുംബത്തിലാണ് രൺധീർ ജനിച്ചത്. പ്രമുഖ നടനായ രാജ് കപൂറിന്റെ മൂത്ത പുത്രനാണ് രൺധീർ. നടന്മാരായ ഋഷി കപൂർ, രാജീവ് കപൂർ എന്നിവർ സഹോദരന്മാരാണ്. പ്രമുഖ നടിയായ ബബിതായാണ് പത്നി. നടിമാരായ കരിഷ്മ കപൂർ, കരീന കപൂർ എന്നിവർ മക്കളാണ്.

അഭിനയജീവിതം

[തിരുത്തുക]

1971 ൽ ആദ്യമായി അഭിനയിക്കുകയും , ചിത്രം സംവിധാനം ചെയ്യുകയും ചെയ്തു കൊണ്ടാണ് രൺധീർ അഭിനയ രംഗത്തേക്ക് വരുന്നത്. കൽ ആജ് ഓർ കൽ എന്ന് ഈ ചിത്രത്തിൽ കപൂർ കുടുംബത്തിലെ പലരും അഭിനയിക്കുകയും ചെയ്തു. ഈ ചിത്രം ഒരു വിജയമായിരുന്നു.[2] ഇതിനു ശേഷം രണ്ട് ചിത്രങ്ങൾ കൂടി വിജയമായി അഭിനയിച്ചു. 1972 ൽ ജയ ബച്ചൻ നായികയായി അഭിനയിച്ച ജവാനി ദീവനി എന്ന ചിത്രം വിജയമായി. [1].

പിന്നീട് 1970 കളുടെ അവസാനത്തിൽ ധാരാളം ചിത്രങ്ങളിൽ അഭിനയിച്ചു. 1984 ലെ ഖസാന് എന്ന ചിത്രത്തിന് ശേഷം അഭിനയ ജീവിതത്തിൽ നിന്നും വിരമിച്ചു. 1991 ൽ ഹെന്ന എന്ന ചിത്രം സംവിധാനം ചെയ്തു. ഇതിലെ സംവിധാനത്തിന് മികച്ച ഫിലിംഫെയർ പുരസ്കാരം ലഭിച്ചു. 1999 ൽ ആ അബ് ലൌഡ് ചലേം എന്ന് ചിത്രം നിർമ്മിച്ചു.

1999 ൽ തന്നെ മദർ എന്ന ചിത്രത്തിൽ അഭിനയിച്ചു കൊണ്ട് അഭിനയത്തിലേക്ക് തിരിച്ചു വന്നു. പിന്നീട് 2003 ലും അർമാൻ എന്ന ചിത്രത്തിൽ അഭിനയിച്ചു.

അവലംബം

[തിരുത്തുക]
  1. Jain, Madhu (2009). The Kapoors: The First Family of Indian Cinema (Revised ed.). Penguin Group India. ISBN 978-0-14306-589-0.
  2. [ https://web.archive.org/web/20061021015438/http://www.boxofficeindia.com/1971.htm]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=രൺധീർ_കപൂർ&oldid=3936027" എന്ന താളിൽനിന്ന് ശേഖരിച്ചത്