മൊബൈൽ ഫോൺ വികിരണം
മൊബൈൽ ഫോൺ പ്രവർത്തിക്കുമ്പോൾ പുറപ്പെടുവിക്കുന്ന വികിരണം (radiation ) മനുഷ്യന്റെ ആരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു എന്നുള്ള പഠനത്തിനു വളരെ ഏറെ പ്രസക്തി ഉണ്ടായിരിക്കുകയാണ്. ജൂൺ 2009 ലെ കണക്കനുസരിച്ച് 430 കോടി ജനങ്ങൾ ലോകമെമ്പാടുമായി മൊബൈൽ ഫോൺ ഉപയോഗിക്കുന്നു.[1]). ഏറ്റവും കുറഞ്ഞ തരംഗദൈർഘ്യം ഉള്ള വൈദ്യുതകാന്ത തരംഗങ്ങൾ (microwave ) ഉപയോഗിച്ചാണ് ആണ് മൊബൈൽ ഫോൺ പ്രവർത്തിക്കുന്നത്. വാർത്ത വിനിമയ രംഗത്തെ മിക്ക ഉപകരണങ്ങളും ഇതേ തരത്തിലുള്ള വികിരണം വിവിധ അളവുകളിൽ പ്രസരിപ്പിക്കുന്നൊണ്ട്.
[തിരുത്തുക] ലോകാരോഗ്യസംഘടനയുടെ വെളിപ്പെടുത്തലുകൾ
അന്തർരാഷ്ട്ര അർബുദ ഗവേഷണ കേന്ദ്രത്തിന്റെ(IARC) അർബുദജന്യ ഗണപട്ടികയിൽ വൈദ്യുതകാന്ത റേഡിയോ തരംഗങ്ങൾക്ക് 2B ആയി സ്ഥാനം നൽകിയതിനെ തുടർന്ന്, 31 മെയ് 2011 ല് ലോകാരോഗ്യസംഘടന, മൊബൈൽ ഫോൺ വികിരണം മനുഷ്യരിൽ അർബുദം ഉണ്ടാക്കിയേക്കാമെന്നു വെള്പ്പെടുത്തി 14 രാജ്യങ്ങളിൽ നിന്നായി 31 വിദഗ്ധർ ഉൾപ്പെട്ട യോഗം ഫ്രാൻസിലെ ലിഓൻ പട്ടണത്തിൽ എട്ടു ദിവസ്സത്തെ ചർച്ച നടത്തിയിരുന്നു. കഴിഞ്ഞ ഒരു ദശകത്തിൽ നടത്തിയ ഏറ്റവും ദീർഘമായ രണ്ടു ഗവേഷണങ്ങളിൽ, ഏറ്റവും കൂടുതൽ സമയം മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരിലാണ് കൂടുതൽ സാധ്യതയെന്ന് കണ്ടെത്തി. 13000 പേരാണ് പരീക്ഷണത്തിൽ പങ്കെടുത്തത്. മൊബൈൽ ഫോൺ കൂടുതൽ ഉപയോഗിക്കുന്നവർക്ക് ഗ്ലയോമ (Glioma ) എന്ന തലച്ചോറിനെ ബാധിക്കുന്ന അർബുദം വരാനുള്ള സാധ്യത 40 % കൂടുതലാണ്, അതായത് ദിവസം 30 മിനിട്ട് വീതം 10 വര്ഷം ഉപയോഗിച്ചവർക്ക് [2] [3] മൊബൈൽ ഫോൺ വികിരണം മറ്റ് അർബുദങ്ങൾക്കുംകാരണമാകുമോ എന്നതിനെക്കുറിച്ച് തീർച്ചപ്പെടുത്തുവാൻ ഇതുവരെ ഉള്ള പഠനങ്ങൾക്ക് കഴിഞ്ഞിട്ടില്ല. അർബുദജന്യമാണെന്ന 2 ബി തരംതിരുവ് യുക്തിസഹജമെന്നാണ് ലോകാരോഗ്യസംഘടന അവരുടെ റിപ്പോർട്ടിൽ ഉറപ്പിച്ചു പറയുന്നത്. പഠന റിപ്പോർട്ടുകൾ മാറ്റി തെളിയിക്കുന്നതുവരെ മൊബൈൽ ഫോൺ വികിരണം കുറക്കുന്നതിലേക്കായി സ്പീക്കർ അല്ലെങ്കിൽ ഹെഡ് സെറ്റുകൾ ഉപയോഗിക്കുക, സംസാരം ഒഴിവാക്കി ടെക്സ്റ്റ് മെസ്സേജ് ആശ്രയിക്കുക, അതുവഴി തലച്ചോറുമായുള്ള പ്രോസസർ സാമിപ്യം പരമാവധി അകറ്റുക, എന്നതാണ് പ്രായോഗിക നിർദേശം [2][4] ഇതൊന്നുമല്ലെങ്കിൽ ലാൻഡ് ഫോൺ ഉപയോഗിക്കുകയാണ് നല്ലതെന്ന് ലോകാരോഗ്യസംഘടന.
[തിരുത്തുക] അവലംബം
- ↑ "Market Data Summary (Q2 2009)". GSM Association. http://www.gsmworld.com/newsroom/market-data/market_data_summary.htm, ശേഖരിച്ചത്: 2010-01-30.
- ↑ 2.0 2.1 "World Health Organization/International Agency for Research on Cancer Classifies Radiofrequency Electromagnetic Fields as Possibly Carcinogenic to Humans". World Health Organization. http://www.iarc.fr/en/media-centre/pr/2011/pdfs/pr208_E.pdf, ശേഖരിച്ചത്: 2011-05-31.
- ↑ "World Health Organization: Cell Phones May Cause Cancer". Business Insider. http://www.businessinsider.com/cell-phones-cause-cancer-2011-5, ശേഖരിച്ചത്: 2011-05-31.
- ↑ Hachman, Mark (31 May 2011). "WHO Finds Tentative Link Between Cell Phones, Cancer". pcmag.com. http://www.pcmag.com/article2/0,2817,2386202,00.asp, ശേഖരിച്ചത്: 2011-06-01.