മുഹമ്മദലി ശിഹാബ് തങ്ങൾ
| പാണക്കാട് സയ്യദ് മുഹമ്മദലി ശിഹാബ് തങ്ങൾ | |
|---|---|
സയ്യദ് മുഹമ്മദലി ശിഹാബ് തങ്ങൾ |
|
| ജനനം | 1936 മേയ് 4 മലപ്പുറം, കേരളം, ഇന്ത്യ |
| മരണം | 2009 ഓഗസ്റ്റ് 1 (പ്രായം 73) മലപ്പുറം, കേരളം, ഇന്ത്യ |
| ദേശീയത | ഇന്ത്യൻ |
ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിൻറെ കേരളസംസ്ഥാന അദ്ധ്യക്ഷനായിരുന്നു മുഹമ്മദലി ശിഹാബ് തങ്ങൾ (മേയ് 4, 1936 - ഓഗസ്റ്റ് 1, 2009[1]). പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ എന്ന് അറിയപ്പെടുന്നു. 1975 സെപ്റ്റംബർ ഒന്നു മുതൽ മുസ്ലിം ലീഗിന്റെ സംസ്ഥാന പ്രസിഡണ്ടായിരുന്നു., പിതാവായിരുന്ന പാണക്കാട് സയ്യിദ് അഹമ്മദ് പൂക്കോയ തങ്ങളുടെ മരണ ശേഷമാണ് ഇദ്ദേഹം ഈ പദവിയിലേക്ക് നിയമിതനായത്.[1]. ഒരു രാഷ്ട്രീയ പാർട്ടിയുടെ സംസ്ഥാനപ്രസിഡന്റായി ഏറ്റവും കൂടുതൽ കാലം പൂർത്തിയാക്കുന്ന റെക്കോർഡ് ശിഹാബ് തങ്ങൾക്കാണ്[2].
ഉള്ളടക്കം |
ജീവിതരേഖ [തിരുത്തുക]
1936 മെയ് 4ന് പാണക്കാട് സയ്യിദ് അഹമ്മദ് പൂക്കോയ തങ്ങളുടെ മൂത്തമകനായി ജനിച്ചു.
വിദ്യാഭ്യസം [തിരുത്തുക]
1953-ൽ കോഴിക്കോട് എം.എം. ഹൈസ്കളിൽനിന്നും എസ്.എസ്.എൽ.സി. വിജയിച്ചു.ശേഷം രണ്ടു വർഷം തിരൂരിനടുത്ത് തലക്കടത്തൂരിൽ ദർസ് പഠനം. 1958-ൽ ഉപരിപഠനാർത്ഥം ഈജിപ്തിൽ പോയി. 1958 മുതൽ 1961 വരെ അൽ അസ്ഹറിൽ പഠിച്ചു. തുടർന്ന് 1966 വരെ കെയ്റോ യൂണിവേഴ്സിറ്റിയിൽ പഠിച്ച് ലിസാൻ അറബിക് ലിറ്ററേച്ചർ ബിരുദം നേടി.
കുടുംബം [തിരുത്തുക]
ഭാര്യ: മർഹൂം സയ്യിദ ശരീഫ ഫാത്വിമ മക്കൾ:സുഹ്റ ബീവി, ബഷീറലി ശിഹാബ് തങ്ങൾ, ഫൈറുസ ബീവി, സമീറ ബീവി, അഹമദ് മുനവ്വറലി.
മരണം [തിരുത്തുക]
2009 ഓഗസ്റ്റ് 1-ന് ദേഹാസ്വാസ്ഥ്യം മൂലം മലപ്പുറത്തെ കെ.പി.എം. ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും അവിടെ വച്ച് മരണമടയുകയും ചെയ്തു.[3]
രാഷ്ടീയം [തിരുത്തുക]
1975 സെപ്റ്റംബർ 1 മുതൽ മരണം വരെ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിൻറെ കേരളസംസ്ഥാന അദ്ധ്യക്ഷനായി പ്രവർത്തിച്ചു. സി.എച്ച്. മുഹമ്മദ്കോയ മുഹമ്മദലി ശിഹാബ് തങ്ങളെ അധ്യക്ഷനായി നാമനിർദേശം ചെയ്യുമ്പോൾ അദ്ദേഹത്തിന് 31 വയസ്സായിരുന്നു. മത-സാംസ്കാരിക-സാമൂഹിക-വിദ്യഭ്യസ മണ്ഡലങ്ങളിലും അദ്ദേഹം പ്രവർത്തിച്ചിരുന്നു. വിവിധ പ്രദേശങ്ങളിൽ ഖാസിയായും, യതീംഖാനകളുടെ അദ്ധ്യക്ഷനായും സേവനം അനുഷ്ടിച്ചു. നിരവധി വിദ്യാലയങ്ങൾക്കും ഇദ്ദേഹം മേൽനോട്ടം വഹിച്ചിരുന്നു.
രചനകൾ [തിരുത്തുക]
- ഖലീൽ ജിബ്രാന്റെ കഥകളുടെ വിവർത്തനം[4]
- മതം ,സമൂഹം,സംസ്കാരം (ഈ ഗ്രന്ഥത്തിന് എസ്.കെ.പൊറ്റക്കാട് പുരസ്കാരം ലഭിക്കുകയുണ്ടായി)[5]
കൂടാതെ ആനുകാലികങ്ങളിൽ നിരവധി ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അവലംബം [തിരുത്തുക]
- ↑ 1.0 1.1 "പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ അന്തരിച്ചു" (in മലയാളം). മാതൃഭൂമി. ശേഖരിച്ചത് 2009-08-01.
- ↑ manorama online
- ↑ manorama online
- ↑ മാധ്യമം ഓൺലൈൻ
- ↑ മനോരമ ഓൺലൈൻ