മുതുകുറിശ്ശി ഉണ്ണി
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
കഥകളിയുടെ പരിഷ്കർത്താവായ വീരകേരളവർമ്മയുടെ ഒരു ആശ്രിതനായിരുന്നു മുതുകുറിശ്ശി ഉണ്ണി.
ഉള്ളൂർ, കേരള സാഹിത്യ ചരിത്രം[1] എന്ന തന്റെ ഗ്രന്ഥത്തിൽ മുതുകുറുശ്ശി ഉണ്ണിയെ പറ്റി പരാമർശിച്ചിട്ടുണ്ട്. ശരിയായ പേർ മുതുകുറിശ്ശി ഭാസ്കരൻ നമ്പൂതിരി എന്നായിരുന്നുവെന്നും 1805-1837 ആണ് ജീവിതകാലം എന്നും പറയുന്നു. ബാല്യത്തിൽ തന്നെ അസാധാരണബുദ്ധിശാലിയായിരുന്ന മുതുകുറിശ്ശി ഉണ്ണി, കൂടല്ലൂർ വാസുദേവൻ നമ്പൂതിരിപ്പാടിന്റെ ശിഷ്യനായി വ്യാകരണം അഭ്യസിച്ചു. പിന്നീട് തൃപ്പൂണിത്തുറ ചെന്ന് അവിടെ താമസിപ്പിച്ച് പഠിപ്പിച്ചിരുന്ന ഒരു പരദേശിയായ ദീക്ഷിതരിൽ നിന്നും ന്യായവും വേദാന്തവും പഠിച്ചു. പിന്നീട് അവിടുത്തെ പഠിത്തം മതിയാക്കി ഉണ്ണി കോഴിക്കോട്ടെ സാമൂതിരി കോവിലകത്തേയ്ക്ക് പോയി. കേരളീയരിൽ ആദ്യമായി ചിന്താമണി എന്ന ന്യായഗ്രന്ഥത്തിൽ പാണ്ഡിത്യം നേടിയ മണിത്തമ്പുരാനിൽ നിന്നും ന്യായത്തിൽ ഉപരിഗ്രന്ഥങ്ങൾ വായിക്കാനായിരുന്നു അവിടെ പോയത്. ഉണ്ണിയ്ക്ക് വെറും പതിനഞ്ചുവയസ്സ് മാത്രം പ്രായമുള്ളപ്പോഴാണ് ശൃംഗാരതിലകം എന്ന ഭാണം മുതുകുറുശ്ശി ഉണ്ണി രചിയ്ക്കുന്നത്. പിന്നീട് നടുവിൽ മഠത്തിൽ സ്വാമിയാരുടെ ശിഷ്യനായികൂടി കോഴിക്കോട് തളിയിൽ ക്ഷേത്രത്തിൽ പുഷ്പാഞ്ചലി നിത്യവൃത്തിയായി സ്വീകരിച്ച് അവിടെ തന്നെ താമസിച്ചു. കൊല്ലവർഷം 1012മാണ്ടിൽ പുഷ്പാഞ്ചലി കഴിച്ചുകൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് മരിയ്ക്കുകയും ചെയ്തു എന്ന് ഉള്ളൂർ രേഖപ്പെടുത്തുന്നു. അന്നദ്ദേഹത്തിനു 32 വയസ്സ് തികഞ്ഞിരുന്നില്ല.
വി.ടി. ഭട്ടതിരിപ്പാട്, മുതുകുറുശ്ശി ഉണ്ണിയുടേതായി ഒരു സംസ്കൃതശ്ലോകം "കണ്ണീരും കിനാവും"[2] എന്ന ആത്മകഥാപരമായ പുസ്തകത്തിൽ എഴുതിയിട്ടുണ്ട്.
ഇതുകൂടി കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ ഉള്ളൂരിന്റെ കേരളസാഹിത്യചരിത്രം എന്ന ഗ്രന്ഥത്തിലെ 524 മുതൽ 526 വരെയുള്ള പേജുകൾ
- ↑ "കണ്ണീരും കിനാവും" - വി.ടി. ഭട്ടതിരിപ്പാട് (അധ്യായം: ഗുരുകുലവാസം)