മിന്നാമിനുങ്ങ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
|
|
||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
Adult Photuris lucicrescens firefly
|
||||||||||||||||||||
| ശാസ്ത്രീയ വര്‍ഗീകരണം | ||||||||||||||||||||
|
||||||||||||||||||||
|
|
||||||||||||||||||||
|
Cyphonocerinae |
മിന്നാമിനുങ്ങ് (മിന്നാമിന്നി- Glow-worm) പറക്കുന്ന ഒരു ഷഡ്‌പദമാണ്‍. ആണിനും പെണ്ണിനും ചിറകുകളുണ്ട്. തേനാണ് സാധാരണ ഭക്ഷണം. ഉഷ്ണമേഖലാ പ്രദേശങ്ങളിലാണ് ഇവയെ കൂടുതല്‍ കാണപ്പെടുന്നത്. കൂടെ കൂടെയാണിവ പ്രകാശം വിതറുന്നത്. ആണും പെണ്ണും പരസ്പരം ആകര്‍ഷിക്കുന്നതിനു വേണ്ടിയാണ്‍ മിന്നാമിനുങ്ങുകള്‍ പ്രകാശം പരത്തുന്നതെന്നു് പറയപ്പെടുന്നു. അതല്ല, പക്ഷികളെയും മറ്റും പേടിപ്പിച്ച് അവയുടെ ആക്രമണം ഒഴിവാക്കാനാണീ തന്ത്രമെന്നും പറയപ്പെടുന്നു.
വയറിന്റെ അടിയില്‍ നിന്നുമാണവ പ്രകാശം പരത്തുന്നത്. ലൂസിഫെറിന് (Luciferin), ലൂസിഫെറേസ്(Luciferase) എന്നീ രണ്ട് രാസവസ്തുക്കള്‍ അവയുടെ വയറിന്റെ അടിയില്‍ ഉണ്ട്. ലൂസിഫെറിന്‍ ഓക്സിജനുമായി യോജിച്ച് പ്രകാശമുണ്ടാകുന്നു. ഈ സംയോജനത്തിന്‍ ഒരു രാസത്വകരമായി ലൂസിഫെറേസ് പ്രവര്‍ത്തിക്കുന്നു. ഇങ്ങനെ പ്രകാശമുണ്ടാക്കുന്നതിന്‍ ജൈവപ്രഭ (Bio-Luminescence) എന്ന് പറയുന്നു. മിന്നാമിനുങ്ങിന്റെ വെട്ടം മഞ്ഞയോ ഓറഞ്ചോ ആണ്‍. ഈ വെട്ടം ശാസ്ത്രകാരന്മാരിന്ന് പരീക്ഷണശാലകളില്‍ ഉണ്ടാക്കാറുണ്ടത്രേ!
ഉള്ളടക്കം |
[തിരുത്തുക] പറക്കാന്‍കഴിവുള്ളവര്‍ആണുങ്ങള്‍
ആണ്‍മിന്നാമിനുങ്ങുകള്‍ക്കു മാത്രമേ പറക്കാന്‍ചിറകുകളുള്ളു. പെണ്ണുങ്ങള്‍പുഴുക്കളെ പോലെയാണ്. കല്ലുകളുടെ വിടവുകളിലും പുല്ലിനിടയിലും മറ്റും രത്നക്കല്ലുകള്‍പോലെ രാത്രിയില്‍തിളങ്ങുന്നത് ഈ പെണ്‍പുഴുക്കളാണ്.
ആണിന്‍റെ തലയില്‍വലിയ രണ്ടു കണ്ണുകളും കൊമ്പുപോലുള്ള രണ്ടു സ്പര്‍ശിനികളും കാണാം. ഉരസില്‍രണ്‍ടു ജോടി ചിറകുകളുണ്ട്. അതില്‍പുറമേയുള്ള ചിറകുകള്‍ക്ക് അല്‍പം കട്ടി കൂടിയിരിക്കും. അതിനിടയിലുള്ള ചിറകുകളാണ് പറക്കാന്‍ഉപയോഗിക്കുന്ന്ത്. ഉരസ്സില്‍ത്തന്നെ മൂന്നു ജോടിയായി ആറു കാലുകളുണ്ട്. ശരീരവും കാലുകളും പല ഖണ്‍ടങ്ങള്‍ചേര്‍ന്നുണ്ടായതാണ്. സാധാരണ നമ്മുടെ നാട്ടില്‍കാണപ്പെടുന്ന മിന്നാമിനുങ്ങിന്‍റെ ശാസ്ത്ര നാമം ലാംപൈറിസ് നൊക്ടിലുക്ക (Lampyris noctiluca). ലാം പെറിഡെ കുലത്തില്‍പെടുന്നു. ഇംഗ്ലീഷില്‍ഫയര്‍ഫ്ലൈ എന്നാണ് അറിയപ്പെടുന്നത്
ആണ്‍മിന്നാമിനുങ്ങുകള്‍പറന്നുയരുമ്പോള്‍മാത്രമാണ് പ്രകാശം പുറപ്പെടുവിക്കുന്നത്. താഴ്ന്നും പൊങ്ങിയും പറക്കുന്ന ഇവ ഉയരുമ്പോള്‍മാത്രം പ്രകാശം തെളിയുകയും താഴുമ്പോള്‍അണയുകയും ചെയ്യുന്നു. ഇതു കാണുന്നവര്‍ക്ക് അവ എപ്പോഴും ഒരേനിലയില്‍പറക്കുകയാണെന്നേ തോന്നുകയുള്ളു. ആണ്‍ജീവി ആറു സെക്കഡ് ഇടവിട്ട് നാലഞ്ചുപ്രാവശ്യം മിന്നുമ്പോള്‍പെണ്‍പുഴുക്കളില്‍ചിലത് മങ്ങല്‍കൂടതെ തെളിഞ്ഞുകൊണ്ടിരിക്കുകയും മറ്റുചിലത് രണ്ടു സെക്കന്‍ഡ് ഇടവിട്ട് രണ്ടുമൂന്നുപ്രാവശ്യം വരെ മിന്നുകയും ചെയ്യുന്നു
ആയിരത്തിലധികം ഇനം മിന്നാമിനുങ്ങുകളുണ്ട്. ചിലയിനങ്ങളില്‍പ്രായപൂര്‍ത്തിയായവ മാത്രമേ പ്രകാശം പുറപ്പെടുവിക്കുകയുള്ളു. മറ്റു ചിലതില്‍മുട്ട, മുട്ട വിരിഞ്ഞുണ്ടായ (Larva), പ്രായപൂര്‍ത്തിയായ പ്രാണികള്‍എന്നിവയെല്ലാം പ്രകാശിക്കുന്നു. പ്രകാശത്തിനു ഏറ്റക്കുറച്ചില്‍ഉണ്ടായിരിക്കുമെങ്കിലും പ്രകാശോല്‍പാതനത്തിന്‍റെ കാര്യത്തില്‍ആണ്‍പെണ്‍വ്യത്യാസമില്ല
[തിരുത്തുക] വെളിച്ചത്തിന്‍റെ സൂത്രം
മിന്നാമിനുങ്ങുകളില്‍ പ്രകാശം പുറപ്പെടുവിക്കുന്നത് ഒരു പ്രത്യേകതരം അവയവമാണ്. പലജാതി മിന്നാമിനുങ്ങുകളില്‍ ഇതു പല ആകൃതിയിലും വലുപ്പത്തിലും ഉരസിന്‍റെയോ ഉദരത്തിന്‍റെയോ അടിഭാഗത്തു കാണപ്പെടുന്നു. അതിസൂഷ്മ ശ്വസന നാളികള്‍ ഘടിപ്പിക്കപ്പെട്ട ഒരു കോശസമൂഹമാണ് ഈ അവയവം. ഇതിനടുത്തായി ഒരു കണ്ണാടി പോലെ പ്രകാശത്തെ പ്രതിഫലിപ്പിക്കുന്ന വ്യത്യസ്തമായ മറ്റൊരു കോശസമൂഹംകൂടിയുണ്ട്. അതുകൊണ്ടാണ് പ്രകാശം കൂടുതല്‍ തീക്ഷ്ണമായി പുറത്തുകാണാന്‍ കഴിയുന്നത്. ഈ അവയവത്തിലെ പേശികള്‍ ഇടയ്ക്കിടെ സങ്കോചിപ്പിച്ച് വെളിച്ചമുണ്ടാക്കുന്ന രാസപദാര്‍ഥം പുറത്തുവിടുന്നതുകൊണ്ടാണ് വെളിച്ചം ഇടവിട്ടുമാത്രം ഉണ്ടാകുന്നത്.
1885 - ല്‍ ഡ്യൂബൊയ്സ് എന്ന ശാത്രജ്ഞനാണ് മിന്നാമിനുങ്ങുകളുടെ മിന്നും രഹസ്യം കണ്ടെത്തിയത്. മിന്നാമിന്നുകളുടെ ഉദരഭാഗത്തുള്ള ശ്വസനനാളികള്‍ ഘടിപ്പിക്കപ്പെട്ട കോശസമൂഹത്തില്‍ ഒരുതരം പ്രോട്ടീനായ ലൂസിഫെറിന്‍ എന്നരാസവസ്തുവുണ്ട്. ലൂസിഫറേസ് എന്ന ഒരു എന്‍സൈമും ഈ അവയവത്തില്‍ നിര്‍മ്മിക്കപ്പെടുന്നു. ലൂസിഫെറിന്‍, ലൂസിഫെറേസിന്‍റെ സാന്നിധ്യത്തില്‍ അന്തരീക്ഷത്തിലെ ഓക്സിജനുമായി സംയോജിച്ച് ഓക്സീകരണം നടക്കുന്നു. ഇതിന്‍റെ ഫലമായാണ് പ്രകാശം ഉണ്ടാവുന്നത് (പ്രകാശം കൊണ്ടുവരുന്ന വസ്തു എന്നര്‍ഥമുള്ള ലൂസഫെറസ് എന്ന പദത്തില്‍നിന്നാണ് ലൂസിഫെറിന്‍ എന്ന പേരുണ്ടായത്)
[തിരുത്തുക] ചൂടില്ലാ വെട്ടം
രാസപ്രവര്‍ത്തനത്തിന്‍റെ ഫലമായി ഊര്‍ജം പ്രകാശരൂപത്തില്‍ഉല്‍സര്‍ജിക്കപ്പെടുന്നതിനെ രാസദീപ്തി (Chemiluminescence) എന്നു വിളിക്കുന്നു. രാസപ്രവര്‍ത്തനംകൊണ്ടുണ്ടാകുന്ന രാസപ്രവര്‍ത്തനഫലമായുണ്ടാകുന്ന ഉത്പന്നങ്ങള്‍ആഗിരണം ചെയ്യുന്നു. അപ്പോള്‍അവ ഒരു ഉയര്‍ന്ന ഊര്‍ജനില പ്രാപിക്കുന്നു. ഈ ഉത്തേജിത നിലയില്‍നിന്നു തന്‍മാത്രകള്‍സാധാരണ നിലയിലേക്കു മടങ്ങുമ്പോള്‍, നേടിയ ഊര്‍ജം പുരത്തുവിടുന്നു. ഇതാണു പ്രകാശമായി പ്രത്യക്ഷപ്പെടുന്നത്.
മിന്നാമിനുങ്ങുകളില്‍ വെളിച്ചത്തിനു കാരണം ഇത്തരമൊരു പ്രവത്തനമാണ്. രാസപ്രവര്‍ത്തനം മൂലം വെളിച്ചം പുറപ്പെടുവിക്കുവാനുള്ള ജീവികളുടെ കഴിവിനെ ജൈവദീപ്തി (Bioluminescence) എന്നു പറയുന്നു. പ്രകാശിക്കുന്ന സമയത്തു താപം പുറത്തുവരാത്തതിനാല്‍ ഇത്തരം പ്രകാശത്തെ തണുത്ത വെളിച്ചം എന്നു വിശേഷിപ്പിക്കാറുണ്ട്.
മിന്നാമിനുങ്ങും കൂട്ടുകാരും വെളിച്ചം പരത്തുന്നത് ഇരുട്ടിനെ അകറ്റാനല്ല. ഇരയെ ആകര്‍ഷിക്കുക, ഇണയെ ആകര്‍ഷിക്കുക, ശത്രുക്കളെ വിരട്ടുക തുട്ങ്ങി അനേകം ലക്ഷ്യങ്ങളുണ്ട് ഈ വെളിച്ചം വിതറലിന്. മിന്നാമിന്നുകളില്‍ ഈ ജൈവ ദീപ്തി ഇണയെ ആകര്‍ഷിക്കാനുള്ള ഉപാധിയാണ്. ഇണചേരേണ്ട കാലമാകുമ്പോഴാണ് മിന്നാമിനുങ്ങുകളെ ധാരാള്‍മായി കാണപ്പെടുന്നത്. എന്നാല്‍ ബാക്റ്റീരിയകളിലേയും കുമിളുകളിലേയും ജൈവ ദീപ്തിയുടെ ധര്‍മം എന്തെന്ന് ഇനിയും മനസിലാക്കിയിട്ടില്ല.
[തിരുത്തുക] തിന്നാതെ മിന്നുന്നവര്‍
രാതിയില്‍ മാത്രം പറന്നുനടക്കുന്ന മിന്നാമിനുങ്ങുകളുടെ ഭക്ഷണം എന്താണെന്നു നോക്കാം. മുതിര്‍ന്ന മിന്നാമിനുങ്ങുകള്‍ ആഹാരമൊന്നും കഴിക്കാറില്ല. എന്നാല്‍, ഇവയുടെ ലാര്‍വകള്‍ നോണ്‍ വെജിറ്റേറിയനുകളാണ്. ചത്ത നത്തയ്ക്കാ, ഒച്ച് മുതലായവയുടെ ചാറാണു ഭക്ഷണം. ഇരയുടെ ശരീരത്തില്‍ ദഹനരസം അടങ്ങിയ ദ്രാവകം കുത്തിവച്ച് ഭാഗികമായി ദഹിച്ച ആഹാരം വലിച്ചെടുക്കുന്നു.