മാൾ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സൗദി അറേബ്യൻ നഗരമായ ജിദ്ദയിൽ സ്ഥിതി ചെയ്യുന്ന റെഡ് സീ മാളിന്റെ ഉൾവശം
കൊച്ചിയിൽ സ്ഥിതി ചെയ്യുന്ന ഒബ്രോൺമാളിന്റെ മേലാപ്പ്
ഒന്നോ അതിലധികമോ കെട്ടിടങ്ങളിലായി നിരവധി വ്യാപാരസ്ഥാപനങ്ങളെ ഒന്നിച്ചു ചേർത്ത് പ്രർത്തിക്കുന്ന ബ്രഹത് വ്യാപാരസമുച്ചയമാണ് മാൾ അഥവാ ഷോപ്പിംഗ് മാൾ. പരമ്പരാഗത ചന്തകളുടെ ആത്യന്താധുനിക രൂപാന്തരമാണ് മാളുകൾ.വിശാലമായ പാർക്കിംഗ് സൗകര്യം, ശീതീകരിച്ച ഇടനാഴികൾ, തദ്ദേശ വിദേശ ബ്രാന്റുകളുടെ ലഭ്യത, ഒരു വ്യാപാരസ്ഥാപനത്തിൽ നിന്നും മറ്റൊന്നിലേക്ക് വേഗത്തിൽ പോകനുള്ള സൗകര്യം ഇവ മാളുകളുടെ പ്രത്യേകതയാണ്. ) ലോകത്തെ ഏറ്റവും വലിയ ഷോപ്പിംഗ് മാൾ ചൈനയിലെ ഡോംഗ്വാൻ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന സൗത്ത് ചൈന മാൾ ആണ്. 600,000 ചതുരശ്രമീറ്റർ തറ വിസ്തൃതിയുള്ള ഈ മാളിൽ 1500 ലധികം സ്റ്റോറുകൾ ഉള്ളതായി കണക്കാക്കപ്പെടുന്നു
ഘടന [തിരുത്തുക]
- ആങ്കർ സ്റ്റോർ - മാളുകളിലെ പ്രധാന ആകർഷണം ഇവയാണ്. ഹൈപ്പർ മാർക്കറ്റുകൾ, സൂപ്പർ മാർക്കറ്റുകൾ, ഡിപ്പാർട്ട്മെന്റ് സ്റ്റോറുകൾ എന്നിവ ഈ വിഭാഗത്തിൽ ഉൾപ്പെടുന്നു.
- ഫുഡ് കോർട്ട് - തദ്ദേശ വിദേശ ഭോജനശാലകളുടെ ശാഖകൾ
- സ്റ്റാന്റ് എലോൺ സ്റ്റോർ - മാളിന്റെ പ്രധാന കെട്ടിടത്തിന് പുറത്ത് ഒറ്റയായി നിൽക്കുന്നവ
- ഫൺ സോൺ - അമ്യൂസ്മെന്റ് പാർക്കുകളുടേ ചെറിയ രൂപം
- സിനിമാ തിയറ്ററുകൾ
- റീടയിൽ - എല്ലാവിധ ചെറുകിട വ്യാപാര സ്ഥാപനങ്ങളും
- കിയോസ്ക്- എ.ടി.എം., സേവനകേന്ദ്രങ്ങൾ എന്നിവ
കേരളത്തിലെ മാളുകൾ [തിരുത്തുക]
| പേര് | നഗരം | സംസ്ഥാനം | വർഷം | പരിമാണം | |
|---|---|---|---|---|---|
| 1 | ബേ പ്രൈഡ് മാൾ | കൊച്ചി | കേരളം | 2006 | 42,000 sq ft ([ m2) |
| 2 | ഒബ്രോൺ മാൾ | കൊച്ചി | കേരളം | 2008 | 3,50,000 sq ft ([[ m2) |
| 3 | ഗോൾഡ് സൂക്ക് ഗ്രാന്റ് കൊച്ചി | കൊച്ചി | കേരളം | 2010 | 5,00,000 sq ft ([[ m2) |
| 4 | അബാദ് ന്യൂക്ലിയസ് മാൾ | കൊച്ചി | കേരളം | 2010 | 2,30,000 sq ft ([[ m2) |
| 5 | ലുലു മാൾ | കൊച്ചി | കേരളം | 2013 | 22,00,000 sq ft ([ m2) |
| 6 | ഫോറം തോംസൺ മാൾ[1] | കൊച്ചി | കേരളം | 2013 | 9,10,000 sq ft ([[ m2) |
| 7 | ഗ്രേറ്റ് ഇന്ത്യ പാലസ് കൊച്ചി[2] | കൊച്ചി | കേരളം | 2014 | 10,00,000 sq ft ([[ m2) |
| 8 | ദ സമ്മിറ്റ് കൊച്ചി[3] | കൊച്ചി | കേരളം | 2012 | 4,20,000 sq ft ([[ m2) |
| 9 | ക്യൂ വൺ [4] | കൊച്ചി | കേരളം | 2012 | 4,40,000 sq ft ([[ m2) |
| 10 | ബാനി മെഗാ മാൾ[5] | കൊച്ചി | കേരളം | 2014 | 4,00,000 sq ft ([[ m2) |
| 11 | ദ ഹബ് ഐ.ടി. മാൾ[6] | കൊച്ചി | കേരളം | 2011 | 50,000 sq ft ([ m2) |
| 12 | കൊച്ചിൻ എയർപോർട്ട് മാൾ | കൊച്ചി | കേരളം | 2013 | 4,00,000 sq ft ([[ m2) |
| 13 | അഡ്മിറൽ പ്ലാസ കൊച്ചി[7] | കൊച്ചി | കേരളം | 2013 | 70,000 sq ft ([ m2) |
| 14 | ഫോക്കസ് മാൾ[8] | കോഴിക്കോട് | കേരളം | 2008 | 2,50,000 sq ft ([[ m2) |
| 15 | സ്പേസ് മാൾ[9] | കോഴിക്കോട് | കേരളം | 2010 | 1,30,000 sq ft ([[ m2) |
| 16 | സത്രാ ഗാലറി | കോഴിക്കോട് | കേരളം | 2010 | 10,00,000 sq ft ([[ m2) |
| 17 | ജോബീസ് മാൾ, പാലക്കാട് | പാലക്കാട് | കേരളം | 2008 | 3,57,788 sq ft ([[ m2) |
അവലംബം [തിരുത്തുക]
- ↑ http://kochigallan.com/happenings/forum-thomsun-mall/
- ↑ "Low Down on Unitech’s New Mall In Kochi – The Great India Place | Kochivibes | Kochi Cochin News Events Party Alerts & Everything Else". Kochivibe.com. ശേഖരിച്ചത് 2010-11-19.
- ↑ "The Summit Mall Cochin,Kochi,Ernakulam Mall - HAPPENINGS | Kochi Gallan | news | happenings | travel". Kochi Gallan. ശേഖരിച്ചത് 2010-11-19.
- ↑ "Q1 Mall cochin/kochi/ernakulam malls - CITY BUZZ | Kochi Gallan | news | happenings | travel". Kochi Gallan. ശേഖരിച്ചത് 2010-11-19.
- ↑ "The Baani Mega Mall cochin/kochi/ernakulam mall - HAPPENINGS | Kochi Gallan | news | happenings | travel". Kochi Gallan. ശേഖരിച്ചത് 2010-11-19.
- ↑ "Anzera The Hub,IT mall,Malls Cochin Kochi Erankulam Mall - HAPPENINGS | Kochi Gallan | news | happenings | travel". Kochi Gallan. ശേഖരിച്ചത് 2010-11-19.
- ↑ "Admiral Plaza Arcade mall cochin/kochi/ernakulam mall - HAPPENINGS | Kochi Gallan | news | happenings | travel". Kochi Gallan. ശേഖരിച്ചത് 2010-11-19.
- ↑ "Welcome to FOCUSMALL". Focusmall.in. ശേഖരിച്ചത് 2010-07-22.
- ↑ "Galaxy Builders". Galaxy Builders. ശേഖരിച്ചത് 2010-07-22.