മാർക് ടളി
| സർ മാർക് ടളി | ||
|---|---|---|
| ജനനം | ഒക്ടോബർ 24, 1935 കൽക്കട്ട, ഇന്ത്യ |
|
| തൊഴിൽ | പത്രപ്രവർത്തകൻ | |
| സ്ഥാനപ്പേര് | സർ | |
| മതപമായ വിശ്വാസങ്ങൾ | ആഗ്ലിക്കൻ ക്രിസ്ത്യൻ | |
| Notable credit(s) | ||
ഒരു ഇംഗ്ലീഷ് പത്രപ്രവർത്തകനാണ് സർ മാർക് ടളി.ഇംഗ്ലീഷ്: Mark Tully. ഇരുപത്തിരണ്ട് വർഷത്തോളം ബി.ബി.സിയുടെ ഡൽഹി ബ്യൂറോ ചീഫായി അദ്ദേഹം ജോലിചെയ്യുകയുണ്ടായി. തെക്കനേഷ്യയിലെ പ്രധാന സംഭവങ്ങൾ റിപ്പോർട്ട് ചെയ്തുകൊണ്ട് തന്റെ ജോലിയുടെ കൂടുതൽ കാലവും ടളി ചെലവഴിച്ചത് ഇന്ത്യയിൽ തന്നെയായിരുന്നു.
ജീവിത രേഖ [തിരുത്തുക]
1964 ലാണ് മാർക് ടളി, ബി.ബി.സിയുടെ ഇന്ത്യൻ കാര്യങ്ങൾക്കായുള്ള ലേഖകനാവുന്നത്. ഇന്ത്യാ പാക്ക് അതിർത്തിപ്രശ്നമായാലും കൊൽക്കത്ത തെരുവിലെ യാചകരെ കുറിച്ചാണങ്കിലും ഭോപ്പാൽ വാതക ദുരന്തമായാലും ബാബരി മസ്ജിദ് ധ്വംസനമായാലും അവയിലെല്ലാം അദ്ദേഹത്തിന്റെ റിപ്പോർട്ടിംഗ് ഉപഭൂഗണ്ഡത്തെ കുറിച്ചുള്ള വേറിട്ട ഉൾക്കാഴ്ച നൽകുന്നതായിരുന്നു.1992 ൽ പത്‌മശ്രീയും 2005 ൽ പത്‌മഭൂഷണും നൽകി ഭാരത സർക്കാർ അദ്ദേഹത്തെ ആദരിക്കുകയുണ്ടായി. ഇന്ത്യയോടുള്ള മാർക് ടളിയുടെ മതിപ്പ് തന്റെ ഗ്രന്ഥങ്ങളിൽ നിറഞ്ഞ് നിൽക്കുന്നു. ബാബരി മസ്ജിദ് ധ്വംസനവും അയോധ്യയിലെ കലാപവുമന്വേഷിച്ച ലിബർഹാൻ കമ്മീഷൺ മാർക് ടളിയെ സാക്ഷിയായി വിസ്തരിക്കുകയുണ്ടായിട്ടുണ്ട്.[1]
ചില അഭിപ്രായ വ്യത്യാസങ്ങൾ കാരണം 1997 ൽ മാർക് ടളി ബി.ബി.സി വിടുകയായിരുന്നു.