മാണിക്ക്യച്ചെമ്പഴുക്ക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചലച്ചിത്രത്തെക്കുറിച്ചറിയാൻ, ദയവായി മാണിക്ക്യചെമ്പഴുക്ക (ചലച്ചിത്രം) കാണുക.
Golden Dewdrop
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae
(unranked): Angiosperms
(unranked): Eudicots
(unranked): Asterids
നിര: Lamiales
കുടുംബം: Verbenaceae
ജനുസ്സ്: Duranta
വർഗ്ഗം: D. erecta
ശാസ്ത്രീയ നാമം
Duranta erecta
L.
പര്യായങ്ങൾ

പര്യായങ്ങൾ theplantlist.org - ൽ നിന്നും

പ്രമാണം:മാണിക്യച്ചെമ്പഴുക്ക.jpg
മാണിക്യച്ചെമ്പഴുക്ക

കുറ്റിച്ചെടിയായി വളരുന്ന ഒരു ഉദ്യാന സസ്യമാണ്‌ മാണിക്യച്ചെമ്പഴുക്ക (Golden Dewdrop). വെർബിനേസി (Verbenaceae) സസ്യകുടുംബത്തിൽ ഉൾപ്പെടുന്ന ഇതിന്റെ ശാസ്ത്രീയ നാമം Duranta erecta എന്നാണ്‌.

വിവരണം[തിരുത്തുക]

മാണിക്യച്ചെമ്പഴുക്ക കുറ്റിചെടിയായി വളരുന്ന ഒരു സസ്യമാണ്. ഏകദേശം 18 അടി(5.5 മീ.) ഉയരത്തിൽ വരെ വളർന്നു പന്തലിക്കാറുണ്ട്. പൂർണ്ണ വളർച്ചയെത്തിയ ചെടികളിൽ ചെറിയ മുള്ളുകൾ കാണാറുണ്ട്. ചെറിയ ചെടികളിൽ സാധാരണ ഗതിയിൽ മുള്ളുകൾ കാണാറില്ല. ഇലകൾക്ക് ഇളം പച്ച നിറമാണുള്ളത്, ഇവയ്ക്ക് 3 ഇഞ്ച്(8 സെ.മി) നീളമുണ്ടാകാറുണ്ട്. പൂക്കൾ ഇളം നീല നിറത്തിലോ, വയലറ്റ് നിറത്തിലോ ആണ്‌ കാണാറുള്ളത്. വർഷത്തിൽ മുഴുവൻ സമയവും ഈ ചെടിയിൽ പൂക്കൾ കാണാറുണ്ട്. ചെടിയിലെ കായ്കൾക്ക് മഞ്ഞ നിറമാണുള്ളത്. കാഴ്ചയിൽ കായ്കൾക്ക് മഞ്ഞ നിറത്തിലുള്ള മുത്തുകളോട് സാമ്യമുണ്ട്. ഇതിന്റെ ഇലകളും കായ്കളും വിഷമാണ്, ഈ വിഷം കുട്ടികൾ, പട്ടി, പൂച്ച എന്നിവയെ കൊല്ലാൻ തക്ക വീര്യമുള്ളതാണ്‌.[1]. എന്നിരുന്നാലും കുയിലുകളും മറ്റും ഇതിന്റെ കായ് ഭക്ഷിക്കാറുണ്ട്. സൂര്യന്റെ പര്യായ പദമായി മാണിക്യച്ചെമ്പഴുക്ക ഉപയോഗിക്കാറുണ്ട്

ശാസ്ത്രീയമായ വർഗ്ഗീകരണം[തിരുത്തുക]

ഡുരാന്റ എന്ന് ജനുസ്സിനു പേരു നൽകിയത് കാസ്റ്റർ ഡുരാന്റസ് എന്ന പതിനാലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഇറ്റലിക്കാരനായ സസ്യ ശാസ്ത്രജ്ഞനോടുള്ള ആദരസൂചകമായാണ്.

അവലംബം[തിരുത്തുക]

  1. Thompson, N (2007). Poisonous Plants in Australia: Enabling consumers to buy safe plants (PDF). WWF-Australia. pp. p. 10. ശേഖരിച്ചത് 2008-12-11. 

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Commons:Category
വിക്കിമീഡിയ കോമൺസിലെ Duranta erecta എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:
"http://ml.wikipedia.org/w/index.php?title=മാണിക്ക്യച്ചെമ്പഴുക്ക&oldid=1848168" എന്ന താളിൽനിന്നു ശേഖരിച്ചത്