മാഗെൻ ഡേവിഡ് സിനഗോഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Magen David Synagogue
Magen David Synagogue end of the 19th century
അടിസ്ഥാന വിവരങ്ങൾ
സ്ഥലം340, Sir J. J. Road Byculla, Mumbai
 India
മതവിഭാഗംOrthodox Judaism
ആചാരക്രമംSephardi
രാജ്യംഇന്ത്യ
പ്രവർത്തന സ്ഥിതിActive
നേതൃത്വംMr. Solomon Sopher
വെബ്സൈറ്റ്http://www.jacobsassoon.com/synagogues/magen-david-synagogue
വാസ്തുവിദ്യാ വിവരങ്ങൾ
വാസ്തുവിദ്യാ തരംSynagogue
വാസ്‌തുവിദ്യാ മാതൃകVictorian [1]
പൂർത്തിയാക്കിയ വർഷം1864
Specifications
മുഖവാരത്തിന്റെ ദിശWest
ശേഷിOver 200
മിനാരം1 Clock Tower
നിർമ്മാണസാമഗ്രിConcrete, Steel, Glass

മുംബൈ നഗരത്തിൽ ബൈക്കുള എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു ജൂതപ്പള്ളിയാണ് മാഗെൻ ഡേവിഡ് സിനഗോഗ്. ഇന്ത്യയിലെ ഏറ്റവും വലിയ സിനഗോഗ് ആണിത്[2].

ചരിത്രം[തിരുത്തുക]

1864 ൽ ഡേവിഡ് സസ്സൂൺ എന്ന വ്യാപാരിയാണ് ഈ സിനഗോഗ് നിർമ്മിച്ചത്. ബാഗ്ദാദ് ഗവർണറായ ദാവൂദ് പാഷയുടെ പീഡനങ്ങളിൽ നിന്ന് രക്ഷപ്പെട്ട് ഇന്ത്യയിലെത്തിയ ബാഗ്ദാദി ജൂതസമുദായത്തിന്റെ ആരാധനാലയമായി വിക്ടോറിയൻ മാതൃകയിൽ ഇത് നിർമ്മിക്കപ്പെട്ടു. അക്കാലത്ത് മുംബൈയിലെ ഏറ്റവും മെച്ചപ്പെട്ട പ്രദേശങ്ങളിലൊന്നായിരുന്നു ഇത്[3]. പിൽക്കാലത്ത് ബൈക്കുള പ്രദേശത്തെ യഹൂദസമൂഹം വളരുകയും എല്ലാ ഭക്തജനങ്ങൾക്കും ആരാധനക്കായി ഈ സിനഗോഗ് പോരാതെ വരികയും ചെയ്തതോടെ 1910-ൽ, ഡേവിഡ് സസ്സൂണിന്റെ പൗത്രനായ ജേക്കബ് സസ്സൂണിന്റെ സഹായത്തോടെ ഈ സിനഗോഗ് വിപുലപ്പെടുത്തി. 2011-ൽ 150-ആം വാർഷികത്തോടനുബന്ധിച്ച് കെട്ടിടം നവീകരിച്ചു.

സ്കൂളുകൾ[തിരുത്തുക]

സിനഗോഗിനോട് ചേർന്ന് രണ്ട് സ്കൂളുകളും പ്രവർത്തിക്കുന്നു. ഇവ ജൂതസമൂഹത്തിനായി തുടങ്ങിയവയാണെങ്കിലും പ്രദേശത്തെ ജൂതരുടെ എണ്ണം കുറഞ്ഞതോടെ മറ്റു സമുദായങ്ങളിലുള്ള കുട്ടികളെയും പ്രവേശിപ്പിച്ചു തുടങ്ങി. ഇന്ന് ഈ സ്കൂളുകളിൽ 98 ശതമാനവും പരിസരത്തെ മുസ്ലിം വിദ്യാർത്ഥികളാണ്.

ഇതുകൂടാതെ ഒരു ഡിസ്പെൻസറിയും ഒരു ജൂതശ്മശാനവും ഇവിടെയുണ്ട്.

അവലംബം[തിരുത്തുക]

  1. Manasseh, Rachel. "The Baghdadi Synagogues in Bombay and Poona". shalom2.20m.com. Retrieved 10 October 2018.
  2. https://www.dnaindia.com/mumbai/report-restored-mumbai-synagogue-celebrates-150-years-of-peace-1628300
  3. http://www.shalom2.20m.com/poona.htm
"https://ml.wikipedia.org/w/index.php?title=മാഗെൻ_ഡേവിഡ്_സിനഗോഗ്&oldid=3706917" എന്ന താളിൽനിന്ന് ശേഖരിച്ചത്