മഹാത്മാഗാന്ധി സർവ്വകലാശാല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മഹാത്മാഗാന്ധി യൂനിവേഴ്‌സിറ്റി

മഹാത്മാ ഗാന്ധി സർവ്വകലാശാല പ്രവേശനകവാടം
ആദർശസൂക്തം വിദ്യായ അമ്രൃതംസ്നുതേ
സ്ഥാപിതം 1983
വിഭാഗം/തരം പബ്ലിക്
ചാൻസലർ എച്ച്.ആർ. ഭരദ്വാജ്
വൈസ് ചാൻസലർ ഡോ. രാജൻ ഗുരുക്കൾ
സ്ഥലം കോട്ടയം, കേരളം, ഇന്ത്യ
അഫിലിയേഷൻ യു.ജി.സി
വെബ്‌സൈറ്റ് എം.ജി.യൂനിവേഴ്‌സിറ്റി
സർവ്വകലാശാലയുടെ മുന്നിലെ കവല

മഹാത്മാഗാന്ധി സർവ്വകലാശാല അഥവാ എം.ജി.യൂനിവേഴ്‌സിറ്റി 1983 ഒക്ടോബർ 3-നാണ്‌ സ്ഥാപിതമായത്. കോട്ടയമാണ് സർവ്വകലാശാലയുടെ ആസ്ഥാനം. ഈ സർ‌വ്വകലാശാലയ്ക്ക് കീഴിൽ കേരളത്തിലെ അഞ്ച് ജില്ലകളിലായി 123 ആർ‌ട്സ് ആൻറ് സയൻസ് കോളേജുകളും, 3 മെഡിക്കൽ കോളേജുകളും, 22 എഞ്ചിനീയറിംഗ് കോളേജുകളും, 20 നഴ്സിങ് കോളേജുകളും, 7 ദന്തൽ കോളേജുകളും, 3 ആയുർവേദ കോളേജുകളും, 2 ഹോമിയൊ കോളേജുകളും, ഉണ്ട്. സർ‌വ്വകലാശാല സ്വന്തമായി ഒരു എഞ്ചിനീയറിംഗ് കോളേജും, പാരാമെഡിക്കൽ കോഴ്സുകൾക്കായി കോളേജുകളും, ടീച്ചർ എഡുക്കേഷൻ കോളജുകളും നടത്തുന്നു. 11 സ്കൂളുകളിലായി വിവിധ ഗവേഷണങ്ങളും നടക്കുന്നു. ആയിരത്തിലധികം ഡോക്റ്ററേറ്റുകൾ ഇതിനോടകം നൽകിയിട്ടുണ്ട്[അവലംബം ആവശ്യമാണ്]. അക്കാദമിക് സെന്ററുകൾ - അഞ്ചു വർഷ വിവിധ സയൻസ് ശാഖകൾ ഏകോപിപ്പിച്ച എം എസ് പ്ലസ് ടു തലത്തിൽ വിജയിച്ചവർക്ക് . ഇംഗ്ലീഷ് ഭാഷാ ആശയ വിനിമയം. പരിസ്ഥിതി പഠനം. എംഎസ് നാനോ സയൻസ് കൂടാതെ പരിസ്ഥിതി പഠനം, ബയോമെഡിക്കൽ ഗവേഷണം, സോഷ്യൽ സയൻസ് മുതലായവയിൽ അന്തർ സർവ്വകലാശാല സെന്ററുകളും പ്രവർത്തിയ്ക്കുന്നു. മുൻ വർഷത്തെ പി. ജി പ്രവേശനം പോലെ യു .ജി പ്രവേശനവും ഈ വർഷം മുതൽ ഏക ജാലകം മുഖാന്തരം നടക്കുന്നു എന്നുള്ളതും എം ജി സർവ്വകലാശാലയുടെ പ്രത്യേകതയാണ്.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Commons:Category
വിക്കിമീഡിയ കോമൺസിലെ Mahatma Gandhi University എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:


കേരളത്തിലെ സർവ്വകലാശാലകൾ
കേരള സർവ്വകലാശാല * കോഴിക്കോട് സർവ്വകലാശാല * കേരള കാർഷിക സർവ്വകലാശാല * കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആന്റ് റ്റെക്നോളജി * മഹാത്മാഗാന്ധി സർവ്വകലാശാല * കണ്ണൂർ സർവ്വകലാശാല * കേന്ദ്ര സർവകലാശാല * ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല