മരിലിൻ മൺറോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മരിലിൻ മണ്രോ
ജനനം നോർമ ജീൻ മോർട്ടേൻസൺ
ജൂൺ 1, 1926
US flag 48 stars.svg ലോസ് ആഞ്ചലസ്, കാലിഫോർണിയ
മരണം 1962 ഓഗസ്റ്റ് 5 (പ്രായം 36)
ബ്രെന്റ്വുഡ്, കാലിഫോർണിയ (മയക്കുമരുന്ന് അധികം ഉപയോഗിച്ചതു മൂലം)
മറ്റ് പേരുകൾ നോർമ ജീൻ ബേക്കർ
സജീവം 1947-1962
ഉയരം 5 അടി 5½ ഇഞ്ച് (1.66 മീറ്റർ)
ജീവിത പങ്കാളി ജെയിംസ് ഡോഹർട്ടി (1942-1946) (വിവാഹമോചനം)
ജോ ഡിമാഗ്ഗിയോ (1954) (വിവാഹമോചനം)
ആർതർ മില്ലർ (1956-1961) (വിവാഹമോചനം)
വെബ് ഇടം
മരിലിൻ മണ്രോ . കോം


മരിലിൻ മണ്രോ (ജനനം നോർമ ജീൻ മോർട്ടെൻസൺ എന്ന പേരിൽ ജൂൺ 1, 1926-നു – മരണം: ഓഗസ്റ്റ് 5, 1962), ഒരു ഗോൾഡൻ ഗ്ലോബ് പുരസ്കാര വിജയിയായ അമേരിക്കൻ അഭിനയത്രിയും ഗായികയും മോഡലും പോപ്പ് ഐക്കണും ആയിരുന്നു. തന്റെ വശ്യസൌന്ദര്യത്തിനും ഹാസ്യാഭിനയത്തിനുള്ള കഴിവുകൾക്കും മെരിലിൻ മണ്രോ പ്രശസ്തയായിരുന്നു. 1950-കളിലെയും 1960-കളുടെ ആദ്യപാദത്തിലെയും ഏറ്റവും പ്രശസ്തരായ ചലച്ചിത്ര താരങ്ങളിൽ ഒരാളായി മെരിലിൻ മണ്രോ ഉയർന്നു. തന്റെ അഭിനയജീവിതത്തിന്റെ രണ്ടാം പാദത്തിൽ മരിലിൻ മണ്രോ കൂടുതൽ ഗൌരവമുള്ള കഥാപാത്രങ്ങൾ ചെയ്തു തുടങ്ങി. ഇവയിൽ പലതും വിജയമായിരുന്നു. എങ്കിലും പിൽക്കാലത്ത് തന്റെ ചലച്ചിത്രജീവിതത്തിലും സ്വകാര്യ ജീവിതത്തിലും മരിലിന് നിരാശകൾ ഏറ്റുവാങ്ങേണ്ടി വന്നു. മരിലിൻ മണ്രോയുടെ മരണം പല അഭ്യൂഹങ്ങൾക്കും ഗൂഢാലോചനാ കഥകൾക്കും ഹേതുവായി.

"http://ml.wikipedia.org/w/index.php?title=മരിലിൻ_മൺറോ&oldid=1301476" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ