മത്തങ്ങാത്തലയൻ തിമിംഗലം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| മത്തങ്ങാത്തലയൻ തിമിംഗലം Melon-headed whale |
|
|---|---|
| വലുപ്പത്തിൽ ശരാശരി മനുഷ്യനുമായുള്ള ഒരു താരതമ്യചിത്രം | |
| പരിപാലന സ്ഥിതി | |
| ശാസ്ത്രീയ വർഗ്ഗീകരണം |
|
| Kingdom: | ജന്തു |
| Phylum: | കോർഡേറ്റ് |
| Class: | Synapsida |
| Class: | സസ്തനി |
| Order: | Cetacea |
| Family: | Delphinidae |
| Genus: | Peponocephala |
| Species: | P. electra |
| ശാസ്ത്രീയ നാമം | |
| Peponocephala electra (Gray, 1846) |
|
| Melon-headed whale range | |
ഡോൾഫിൻ കുടുംബത്തിൽ പെട്ട ഒരു സസ്തനിയാണ് മത്തങ്ങാത്തലയൻ തിമിംഗലം. ഇലക്ട്രാ ഡോൾഫിൻ എന്നും അറിയപ്പെടുന്നു. കറുത്തനിറം. ജനിക്കുമ്പോൾ ഒരു മീറ്ററോളം നീളവും 10-15 കിലോഗ്രാമോളം ഭാരവും കാണുന്ന ഇവയ്ക്ക് വളർച്ചയെത്തുമ്പോൾ 3 മീറ്റർ വരെ നീളവും 200 കിലോഗ്രാം വരെ ഭാരവും കാണും. ശരാശരി ആയുർദൈർഘ്യം 20 വർഷമാണ്. നൂറോളമുള്ള കൂട്ടങ്ങളായിട്ടാണ് സഞ്ചാരിക്കുന്നത്[1]. മത്തങ്ങാ പോലുള്ള വലിയ തല ഇവയെ മറ്റ് തിമിംഗലങ്ങളിൽ നിന്ന് തിരിച്ചറിയാൻ സഹായിക്കുന്നു. കൂന്തലുകളാണ് പ്രധാന ആഹാരം. ഉഷ്ണമേഖലാപ്രദേശത്തെ സമുദ്രഭാഗങ്ങളിൽ ഇവ കൂടുതലും കാണപ്പെടുന്നു. ആഴക്കടലിലാണ് പൊതുവെ ഇവയെ കണ്ടുവരുന്നത്. ഇന്ത്യയിലെ വിശാഖപട്ടണത്തെ കടലിൽ ഇവയെ അപൂർവ്വമായി കാണാം.
അവലംബം [തിരുത്തുക]
വിക്കിമീഡിയ കോമൺസിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്
വിക്കിസ്പീഷിസിൽ 'മത്തങ്ങാത്തലയൻ തിമിംഗലം' എന്ന ജീവിയെക്കുറിച്ചുള്ള വിവരങ്ങൾ ഉണ്ട്.