മത്തങ്ങാത്തലയൻ തിമിംഗലം
ദൃശ്യരൂപം
(Melon-headed whale എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മത്തങ്ങാത്തലയൻ തിമിംഗിലം Melon-headed whale | |
---|---|
വലിപ്പത്തിൽ ശരാശരി മനുഷ്യനുമായുള്ള ഒരു താരതമ്യചിത്രം | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
Class: | Mammalia |
Order: | Artiodactyla |
Infraorder: | Cetacea |
Family: | Delphinidae |
Genus: | Peponocephala |
Species: | P. electra |
Binomial name | |
Peponocephala electra (Gray, 1846)
| |
Melon-headed whale range |
ഡോൾഫിൻ കുടുംബത്തിൽ പെട്ട ഒരു സസ്തനിയാണ് മത്തങ്ങാത്തലയൻ തിമിംഗിലം[1][2] (ശാസ്ത്രീയനാമം: Peponocephala electra). ഇലക്ട്രാ ഡോൾഫിൻ എന്നും അറിയപ്പെടുന്നു. കറുത്തനിറം. ജനിക്കുമ്പോൾ ഒരു മീറ്ററോളം നീളവും 10-15 കിലോഗ്രാമോളം ഭാരവും കാണുന്ന ഇവയ്ക്ക് വളർച്ചയെത്തുമ്പോൾ 3 മീറ്റർ വരെ നീളവും 200 കിലോഗ്രാം വരെ ഭാരവും കാണും. ശരാശരി ആയുർദൈർഘ്യം 20 വർഷമാണ്. നൂറോളമുള്ള കൂട്ടങ്ങളായിട്ടാണ് സഞ്ചാരിക്കുന്നത്[3]. മത്തങ്ങാ പോലുള്ള വലിയ തല ഇവയെ മറ്റ് ഡോൾഫിനുകളിൽനിന്നും തിരിച്ചറിയാൻ സഹായിക്കുന്നു. കൂന്തലുകളാണ് പ്രധാന ആഹാരം. ഉഷ്ണമേഖലാപ്രദേശത്തെ സമുദ്രഭാഗങ്ങളിൽ ഇവ കൂടുതലും കാണപ്പെടുന്നു. ആഴക്കടലിലാണ് പൊതുവെ ഇവയെ കണ്ടുവരുന്നത്. ഇന്ത്യയിലെ വിശാഖപട്ടണത്തെ കടലിൽ ഇവയെ അപൂർവ്വമായി കാണാം.
ഇതുകൂടി കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ P. O., Nameer (2015). "A checklist of mammals of Kerala, India". Journal of Threatened Taxa. 7(13): 7971–7982.
- ↑ P. O., Nameer (2016). "Checklist of Marine Mammals of Kerala - a reply to Kumarran (2016) and the updated Checklist of Marine Mammals of Kerala". Journal of Threatened Taxa. 8(1): 8417–8420.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2011-08-31. Retrieved 2011-08-30.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]Wikimedia Commons has media related to Peponocephala electra.
വിക്കിസ്പീഷിസിൽ Peponocephala electra എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.