മതിൽപറ്റി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| മതിൽപറ്റി | |
|---|---|
| മതിൽപറ്റി | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Plantae |
| (unranked): | പുഷ്പിക്കുന്ന സസ്യങ്ങൾ |
| (unranked): | യൂഡികോട്സ് |
| (unranked): | റോസിഡ്സ് |
| നിര: | Rosales |
| കുടുംബം: | മൊറേസി |
| ജനുസ്സ്: | Ficus |
| വർഗ്ഗം: | F. pumila |
| ശാസ്ത്രീയ നാമം | |
| Ficus pumila L. |
|
മതിലിലും മരത്തിലും പറ്റിക്കയറുന്ന കിഴക്കനേഷ്യയിലെ ഒരു നിത്യഹരിത വള്ളിച്ചെടിയാണ് മതിൽപറ്റി (ശാസ്ത്രീയനാമം: Ficus pumila). ചെടിയുടെ പ്രായം കൂടുന്തോറും ഇലയുടെ വലിപ്പവും കൂടിവരുന്നതായിക്കാണാം. മറ്റ് ആൽവർഗ്ഗത്തിലെ ചെടികളെപ്പോലെ ഈ ചെടിയുടെയും പരാഗണത്തിന് ഒരു തരം കടന്നൽ ആവശ്യമാണ്. അതിന്റെ പേർ ബ്ലാസ്റ്റോഫാഗ പുമിലെ എന്നാണ്.
വലിയ പരിപാലനമൊന്നും ആവശ്യമില്ലാതെ വളരുന്ന ഈ ചെടി ഒരു അലങ്കാരസസ്യമായി നട്ടുപിടിപ്പിച്ചു വരുന്നു. കയറിപ്പോകുന്ന മതിലുകൾക്ക് ഇതു കേടുവരുത്താറുണ്ട്. ഒരിക്കൽ വേരു പിടിച്ചുകഴിഞ്ഞാൽപ്പിന്നെ നന്നായി വളരുന്നു. പിടിച്ചുകയറാൻ ഒന്നുമില്ലെങ്കിൽ നിലത്തും പടരും. ഇതൊരു ഔഷധസസ്യം കൂടിയാണ്.