ബെൻ ജോൺസൻ (ഓട്ടക്കാരൻ)
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
| Medal record | |||
|---|---|---|---|
| Competitor for |
|||
| Men's athletics | |||
| Olympic Games | |||
| വെങ്കലം | 1984 Los Angeles | 100 m | |
| വെങ്കലം | 1984 Los Angeles | 4x100 m relay | |
| Disqualified | 1988 Seoul | 100 m | |
| World Championships | |||
| Disqualified | 1987 Rome | 100 m | |
ബെഞ്ചമിൻ സിൻക്ലെയർ "ബെൻ" ജോൺസൺ ഒരു മുൻ കനേഡിയൻ ഓട്ടക്കാരനാണ്. 1961 ഡിസംബർ 30-ന് ജനിച്ചു. 1980-കളിലാണ് ഇദ്ദേഹം തന്റെ കായിക ജീവിതത്തിലെ ഏറ്റവും മികച്ച പ്രകടനങ്ങൾ കാഴ്ചവച്ചത്. രണ്ട് ഒളിമ്പിക് വെങ്കല മെഡലുകൾ ഇദ്ദേഹം നേടിയിട്ടുണ്ട്. 1988 സിയോൾ ഒളിമ്പിക്സ് 100 മീറ്ററിൽ സ്വർണം നേടിയെങ്കിലും ഉത്തേജക പരിശോധനയിൽ പിടിക്കപ്പെട്ടതിനെ തുടർന്ന് ഇദ്ദേഹത്തിന് ആ മെഡൽ നഷ്ടമായി. 1987 ലോക ചാമ്പ്യൻഷിപ്പിലും 1988 ഒളിമ്പിക്സിലും 100 മീറ്ററിൽ ഇദ്ദേഹം തുടർച്ചയായി റെക്കോർഡിട്ടു. എന്നാൽ ഉത്തേജക മരുന്നിന്റെ ഉപയോഗം മൂലം രണ്ട് റെക്കോർഡുകളും അയോഗ്യമാക്കപ്പെട്ടു.