ബുഖാറ പ്രവിശ്യ

Coordinates: 40°10′N 63°40′E / 40.167°N 63.667°E / 40.167; 63.667
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബുഖാറ പ്രവിശ്യ

Buxoro viloyati
Бухоро вилояти
Region
Bukhara in Uzbekistan
Bukhara in Uzbekistan
Coordinates: 40°10′N 63°40′E / 40.167°N 63.667°E / 40.167; 63.667
CountryUzbekistan
Established1938
CapitalBukhara
ഭരണസമ്പ്രദായം
 • HokimUktam Barnoev
വിസ്തീർണ്ണം
 • ആകെ41,934 ച.കി.മീ.(16,191 ച മൈ)
ഉയരം
206 മീ(676 അടി)
ജനസംഖ്യ
 (2017)
 • ആകെ18,43,500
 • ജനസാന്ദ്രത44/ച.കി.മീ.(110/ച മൈ)
സമയമേഖലUTC+5 (East)
 • Summer (DST)UTC+5 (not observed)
ISO കോഡ്UZ-BU
Districts11
Cities11
വെബ്സൈറ്റ്buxoro.uz

ഉസ്‍ബെക്കിസ്ഥാനിലെ തെക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്ന ഒരു പ്രദേശമാണ് ബുഖാറ പ്രവിശ്യ ( ബുക്‌സോറോ പ്രവിശ്യ ) ( ഉസ്ബെക്: Buxoro viloyati/Бухоро вилояти , بۇحارا ۋىلايەتى) . കൈസിൽ കം മരുഭൂമി ഈ പ്രദേശത്തിന്റെ വലിയൊരു ഭാഗം കയ്യടക്കിയിരിക്കുന്നു. തുർൿമെനിസ്ഥാൻ, നവൊഇയ് പ്രവിശ്യ, ഖ്വഷ്ഖ്വഡര്യോ പ്രവിശ്യ, ക്സൊരാസ്മ് പ്രവിശ്യയുടെ ഒരു ചെറിയ ഭാഗം, കരാകല്പക്സ്ഥാൻ റിപ്പബ്ലിക് എന്നിവയാണ് ഈ പ്രവിശ്യയുടെ അതിർത്തികൾ. ഇത് 39,400 ചതുരശ്രകിമി വിസ്തൃതിയുള്ളതാണ്. ജനസംഖ്യ 1,543,900 (2009 ലെ ഡാറ്റ) ആയി കണക്കാക്കപ്പെടുന്ന ഈ പ്രദേശത്തെ 71% ആളുകൾ ഗ്രാമപ്രദേശങ്ങളിൽ താമസിക്കുന്നു.[1]

ബുക്സോറോ മേഖലയെ 11 ഭരണ ജില്ലകളായി തിരിച്ചിരിക്കുന്നു. തലസ്ഥാനം ബുഖാറയാണ് (2005 അവസാനത്തോടെ കണക്കാക്കിയ ജനസംഖ്യ 241,300).[1] മറ്റു പ്രധാന ടൗണുകൾ ഒലൊത്, കരകുൽ, ഗലൊസിയൊ, ഗസിൽ, ഗഇജ്ദുവൊൻ ( ജനസംഖ്യ 40.600 2005 അവസാനം കണക്കാക്കിയത്), കൊഗൊൻ (ജനസംഖ്യ 53500, 2005 അവസാനം കണക്കാക്കിയത്), രൊമിതൻ, ഷൊഫിർകോൺ, വബ്കെംന്റ് എന്നിവയാണ്.

സാധാരണ വരണ്ട കോണ്ടിനെന്റൽ കാലാവസ്ഥയാണ് ഇവിടെ അനുഭവപ്പെടാറുള്ളത്.

യുനെസ്കോയുടെ ലോക പൈതൃക സൈറ്റാണ് പഴയ നഗരമായ ബുഖാറ, "ലിവിംഗ് മ്യൂസിയം" എന്നറിയപ്പെടുന്ന ഇവിടം അന്താരാഷ്ട്ര ടൂറിസത്തിന്റെ കേന്ദ്രമാണ്. നഗരത്തിലും സമീപ ജില്ലകളിലും നിരവധി ചരിത്ര, വാസ്തുവിദ്യാ സ്മാരകങ്ങളുണ്ട്.

ബുക്സൊരൊ മേഖലയിൽ കാര്യമായി പ്രകൃതി വിഭവങ്ങൾ ഉണ്ട്. പ്രത്യേകിച്ച് പ്രകൃതി വാതകം, പെട്രോളിയം, ഗ്രാഫൈറ്റ്, ബെന്റോണൈറ്റ്, മാർബിൾ, സൾഫർ, ചുണ്ണാമ്പ്, കൂടാതെ കെട്ടിടനിർമ്മാണത്തിനാവശ്യമായ അസംസ്കൃത വസ്തുക്കൾ. എണ്ണ ശുദ്ധീകരണം, കോട്ടൺ ജിന്നിംഗ്, തുണിത്തരങ്ങൾ, മറ്റ് ചെറുകിട വ്യവസായം എന്നിവയാണ് വ്യാവസായിക പ്രവർത്തനങ്ങൾ. [2] പരമ്പരാഗത കരകൗശല വസ്തുക്കളായ ഗോൾഡ് എംബ്രോയിഡറി, സെറാമിക്സ്, കൊത്തുപണി എന്നിവ പുനരുജ്ജീവനത്തിന്റെ പാതയിലാണ്. ഉസ്ബെക്കിസ്ഥാനിലെ കരകുൽ ആടുകളുടെ പ്രജനനത്തിന്റെയും കരക്കുൽ പെൽറ്റുകളുടെ ഉൽപാദനത്തിന്റെയും കേന്ദ്രമാണ് ബുഖാറ പ്രദേശം.  

അഡ്മിനിസ്ട്രേറ്റീവ് ഡിവിഷനുകൾ[തിരുത്തുക]

ബുഖാറ ജില്ലകൾ
കീ ജില്ലയുടെ പേര് ജില്ലാ തലസ്ഥാനം
1 ഒലോട്ട് ജില്ല ഒലോട്ട്
2 ബുഖാറ ജില്ല ഗാലോസിയോ
3 ജിജ്‌ദുവോൺ ജില്ല ജിജ്‌ദുവോൺ
4 ജോണ്ടോർ ജില്ല ജോണ്ടോർ
5 കോഗോൺ ജില്ല കഗൻ
6 ഖുറാക്കോൾ ജില്ല ഖുറാക്കോൾ
7 കോറോവുൽബോസർ ജില്ല Qorovulbozor
8 പെഷ്കു ജില്ല യാങ്കിബോസർ
9 റോമിറ്റൻ ജില്ല റോമിറ്റൻ
10 ഷോഫിർകോൺ ജില്ല ഷോഫിർക്കോൺ
11 വോബ്കെന്റ് ജില്ല വോബ്കെന്റ്

അവലംബങ്ങൾ[തിരുത്തുക]

  1. 1.0 1.1 Statistical Yearbook of the Regions of Uzbekistan 2009, State Statistical Committee, Tashkent, 2009 (in Russian).
  2. "Investment Potentials of the Bukhara Region". Diplomat. Diplomat. Archived from the original on 2021-01-25. Retrieved 22 February 2019.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ബുഖാറ_പ്രവിശ്യ&oldid=3806605" എന്ന താളിൽനിന്ന് ശേഖരിച്ചത്