ഗ്രാഫൈറ്റ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| Graphite | |
|---|---|
| Graphite specimen | |
| General | |
| വിഭാഗം | Native mineral |
| രാസവാക്യം | C |
| Identification | |
| നിറം | Steel black, to gray |
| Crystal habit | Tabular, six-sided foliated masses, granular to compacted masses |
| Crystal system | Hexagonal (6/m 2/m 2/m) |
| Cleavage | Perfect in one direction |
| Fracture | Flaky, otherwise rough when not on cleavage |
| Mohs Scale hardness | 1–2 |
| Luster | metallic, earthy |
| Refractive index | Opaque |
| Pleochroism | None |
| Streak | കറുപ്പ് |
| Density | 2.09–2.23 g/cm³ |
| Solubility | Molten Ni |
കാര്‍ബണിന്റെ രൂപാന്തരങ്ങളിലൊന്നാണ് ഗ്രാഫൈറ്റ്. വരക്കുക/എഴുതുക എന്നര്‍ത്ഥമുള്ള ഗ്രാഫൈന്‍ എന്ന ഗ്രീക്ക് പദത്തില്‍ നിന്നാണ് ഗ്രാഫൈറ്റിന് അതിന്റെ പേര് ലഭിച്ചത്. പെന്‍സിലിനകത്തെ എഴുതുന്നതിനുള്ള ദണ്ഡായി ഉപയോഗിക്കുന്നതിനാലാണിത്. കാര്‍ബണിന്റെ മറ്റൊരു രൂപാന്തരവമായ വജ്രത്തില്‍നിന്നും വ്യത്യസ്ഥമായി അര്‍ദ്ധലോഹമായ [1] ഗ്രാഫൈറ്റ് വിദ്യുത്ചാലകമാണ്. ആര്‍ക് വിളക്കുകളിലെ ഇലക്ട്രോഡില്‍ ഇതുപയോഗിക്കാറുണ്ട്. അടുക്കുകളോടു കൂടിയ തന്മാത്രഘടനയായതിനാല്‍ ഗ്രാഫൈറ്റ് ല്യൂബ്രിക്കന്റ് ആയും ഉപയോഗിക്കുന്നുണ്ട്. ഖരാവസ്ഥയിലുള്ള ഏറ്റവും നല്ല ല്യൂബ്രിക്കന്റുകളിലൊന്നാണ് ഗ്രാഫൈറ്റ്[2]. അവലംബാവസ്ഥകയില്‍ കാര്‍ബണിന്റെ ഏറ്റവുമധികം സ്ഥിരതയുള്ള രൂപാന്തരത്വം ഗ്രാഫൈറ്റാണ്. കല്‍ക്കരിയുടെ ഏറ്റവും ഉയര്‍ന്ന തരമായി ഇതിനെ കണക്കാക്കാം.