ഫൈസാലിയ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഫൈസാലിയ/പറങ്കിപടയാളി | |
|---|---|
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Animalia |
| ഫൈലം: | Cnidaria |
| ക്ലാസ്സ്: | Hydrozoa |
| നിര: | Siphonophora |
| കുടുംബം: | Physaliidae |
| ജനുസ്സ്: | Physalia |
| വർഗ്ഗം: | P. physalis |
| ശാസ്ത്രീയ നാമം | |
| Physalia physalis (Linnaeus, 1758) |
|
ഫൈസാലിഡേ കുടുംബത്തിൽപ്പെട്ട ജെല്ലിപോലെയുള്ള കശേരുക്കളില്ലാത്ത ഒരു ജീവിയാണ് ഫൈസാലിയ (ഇംഗ്ലീഷ്: Physalia). പറങ്കിപടയാളി (Portuguese man of war) എന്ന പേരിലും ഇതറിയപ്പെടുന്നു.സമുദ്രത്തിലെ പോരാളി ആയിട്ടാണ് ഇത് അറിയപ്പെടുന്നത്. വായു നിറച്ചതുപോലുള്ള, വെള്ളത്തിൽ പൊങ്ങികിടക്കുന്ന, ജെല്ലിപോലുള്ള ശരീരവും ഇതിനടിയിൽനിന്നു നീളുന്ന സ്പർശനികളുമൊക്കെ ഈ പടയാളിയുടെ പ്രത്യേകതകളാണ്. ഇവയുടെ ശരീരത്തിലുള്ള നിമാറ്റോസിസ്റ്റ് (Nematocist) കോശങ്ങൾ ഇരകളായ മത്സ്യങ്ങളേയും മറ്റും വിഷം കുത്തിവച്ചു തളർത്തും. ഫൈസാലിയയുടെ ശക്തിയേറിയ കുത്ത് അപകടകരമാണ്. ഫൈസാലിയയുടെ ശാസ്ത്രനാമം - Physalia physalis. ഫൈലം - Cnidaria, Dp-0i - Hydrozoa.